Tuesday, December 19, 2006

ശ്രീശാന്തും ശ്രീജിത്തും

വീട്ടില്‍ രണ്ടാണ് പത്രം. ടൈംസ് ഓഫ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രവും മലയാള മനോരമ എന്ന മലയാള പത്രവും. എന്തു കാര്യത്തിനെക്കുറിച്ചും രണ്ടഭിപ്രായം അറിയുന്നത് നല്ലതാണല്ലോ. പോരാണ്ട് ഈ പത്രങ്ങളെയൊന്നും കണ്ണടച്ച് വിശ്വസിക്കാന്‍ പാടില്ല എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ കൈരളി ടിവിയിലെ പത്രവിശേഷം എന്ന പരിപാടിയില്‍ പറയാറുള്ളത്. എന്നാല്‍ വടക്കേഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എന്റെ സഹമുറിയന് മലയാളം വായിക്കാനറിയാത്തതുകൊണ്ടാണ് ഇംഗ്ലീഷ് പത്രം വരുത്തുന്നതെന്നും എനിക്ക് ഇംഗ്ലീഷ് വായിക്കാനറിയാത്തതുകൊണ്ടാണ് മലയാളം പത്രവും വരുത്തുന്നതെന്നും ആണ് ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. ശുദ്ധ അസംബന്ധമാണത്, ആരും വിശ്വസിക്കരുത്.

പതിവുപോലെ ഇന്നും വന്നു രണ്ടു പത്രവും. ആദ്യമെഴുന്നേറ്റത് ഞാനാണ്. അതുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ എടുത്ത് ഞാന്‍ ചിത്രങ്ങള്‍ നോക്കാന്‍ തുടങ്ങി (ടൈംസില്‍ നിറയെ ചിത്രങ്ങളുണ്ടാകും). ഇന്നത്തെ പ്രധാന വാര്‍ത്ത നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയെ അവരുടെ സ്വന്തം മണ്ണില്‍ ക്രിക്കറ്റില്‍ തോല്‍പ്പിച്ചു എന്നതാണ്. നല്ല കാര്യം. വാര്‍ത്തയുമുണ്ടല്ലോ. വായിച്ചു കളയാം.

കളിയെക്കുറിച്ചും കളിക്കാരെക്കുറിച്ചും കളിക്കാര്‍ കളിയെക്കുറിച്ചും ഒക്കെയുള്ള അഭിപ്രായങ്ങളും വിവരണങ്ങളും‍ വായിച്ചതിനുശേഷം അവസാനം എഴുതിക്കണ്ട വാചകം കണ്ട് ഞാന്‍ ഞെട്ടി. എനിക്ക് തെറ്റുപറ്റിയതല്ലെന്നുറപ്പ് വരുത്താന്‍ വീണ്ടും വീണ്ടും വായിച്ചു. അപ്പോള്‍ തെറ്റിയത് എനിക്കല്ല, വാര്‍ത്ത ഇങ്ങനെ.

"Man of the match S Sreesanth was on Monday fined 30% of his match fee for offences in the first Test. Match referee Roshan Mahanama found Sreesanth guity of following South African batsman Hashim Amla after he was out and showing a logo on his inner wear."

മോശമായിപ്പോയി. എന്നാലും നമ്മുടെ ശ്രീശാന്ത് ഇത് ചെയ്തല്ലോ.

ഹാഷിം ആം‌ല ഔട്ട് ആയപ്പോള്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് സ്വന്തം അടിവസ്ത്രത്തിലെ ലോഗോ കാട്ടി അപമാനിച്ചെന്ന്. ഇത്ര തരം താണ പ്രവര്‍ത്തി ശ്രീശാന്തില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒന്നുമില്ലെങ്കിലും നമ്മള്‍ മലയാളികളല്ലേ, ശ്രീശാന്ത് ഒരു കൊച്ചിക്കാരനല്ലേ, ഇത്തരം വൃത്തികേട് പരസ്യമായി ചെയ്യാന്‍ പാടുണ്ടോ? ച്ഛെ! അദ്ദേഹത്തിന്റെ ചിരിയും കളിയും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ഈ ആരാധകന് അത് ഫീല്‍ ആയി. ടി.വിയിലും മാസികകളിലും അദ്ദേഹത്തിന്റെ അഭിമുഖം എത്ര താല്പര്യത്തോടുകൂടിയാണ് ഞാന്‍ കാണാ‍റുണ്ടായിരുന്നത്. എത്ര നന്നായി അന്നൊക്കെ ആദ്ദേഹം പെരുമാറി. ഞാന്‍ കൊടുത്ത കുറേ ബഹുമാനം വേസ്റ്റ് ആയല്ലോ, കഷ്ടമായിപ്പോയി. ടി.വി.യില്‍ കളികാണാതിരുന്ന ഞാന്‍, വീണ്ടും വീണ്ടും ആ രംഗം മനസ്സില്‍ കാണാന്‍ ശ്രമിച്ച് ഓരോ തവണയും കൂടുതല്‍ കൂടുതല്‍ ലജ്ജിതനായിക്കൊണ്ടിരുന്നു.

രാവിലെ തന്നെ മൂഡ് പോയി. ഇനി മനസ്സിലാവുന്ന ഭാഷയിലെ വല്ലതും വായിക്കാമെന്നു കരുതി മനോരമ എടുത്തു. അതിലും കാര്യമായ മാറ്റമില്ലാത്ത വാര്‍ത്തകള്‍ (ചിത്രങ്ങള്‍ക്ക് മാറ്റമുണ്ട്). വായിച്ചു വന്നപ്പോഴാണ് ശ്രീശാന്തിന്റെ അപരാധം എന്താണെന്ന് മനസ്സിലായത്.

ശ്രീശാന്ത് രണ്ട് അപരാധമാണ് കളിക്കളത്തില്‍ കാട്ടിയതത്രേ. ഹാഷിം ആം‌ല പുറത്തായപ്പോള്‍ അദ്ദേഹത്തിനെ കളിയാക്കിയത് ഒന്ന്. ജര്‍സിക്കകത്ത് അനുവദനീയമല്ലാത്ത തരത്തില്‍ മറ്റൊരു ടി-ഷര്‍ട്ട് ഇട്ടത് അടുത്തത്. അകത്ത് ഇടുന്ന ടീ-ഷര്‍ട്ട്/ബനിയന്‍ എന്നിവ വെള്ള നിറമുള്ളതായിരിക്കണമെന്നും അതില്‍ ലോഗോ പോലുള്ള ഒന്നും തന്നെ പാടില്ല എന്നതുമാണ് നിയമം അനുശാസിക്കുന്നത്. ശ്രീശാന്ത് ഇട്ടിരുന്ന ടീ-ഷര്‍ട്ടില്‍ അങ്ങിനെ എന്തോ ലോഗോ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന് പിഴ വിധിക്കാന്‍ ഇടയാക്കിയത്.

ശ്ശൊ. ഈ എന്റെ ഒരു കാര്യം. എന്തൊക്കെയോ തെറ്റിദ്ധരിച്ചു. പാവം ശ്രീശാന്ത്. എത്ര മാന്യനാ. ജര്‍സി പോരണ് ഉള്ളില്‍ ഒരു ടീ-ഷര്‍ട്ട് കൂടെ ഇട്ടതിനാണ് ഇത്ര പുകില്. അവിടെ തണുപ്പ് കൂടുതലായിട്ടായിരിക്കും. നമ്മള്‍ മലയാളികള്‍ക്ക് ഈ തണുപ്പ് എവിടെയാ ശീലം. അതു വല്ലതും ഈ മാച്ച് റഫറിക്ക് അറിയാമോ. ച്ഛെ. അതൊക്കെ പോട്ടെ, ഞാന്‍ ഇങ്ങനെയൊക്കെ വിചാരിച്ചു എന്നറിഞ്ഞാല്‍ ശ്രീശാന്തിന് എന്ത് തോന്നും. ഞങ്ങള്‍ക്കിനിയും കാണാനുള്ളതല്ലേ, ടി.വി.യില്‍. ഒരേ ഗ്രൌണ്ടില്‍ കളിച്ച് വളര്‍ന്നവരാ ഞങ്ങള്‍, രണ്ട് സമയത്താണെന്ന് മാത്രം. സാരമില്ല, ആരും അദ്ദേഹത്തോട് ഇത് പറയാതിരുന്നാല്‍ മതി. ഞാ‍നായിട്ട് പറയില്ല, സത്യം. അത്തിപ്പാറ അമ്മച്ചിയാണെ സത്യം.

31 comments:

 1. Peelikkutty!!!!! said...

  ഞാ പറഞ്ഞോടുക്കും ശ്രീശാന്തിനോട്..അല്ലേങ്കി പിന്നെ ആ കുട്ടീടെ അമ്മയൊട്..സ്രീസന്ത് വന്നെപ്പിന്നെ അമ്മയാണല്ലൊ മോഡല്‍,എളുപ്പായി..എന്തായാലും ഇതു പറഞ്ഞിട്ടു തന്നെ കാര്യം;ടി വി യില്‍ കാണുമ്പം :) 2. വാവക്കാടന്‍ said...

  സത്യം പറഞ്ഞാല്‍, കളി കണ്ടിട്ടില്ലായിരുന്ന ഞാനും, ഇംഗിരീസ് പത്രം വായിച്ചപ്പോള്‍ അങ്ങനെയാ വിചാരിച്ചത്..
  പിന്നെ അതു ബ്ലോഗിലെഴുതാന്‍ നിസ്സാര ചങ്കൂറ്റമൊന്നും പോരല്ലോ..
  അതു കൊണ്ട് വേണ്ടെന്നു വെച്ചു ;)

  ഓഫ്: ബ്ലോഗ്ഗര്‍ ഒര്‍ജിനല്‍ നോക്കിയിരുന്നൊ? അല്ലെങ്കില്‍ ആരെങ്കിലും നോക്കിയതിന്റെ റിസള്‍ട്ടുകള്‍?? 3. bodhappayi said...

  അടിവസ്ത്രമല്ല ഗഡി, elbow guard ആണത്. ഡൈവ് ചെയ്യുമ്പോല്‍ കൈമുട്ട് മുറിയാതിരിക്കാന്‍ ഉള്ള ഒരു സൂത്രം. രവിശാസ്ത്രിച്ചേട്ടന്‍ കമന്‍ററിബോക്സിലിരുന്നു പലവട്ടം പറഞതാ അതു കലിപ്പാകുമെന്നു, ആരു കേക്കാന്‍... :) 4. രാധ said...

  ശ്ശെ! പാവം ശ്രീശാന്ത്. അദ്ദേഹം ഒരു മണ്ടത്തരം കാട്ടിയല്ലേ.
  ഡോക്ടര്‍ര്‍ര്‍... ഇതൊരു പകരുന്ന രോഗമാണോ ഡോക്ടര്‍? ‘ശ്രീ’ പേരില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന എല്ലാവരും ഇങ്ങനെ മണ്ടത്തരങ്ങള്‍ കാട്ടുമോ ഡോക്ടര്‍?
  തലക്കെട്ടു നന്നായിണ്ട്. 5. Adithyan said...

  നെന്റെ മണ്ടത്തരവുമായി ബന്ധമൊന്നുമില്ല, എനാലും ശ്രീശാന്ത് ആ സിക്സ് അടിച്ച് കഴിഞ്ഞൊള്ള ഡാന്‍സ് എനിക്ക് വല്ലാതിഷ്ടപ്പെട്ടു. ഗാംഗുലീടെ ഷര്‍ട്ട് ഇന്‍സിഡന്റ് കഴിഞ്ഞ് കൊറെ നാള്‍ കൂടിയാണ് ഇങ്ങനെ എന്തേലും കാണുന്നത്. ഇനി നീ ടീവീല്‍ കാണുമ്പ എന്റെ അഭിനന്ദന്‍ പറഞ്ഞേരെ. 6. ഇടിവാള്‍ said...

  കൊള്ളാം ഗെഡീ.. ആ ടൈം ഓഫ് ഇന്ത്യയിലെ ചിത്രങ്ങള്‍ നോക്കി എന്ന വരി കലക്കി!

  “following South African batsman Hashim Amla after he was out and showing a logo on his inner wear." എന്നു കൂട്ടിവായ്യിച്ചാല്‍, വി.ഐ.പി ഫ്രഞ്ചിയുടെ ലോഗോ കാട്ടിക്കൊടുത്തെന്നു ധരിച്ചതില്‍ വല്യ അബദ്ധമൊന്നുമില്ല ;) പക്ഷേ ഇന്നര്‍ എന്നത് അണ്ടര്‍ എന്നാണെങ്കില്‍ മാത്രം!

  ഒരേ ഗ്രൌണ്ടില്‍ കളിച്ച് വളര്‍ന്നവരാ ഞങ്ങള്‍,

  “ഇതു കേട്ടപ്പോ പഴയൊരു ആമിനാത്ത ഫലിതം ഓര്‍ത്തു!

  അതേ മോനേ, ഞാനും ഇന്ദിരാഗാന്ധിയും ഒരേ ക്ലാസ്സിലൊരേ വര്‍ഷം പഠിച്ചതാ.. അതേന്ന്, ഇന്ദിരാഗാന്ധി അങ്ങു ഡെല്‍ഹീലും, ഞാനിവിടെ വാടാനപ്പള്ളീലും;) 7. അരവിന്ദ് :: aravind said...

  കൊള്ളാം ശ്രീജീ
  നെല്ലിനെതിരെ ഡാന്‍സ് കളിച്ചതിന് ശ്രീശാന്തിന് പിഴ വിധിക്കുകയും,നെല്ലിനെ വെറുതെ വിടുകയും ചെയ്തിരുന്നുവെങ്കില്‍ ഇവിടം ഒരു ചോരക്കളമാക്കാന്‍ ഞങ്ങള്‍ തയ്യാറെടുക്കുകയായിരുന്നു ;-)
  ഇതേതായാലും കുഴപ്പമില്ല.
  ബൈ ദ ബൈ ശ്രീശാന്തുമായി കഴിഞ്ഞ തവണ ഞാന്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ പ്രസക്തഭാഗങ്ങള്‍ :

  “ഹലോ ശ്രീശാന്തേ....എന്തൊക്കെയുണ്ട്? കണ്‍ഗ്രാറ്റ്സ്.....ഒരു ഫോട്ടോ?”
  “താന്‍‌ക്സ്..ഉം...”
  (ഫോട്ടോ എടുക്കുന്നതിനിടെ)
  “എന്നാലും നെല്ലിനെ ആ സിക്സ്...ഹോ..സൂപ്പറായിട്ടാ.......സൂപ്പര്‍ സൂപ്പര്‍”
  “പിന്നെ വെറുതേ നിന്നാല്‍ മതിയോ? ബാച്ചിലറായിട്ട് സിക്സടിക്കാതെയെങ്ങനെയാ?”
  “ഹി ഹി..എന്നാലും ആ ആദ്യത്തെ ബോളില്‍ തന്നെ മാറി നിന്ന് വീശണ്ടായിരുന്നു..അത് ഭയങ്കരായി...”
  “ഹ ഹ..അത് ഞാന്‍ ഏറ് കൊള്ളാതിരിക്കാന്‍ മാറിയതല്ലേ......”
  “ഞങ്ങളുടെ വീട്ടില്‍ വരുമോ ശ്രീ? സാമ്പാറോ പുട്ടോ എന്താച്ചാ കഴിക്കാം?”
  “അയ്യോ..ഇല്ല...ചാപ്പല്‍‌സാറ് വഴക്ക് പറയും..”

  ക്ലിക് ക്ലിക്

  അതാ അങ്ങ് വടക്ക് വശത്ത് ഒരാരവം..എന്റമ്മേ സച്ചിന്‍!!
  “ശ്രീ ഒരഞ്ച് മിനിട്ട്..ഇപ്പോ തിര്യെ വരാട്ടാ....” എന്നു പറഞ്ഞ് ഞങ്ങളങ്ങോട്ടോടി. 8. മുല്ലപ്പൂ || Mullappoo said...
  This comment has been removed by the author.


 9. സു | Su said...

  ഞാന്‍ ശ്രീശാന്തിനോട് പറഞ്ഞുകൊടുത്തു കഴിഞ്ഞു. കളി തീരുമ്പോള്‍ കണ്ടോളാം എന്ന് പറഞ്ഞു. ;)

  എന്നാലും നമ്മുടെ ശ്രീശാന്തിനെ തെറ്റിദ്ധരിച്ചല്ലോ, ഞാനിതെങ്ങനെ സഹിക്കും... 10. ദില്‍ബാസുരന്‍ said...

  ശ്രീശാന്ത് നെല്ലിനെ നോക്കി ആംഗ്യം കാട്ടിയതാ കുഴപ്പം. ഗോതമ്പോ അല്ലെങ്കില്‍ അരിയോ ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇതിപ്പൊ നെല്ലായിപ്പോയി. :-)

  ശ്രീജീ,
  ഈ മണ്ടത്തരം കലക്കി! :-) 11. Anonymous said...

  ശ്രീജിത്ത്‌ സിക്സ്‌ അടിച്ചിട്ട്‌ ബാറ്റ്‌ ചുഴറ്റി ഡാന്‍സ്‌ ചെയ്ത്തതില്‍ ഒരു കുഴപ്പവുമില്ല.. ഓ സോറി.. ഐ മീന്‍ ശ്രീശാന്ത്‌..
  ഏഷ്യന്‍ കളിക്കാര്‍ എന്തെങ്കിലും ചെറിയ 'കുറ്റം' ചെയ്താല്‍ ഉടന്‍ ശിക്‍ഷ.. നെല്‍-ഉം മക്‍ഗ്രാ-യുമൊക്കെ എന്തു ചെയ്താലും അത്‌ പ്രശ്നമല്ല.. ഇതെന്ത്‌ നിയമം.

  ശ്രീശാന്തേ അടിച്ചു കസറ്‌..വിക്കറ്റുമെട്‌, സിക്സറുമടി, ഡാന്‍സും ചെയ്യൂ.. വിരസമായികൊണ്ടിരിക്കുന്ന കളി കാണാനെങ്കിലുമൊരു രസമുണ്ടല്ലോ.. ഇനി ആ കറുത്ത നിറത്തിലുള്ള ഇന്നര്‍വെയര്‍ ധരിക്കല്ലേ.. അതും ലോഗോ ഉള്ളത്‌..ആരും തന്നെ ധരിക്കരുത്‌.. ഫൈനടിക്കും.. ആഹാ..

  കൃഷ്‌ | krish 12. വിശാല മനസ്കന്‍ said...

  ശ്രീജിത്തേ നന്നായി എഴുതിയിട്ടുണ്ട്.

  പിന്നെ, നമ്മുടെ ചെക്കന്‍ ഡാന്‍സ് കളിച്ചത് കണ്ടിട്ട് എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഇങ്ങിനെയൊക്കെ ചെയ്യാതെ, വെറുതെ നിര്‍വ്വികാരമായി ദ്രാവിഡിന്റെ റോളില്‍ കളിച്ചാല്‍ കാണുന്ന നമുക്കെന്ത് രസം?

  ആദി പറഞ്ഞത് തന്നെ. ഗാംഗുലി ബെന്യേനൂരി കറക്കിയപ്പോഴും വെങ്കിടേഷ് പ്രസാദ് അമീര്‍ സൊഹൈലിനോട് ‘ദോണ്ടെ ദങ്ങട് പോയ്ക്കോ’ എന്ന് പറഞ്ഞപ്പോഴും ഒത്തിരി നമ്മള്‍ സന്തോഷിച്ചില്ലേ?

  എങ്കിലും, ഈയിടെ നടന്ന ദുലീപ് ട്രോഫിയിലോ മറ്റോ, ശ്രീശാന്തിനെ സെഹ്‌വാഗ് രണ്ട് ഫോറ് അടിച്ചപ്പോള്‍ ശ്രീശാന്ത് “എന്താ മോനേ ഈ അടിയൊന്നും ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ കാണാറില്ലല്ലോ” എന്ന് പറഞ്ഞത് കുറച്ച് അക്രമായി പ്പോയി. ല്ലെ? 13. വിശാല മനസ്കന്‍ said...

  ശ്രീജിത്തേ നന്നായി എഴുതിയിട്ടുണ്ട്.

  പിന്നെ, നമ്മുടെ ചെക്കന്‍ ഡാന്‍സ് കളിച്ചത് കണ്ടിട്ട് എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഇങ്ങിനെയൊക്കെ ചെയ്യാതെ, വെറുതെ നിര്‍വ്വികാരമായി ദ്രാവിഡിന്റെ റോളില്‍ കളിച്ചാല്‍ കാണുന്ന നമുക്കെന്ത് രസം?

  ആദി പറഞ്ഞത് തന്നെ. ഗാംഗുലി ബെന്യേനൂരി കറക്കിയപ്പോഴും വെങ്കിടേഷ് പ്രസാദ് അമീര്‍ സൊഹൈലിനോട് ‘ദോണ്ടെ ദങ്ങട് പോയ്ക്കോ’ എന്ന് പറഞ്ഞപ്പോഴും ഒത്തിരി നമ്മള്‍ സന്തോഷിച്ചില്ലേ?

  എങ്കിലും, ഈയിടെ നടന്ന ദുലീപ് ട്രോഫിയിലോ മറ്റോ, ശ്രീശാന്തിനെ സെഹ്‌വാഗ് രണ്ട് ഫോറ് അടിച്ചപ്പോള്‍ ശ്രീശാന്ത് “എന്താ മോനേ ഈ അടിയൊന്നും ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ കാണാറില്ലല്ലോ” എന്ന് പറഞ്ഞത് കുറച്ച് അക്രമായി പ്പോയി. ല്ലെ? 14. ബിന്ദു said...

  ഭാഗ്യം ഞാന്‍ ആദ്യം പത്രം വായിക്കാത്തത്. :) അപ്പോ ശ്രീശാന്തിനോട് പറയരുത് അല്ലെ? ഇല്ല.:) 15. Anonymous said...

  ആരാണീ ശ്രീശാന്ത്? ഇംഗ്ലീഷ് സ്പെല്ലിങ്ങ് എന്തുവാ? ഞാന്‍ ഗൂഗിളില്‍ ഒരു ഫോട്ടോ തപ്പീട്ട് ഒന്നും കണ്ടില്ലാ.. 16. വക്കാരിമഷ്‌ടാ said...

  അതുല്ല്യേച്ച്യേ, ദില്‍‌ബന്‍ നെല്ലായീല്‍ പോണ കാര്യമേതാണ്ട് പറയുന്നു.

  ശ്രീശാന്തിന്റെ ഡാന്‍സൊക്കെ കഴിഞ്ഞ് റിട്ടേണെടുക്കുന്ന ഭാഗം ഒരു ആംഗിളില്‍ നോക്കിയാല്‍ നെല്ലിനിട്ട് ബാറ്റ് വെച്ച് അടിക്കാന്‍ ഓങ്ങുന്നതുപോലെ തോന്നിപ്പിക്കുന്നതുപോലെ തോന്നി. 17. Maveli Keralam said...

  "He's a great character. A player like him, a character like him, needs to be celebrated and enjoyed."

  ജോണ്‍ ചീ‍രന്റെ ലേഖനത്തില്‍ ശ്രീശാന്തിനേക്കുറിച്ചുള്ള ദ്രാവിഡിന്റെ കമന്റാണിത്.

  വളരെക്കാലം കൂടിയാണ്‍് ജീവനുള്ള ഇത്തരമൊരു കാരക്റ്ററിനെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ കഴിഞ്ഞത്. പന്തുകളിച്ചു മാത്രമല്ല ചീത്തപറഞ്ഞും കണ്ണുരുട്ടിയുമൊക്കെ ഇന്ത്യന്‍ ടീമിനെ നേരിട്ടുകൊണ്ടിരുന്ന സൌത്താഫ്രിയ്ക്ന്‍ ടീ‍മിനു ശ്രീശാന്തു ഒരു പേടിസ്വപ്നമായിരിയ്ക്കുന്നു.
  ആന്‍ഡ്രെ നെല്‍ എന്ന കോമാളി നാക്കു നീട്ടിക്കാണിച്ചതിനേക്കുറിച്ചൊന്നും പറയുന്നതു കേട്ടില്ല.
  സൌത്താഫ്രിയ്ക്കയില്‍ ഞങ്ങള്‍ക്കൊക്കെ ഒരു പുതിയ ക്രിക്കറ്റ് അഭിമാനമാണ് ശ്രീശാന്ത് നേടിത്തന്നത്.

  എന്നാലും ആകുട്ടി ക്രിക്കറ്റ് നിയമങ്ങള്‍ പാലിയ്ക്കണമെന്നു താല്പര്യപ്പെടുന്നു. 18. Siju | സിജു said...

  ആ ഡാന്‍സിനു മുമ്പ് വരെ ഇവന്‍ ആളിത്തിരി ജാഡയാണെന്നായിരുന്നു എനിക്ക്. പക്ഷേ, ഡാന്‍സ് കഴിഞ്ഞതോടെ ജാഡ അങ്ങിഷ്ടപെട്ടു. കാര്യം മാന്യത തേങ്ങാക്കൊലയെന്നൊക്കെ പറയാമെങ്കിലും ഈ മാതിരി സാധനങ്ങളൊക്കെ കാണുമ്പോഴാണ് ഒരു സ്പിരിറ്റ് വരിക. എന്നും വെച്ച് സച്ചിനേയും സെഹ്‌വാഗിനെയുമൊക്കെ തുറുപ്പിച്ചു നോക്കാന്‍ നിന്നാന്‍ ശരിയല്ല
  ഇഞ്ചി.. കാര്യമായി ചോദിച്ചതാണെങ്കില്‍ ഇവിടെയോ ഇവിടെയോ നോക്കിയാല്‍ മതി 19. Anonymous said...

  താങ്ക്സ് സിജു മാഷെ, ഞാന്‍ പിന്നെ കുറച്ച് നേരം കഴിഞ്ഞപ്പൊ തപ്പിയെടുത്തു.ഞാന്‍ കരുത്യെ ഒരു ശ്രീകാന്ത്(?) അങ്ങിനെ ആരാണ്ടില്ല്ലെ? തമിഴനോ മറ്റൊ? ഞാനീ കുട്ടീനെ കണ്ടിട്ടില്ല്യ ഇതു വരെ.തീരെ കൊച്ച് ചെക്കനാണല്ലൊ..
  സ്പോര്‍ട്ട്സ് ഞാന്‍ പെട്ടെന്ന് മറച്ചു വിടുന്ന പേജുകളില്‍ ഒന്നാണ്. അല്ലെങ്കില്‍ കണ്ണാമ്പൊത്തിക്കളി, തൊട്ട് കളി, കുപ്പിവള പൊട്ടിക്കല്‍ കളി ഇതുപോലത്തെ ആവണം :-) 20. Siju | സിജു said...

  അതു നമ്മുടെ ക്ര്‌ഷ്ണന്‍ ആചാരി
  പുള്ളിയിപ്പോ മോഡലല്ലിയോ
  പിന്നെ ഇടക്ക് വല്ലപ്പോഴും ടിവിയില്‍ വന്നും മന്ദിരയുടെ അടുത്ത് പഞ്ചാരയടീക്കും 21. Anonymous said...

  ശ്രീശാന്തിന്റെ പ്രകടനം തരം താണാതായി പ്പോയി എന്നതിനു തര്‍ക്കമില്ല , ചെറുക്കനു ജാഡാ കൂടുന്നുണ്ട്‌, ഈയിടെ എറണാകുളത്തു വന്നപ്പോള്‍ ഇസഡ്‌ കാറ്റഗറി സെക്യൂറിട്ടി വേണം എന്നു പറഞ്ഞ്പോലും കൊടിയേരി പറഞ്ഞു എടാ മോനെ മാന്‍ മോഹന്‍ സിങ്ങിനു കൊടുത്തിട്ടില്ല അങ്ങേര്‍ ട്രാഫ്ഫിക്കില്‍ കിടന്നു വട്ടം ചുട്ടിയതു നീയും കണ്ടതല്ലെ പിന്നാ നീ ഒരു പീറ പയ്യന്‍ സച്ചിനോടും സേവംഗിനോടും എന്തോ കളിച്ചിട്ടൂ ഇടക്കു ടീമില്‍ നിന്നും ഔട്ടായിരുന്നു ഇപ്പോള്‍ അല്‍പ്പം തെളിഞ്ഞു പക്ഷെ താഴെ വന്നാലെ സമ്മാനമുള്ളു എന്നു ഓര്‍ത്താല്‍ നന്നു പുകഴതാന്‍ ആയിരം കാണും വീഴുമ്പോള്‍ താങ്ങാന്‍ ആരും കാണുകയില്ല ശിക്ഷ വിധിച്ച മനനാമയെ അഭിനദിക്കുന്നു ഫീല്‍ഡീ തികഞ്ഞ മാന്യത പുലര്‍ത്തിയ ആളാണു റോഷന്‍ മഹനാമ

  ശ്രീശാന്തിനെ എങ്ങിനെയും സഹിക്കാം പക്ഷെ അമ്മയും പെങ്ങളും കൂടി വനിതയിലും മറ്റും അടിച്ചു വിടുന്ന കത്തികള്‍ അമ്പ്മ്പോ സഹിക്കാന്‍ വയ്യാ 22. Kishor Chettiyil said...

  valare nannayitundu..........malayaliku mattoru srinivasane kittiyathil kore happy 23. സഹൃദയന്‍ said...

  സമ്മതിക്കണം......ശ്രീശാന്തിനെല്ലാ........ഇതൊക്കെ നോട്ട് ചെയ്ത് നന്നയെഴുതുന്ന ശ്രീജിത്തിനെ...... 24. Anonymous said...

  എന്നാലും ശ്രീശാന്തിനെ തെറ്റിദ്ധരിച്ചൂല്ലോ! എനിക്കു സങ്കടമായി!!! ഇതെങ്ങാനും ശ്രീശാന്തറിഞ്ഞാല്‍ കരഞ്ഞു തളരും. അതോറ്ത്തിട്ടാ ഞാന്‍ പറയാത്തത്...

  നല്ല സ്റ്റൈലന്‍ എഴുത്ത് മാഷേ... ബാക്കി കൂടി വായിക്കട്ടെ! 25. Anonymous said...

  sree sanths's dance against nell
  here http://www.youtube.com/watch?v=tCrn2CpHOiM 26. മുക്കുവന്‍ said...

  I support sree. let him dance. its a way of celebration. thats the spirit of the game. if you play without an emotion, its too boring.

  here after Nel will be afraid to comment to mallus!!!! hahahaha

  kachada paileee rupa pathada poney... 27. മിടുക്കന്‍ said...

  ശ്രീശാന്തിനൊട് എന്തിര്‍് പറയാന്‍..???
  ..
  അതു വിട് , അത്തിപ്പാറ അമ്മച്ചി യാര്‍..??
  അതു പറ.. എന്നിട്ട് വേണം ലവന്റെ അമ്മച്ചിയോട് പറയാന്‍... 28. Anonymous said...

  അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റു മത്സരങ്ങളില്‍ ഇടയ്കെങ്കിലും ഉണ്ടാകുന്ന വിരസത മാറ്റുന്നത്‌ ശ്രീശാന്തിനേയും നെല്ലിനേയും പോലെ ഉള്ളവരാണ്‌ എന്നാണു എനിക്കും സച്ചിനും തോന്നുന്നത്‌. പക്ഷെ ചെക്കന്‍ ഇത്തിരി ഓവറാവുന്നില്ലേ? നെല്ലിനോടൊക്കെ കോര്‍ക്കാന്‍ ചെല്ലുമ്പോള്‍ അവന്റെ ഒരു കൈപ്പാട്‌ അകലെ നില്‍ക്കുന്നത്‌ നന്നായിരിക്കും 29. Anonymous said...

  Sreejith-e - Lords-il Ganguly-de shirt ooriyulla prakadanam kazhinju oru indian cricketer, ethir team-ile oruthandou, innaaa piidcho ennu kandathinte udaaharnam aarunnu athu..

  sathyam paranjappo oru malayali enna nilayil sreekuttante performance (sixer and 8 wickets) kandu sherikkum abhimaanam thonni..oru malayali potte..ethengilum oru indian pace bowler other than kapil ithupole opposition ne rotti akakiyittuno ennu samshayam

  athu pole west indies-il last test-il oru short pitch ball kondu lara de wicket eduthu sree..athum oru super ball aarunnu

  chekkanu jaada alpam koodunnu ennullathu neru thanne..pashe enthayaalum avanu arhatha petta jaada alle athu..ippo mather group-inte ambassador..naale coca cola pepsi de ambassador aakumaayrikkum.. pashe nammal aayalaum avante sthaanathu engil jaada irakkille...

  nammal avanu vendi praarthikkyum abhimaanikkyum venam.. 30. Anonymous said...

  pinne vere oru kaaryam - sree-ye Nel thottaal mattancherry-il ninnum chenkalchoolayil ninnum payilukale vittu chaambum..

  Unni 31. Anonymous said...

  ശ്രീജിത്തെ,

  അടിപൊളിയായിട്ടുണ്ടു. എല്ല ബ്ലോഗുകളും സ്ഥിരമായി വായിക്കാറുണ്ടു.

  ഇനിയും ഇനിയും എഴുതുക.

  ബിനു