Friday, April 21, 2006

മണ്ടന്‍‌കവിത

എന്താണെന്നറിയില്ല, എങ്ങിനെന്നറിയില്ല,
ഞാന്‍ കാട്ടുന്നതെല്ലാം മണ്ടത്തരങ്ങള്‍
ചെയ്യുന്നതെല്ലാം അതിബുദ്ധിപൂര്‍വ്വവും,
ആയിവരുന്നതേറ്റം വങ്കത്തരവും.

നല്ലവലിപ്പത്തില്‍ ഒരു തലയുണ്ടെനിക്കതില്‍
ഉള്ളതൊക്കെയും ബുദ്ധിയെന്നുവൃഥാനിനപ്പുഞാന്‍
എവിടേയും കേറി കൈ കടത്തീടുമതിനു
കിട്ടേണ്ടത് വാങ്ങിക്കൂട്ടുമവശ്യമേ.

ഞാന്‍, ഞാന്‍, എന്നു എപ്പോഴും നിനച്ചീടും
എന്നിലെനിക്കത്രയും അഭിമാനവും
നീ നീ എന്നു അലറീടുമെല്ലാരും
എന്ത് പ്രശ്നഹേതുതേടീടുകിലും.

ബുദ്ധിമാനെന്ന വിളി കൊതിച്ചീടുമതിന്
ചിന്തയും പ്രവര്‍ത്തിയും മൂര്‍ച്ചകൂട്ടീടേണം
ഒക്കുന്നതിന് പോയാപ്പോരേ എന്നുതോന്നായ്കയില്ല
ചേര്‍ന്നതിനിക്ക് കൂടുതലീ മണ്ടത്തരങ്ങള്‍

8 comments:

  1. bodhappayi said...

    ചുള്ളാ നീ പുലി... :)



  2. ഉമേഷ്::Umesh said...

    ഇതെന്തൂട്ടു കവിതയാണിഷ്ടാ??? ബെന്ന്യേ, കാണുന്നില്ലേ???

    അതോ ഇതും ഒരു മണ്ടത്തരമാണോ?



  3. ശനിയന്‍ \OvO/ Shaniyan said...

    :)



  4. വര്‍ണ്ണമേഘങ്ങള്‍ said...

    എനിയ്ക്കു വയ്യേ ഇവനെക്കൊണ്ട്‌..!



  5. ചില നേരത്ത്.. said...

    ശ്രീജിത്തേ..
    ആരാ മണ്ടന്‍?? നീയോ എന്താണിത് കവിതയോ? അല്ലേയല്ല.. നിന്റെ ആമാശയത്തിലെ തീക്ഷ്ണതയല്ലേ?
    അതോ വയറെരിച്ചിലോ?
    ഹരമായിട്ടുണ്ട്..



  6. Kalesh Kumar said...

    എനിക്ക് വയ്യ!
    മുന്‍‌കൂര്‍ ജാമ്യത്തോടെ ദാ കവിതയിലും കൈവച്ചേക്കുന്നു!

    ശ്രീജിത്തേ, ഞങ്ങളെ മണ്ടന്മാരാക്കുകയാണല്ലേ?
    കവിത കൊള്ളാം!



  7. Durga said...

    ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം ...മേലാലിത്തരം കവിതയുമായിട്ടിറങ്ങിയാല്‍, ശ്രീജിത്തിനെ ഞങ്ങള്‍ കേരളമുഖ്യമന്ത്രിയാക്കും.....ഗര്‍ ര്ര്ര്‍.....!!!



  8. സ്വാര്‍ത്ഥന്‍ said...

    ഈ മണ്ടന്‍ തന്നെയാണോ പണ്ട് ഈ കവിതയും എഴുതിയത്!!!
    സത്യം പറ...