Thursday, April 27, 2006

സംവരണമെന്ന മണ്ടത്തരം

സ്വകാര്യ സ്ഥാപനങ്ങളില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം വേണമെന്ന് പി.എം പറഞ്ഞതിന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് പി.എം അറിയുവാനായി എന്റെ ചില നിര്‍ദ്ദേശങ്ങള്‍ കീഴെ കൊടുക്കുന്നു.

***

എല്ലായിടത്തും സംവരണം വേണമെന്നാണ് എന്റെ പക്ഷം. പ്രധാനമന്ത്രിക്കും, ഇതിന് ചുക്കാന്‍ പിടിച്ച എല്ലാ രാഷ്‌ട്രീയക്കാര്‍ക്കും ഞാന്‍ ജയ് വിളിക്കുന്നു.

ആദ്യമായി സംവരണം ഏര്‍പ്പെടുത്തേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലാണ്. മുപ്പത്തിമൂന്ന് ശതമാനം വരുന്ന ടീമംഗങ്ങള്‍ താഴ്നജാതിക്കാര്‍ ആകണമെന്ന് നിയമം വരണം. അതുമാത്രം പോര. അവര്‍ക്ക് അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളും നല്‍കണം. ഉദാഹരണമായി, അവര്‍ക്ക് മാത്രം ബൌണ്ടറി ചെറുതാക്കി ഭേദഗതി ചെയ്യണം. അവരുടെ ഫോര്‍ സിക്സ് ആയും, അവരുടെ സിക്സ് എട്ട് റണ്‍സായും കണക്കിലെടുക്കണമെന്ന് നിയമം വരണം. അവര്‍ എടുക്കുന്ന ഓരോ അറുപത്തിയേഴ്്് റണ്‍സും സെഞ്ച്വറി ആയി കണക്കാക്കണം. അവര്‍ക്ക് ശംമ്പളത്തിനു പുറമേ ഗ്രാന്റും കൊടുക്കണം. അവര്‍‍ ക്രിക്കറ്റ് കളിക്കിടെ മരിച്ചാല്‍ പകരമായി അവരുടെ കുട്ടികള്‍ക്ക് ടീമില്‍ സ്ഥാനം കൊടുക്കണം.

ഇതു മറ്റ് കളികളിലും പ്രാവര്‍ത്തികമാക്കണം എന്ന് പ്രത്യേകം പറയേണ്ടല്ലോ !!!

ഇനി ഒളിമ്പിക്സ്. ഒളിമ്പിക്സില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് നൂറ്‌ മീറ്റര്‍ ഓട്ടമത്സരം, എണ്‍പത് മീറ്റര്‍ ഓടിയാല്‍ മതി. അത് മറ്റ് ജാതിക്കാരുടെ നൂറ് മീറ്ററിന്`തുല്യമായി കണക്കാക്കപ്പെടും. മറ്റ് ഇനങ്ങളായ നീന്തല്‍, ഓട്ടം ചാട്ടം എന്നീ ഇനങ്ങളിലും മേല്‍ജാതിക്കാര്‍ ചെയ്യുന്നതിന്റെ അറുപത്തിയേഴ് ശതമാനം ദൂരം കീഴ് ജാതിക്കാര്‍ ചെയ്താല്‍ മതി എന്ന് തീരുമാനിക്കപ്പെടണം. ഷൂട്ടിങ്ങ്, അമ്പെയ്ത്ത് എന്നി ഇനങ്ങളില്‍ അവരുടെ ലക്ഷ്യം കൂടുതല്‍ അടുത്ത് വയ്ക്കണം. ഡിസ്കസ് ത്രോ, ഷോര്‍ട്ട്പുട്ട് എന്നീ ഇനങ്ങളില്‍ അവര്‍ എറിയുന്ന ഐറ്റത്തിന്റെ ഭാരം സാധാരണയുടെ അറുപത്തിയേഴ് ശതമാനമാക്കി നിജപ്പെടുത്തണം.

ഇനി വ്യോമഗതാഗതം. മുപ്പത്തിമൂന്ന് ശതമാനം പൈലറ്റ്സ് പിന്നോക്ക ജാതിക്കാര്‍ ആയിരിക്കണം. പോരാണ്ട് രാഷ്‌ട്രീയക്കാര്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍, ഹെലിക്കോപ്റ്ററുകള്‍ എന്നിവ മുപ്പത്തിമൂന്ന് ശതമാനം തവണയും പിന്നോക്ക വിഭാഗക്കാര്‍ തന്നെ പറപ്പിക്കണം. മുപ്പത്തിമൂന്ന് ശതമാനം എയര്‍ഹോസ്റ്റസ്സുമാരും പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരണം. വിമാനത്തില്‍ വിളമ്പുന്ന ഭക്ഷണം ഉണ്ടാകുന്നവര്‍ പോലും മുപ്പത്തിമൂന്ന് ശതമാനം പിന്നോക്ക ജാതിക്കാര്‍ ആയിരിക്കണം.

ഇനി വൈദ്യശാസ്ത്രം. മുപ്പത്തിമൂന്ന് ശതമാനം മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പിന്നോക്ക ജാതിക്കാര്‍ ആയിരിക്കണം എന്നു മാത്രമല്ല, എല്ലാ ആശുപത്രികളിലും നടക്കുന്ന ശസ്ത്രക്രിയകള്‍ മുപ്പത്തിമൂന്ന് ശതമാനം തവണയും പിന്നോക്ക ജാതിക്കാര്‍ ചെയ്യണം എന്ന് സംവരണം വരണം. പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ ശസ്ത്രക്രിയകള്‍. നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കരുടേയും കാര്യം പറയേണ്ടല്ലതില്ലല്ലോ. അത് മാത്രമല്ല, മരുന്നുണ്ടാകുന്ന കമ്പനിയിലെ ജീവനക്കാരില്‍ പോലും വേണം നമുക്കു മുപ്പത്തിമൂന്ന് ശതമാനം താഴ്ന ജാതിക്കാര്‍.

സിനിമയെ എങ്ങിനെ വെറുതേ വിടും. അവിടേയും വേണം നമുക്ക് സംവരണം. മുപ്പത്തിമൂന്ന് ശതമാനം നടന്മാരും നടിമാരും കീഴ്‌ജാതിക്കാരില്‍ നിന്ന് വരണം. മികച്ച കീഴ്‌ജാതി നടന്‍, മികച്ച കീഴ്‌ജാതി നടി എന്നീ അവാര്‍ഡുകളും പുതുതായി ഏര്‍പ്പെടുത്തണം. സിനിമ കാണാന്‍ വരുന്നവരിലും ഈ സംവരണം ഏര്‍പ്പെടുത്തിയാന്‍ നന്ന്.

ഇത് കൂടാതെ, പാര്‍ക്കുകളില്‍, ബസ്സുകളില്‍, പൊതുശൌച്യാലയങ്ങളില്‍, സ്റ്റേഡിയങ്ങളില്‍, മരണവീടുകളില്‍ എന്നുവേണ്ട നാലാള് കൂടുന്നിടത്തെല്ലാം നമുക്ക് ഘട്ടം ഘട്ടമായി സംവരണം ഏര്‍പ്പെടുത്താവുന്നതാണ്. ബ്ലോഗുകളിലും ഈ സംവരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഗൌരവപൂര്‍ണ്ണമായി ആലോചിക്കാവുന്നതേ ഉള്ളൂ.

44 comments:

  1. Durga said...

    Its OK if the backward caste take this in the sportsman spirit..:-)
    The author may not have the intention to demotivate/mock them, ignoring the real talents among them..
    I can see a kinda sarcasm bulging somewhere( or am afraid my attitude tells so)-esp in those hidden pricks to the politicians...

    Its always better to take the creamy layer off(or we need to set the limits so low). Its high time we need to redraft the reservation rules.



  2. Durga said...

    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ്, ജനാധിപത്യവ്യവസ്ഥിതിയില്‍, സമത്വം ലക്ഷ്യമാക്കി, ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സംവരണം ഇന്ന് ലക്ഷ്യം നിറവേറിക്കഴിഞ്ഞിട്ടും നിലനില്‍ക്കുന്നത്, വിപരീതഫലമേ ഉണ്ടാക്കൂ‍. നമ്മുടെ ഭരണകൂടം ഇത് തിരിച്ചറിയാന്‍ വൈകരുത്.



  3. ഉമേഷ്::Umesh said...

    ഇതു പഴയ മിമിക്രി ജോക്കാണല്ലോ ശ്രീജിത്തേ. ഒറിജിനലൊന്നുമില്ലേ?

    അതോ മണ്ടനായതുകൊണ്ടു് ഒറിജിനലാണെന്നു വിചാരിച്ചതാണോ?



  4. കെവിൻ & സിജി said...

    ഉമേഷ് ചേട്ടാ, ശ്രീജിത്തരമെന്നു കരുതി ക്ഷമിച്ചു കള



  5. bodhappayi said...

    ഉമേഷ്‌ ചേട്ടന്‌ ശ്ലോകങ്ങളും കട്ടി മലയാളവും മാത്രമല്ല, മിമിക്രിയിലും നല്ല ജ്നാനമാണല്ലോ... :)
    ശ്രീജിത്തേ, പോസ്റ്റ്‌ രസിച്ചു...



  6. Unknown said...

    ഇങ്ങനെ പോയാല്‍.. മിക്കവാറും മണ്ടത്തരങ്ങളിലും സംവരണം വേണ്ടി വരും ശ്രീ..



  7. രാജ് said...

    അടി തുടങ്ങി. ഒന്നിനും കൊള്ളാത്ത രാഷ്ട്രീയക്കാരും, ചില വോട്ട്‌ബാങ്ക് തന്ത്രങ്ങളും. കൂനിന്മേല്‍ കുരിശുതന്നെ. സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ നിജപ്പെടുത്തേണ്ടുന്നതിനുള്ള കാലം അതിക്രമിച്ചില്ലേ? (സോഷ്യലിസ്റ്റുകള്‍ എവിടെപ്പോയി?)

    പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംവരണത്തിന്റെ ഗുണം ജനങ്ങളിലെത്തുന്നതു സാമ്പത്തിക സഹായങ്ങളായിട്ടാവേണ്ടിയിരുന്നില്ലേ എന്നൊരു ചോദ്യമാണു് എനിക്കുള്ളതു്. സ്വകാര്യ വിദ്യഭ്യാസസ്ഥാപനങ്ങളോട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ നിന്നു കുറവു ഫീസ് ഈടാക്കുവാന്‍ സര്‍ക്കാറിനു കല്പിക്കാവുന്നതാണു്, അങ്ങിനെയാണു വേണ്ടതും. പകരം ജാതി-മത-അടിസ്ഥാനത്തില്‍ പഠിക്കുവാനും/ജോലി ചെയ്യുവാനും ഇനിയും സംവരണങ്ങള്‍ തുടര്‍ന്നു പോകുന്നതു തികച്ചും അപലപനീയം തന്നെ. കഴിവുള്ളവര്‍ (ബുദ്ധിപരമായി) പഠിക്കുകയും രാജ്യത്തിനു മുതല്‍ക്കൂട്ടാവുകയും ചെയ്യട്ടെ, ഒപ്പം തന്നെ ഏതൊരു യുവപൌരനും പ്രാഥമിക വിദ്യാഭ്യാസം തികച്ചും ആയാസരഹിതമായി കൈവരിക്കുവാനുള്ള ചുറ്റുപാടും ഈ രാജ്യത്തിലുണ്ടാവട്ടെ.

    തൊട്ടാല്‍ പൊള്ളുന്ന വിഷയമാ‍യതുകൊണ്ടാവണം പൊതുജനം പ്രതികരിക്കുവാന്‍ മടിക്കുന്നതു് (കെവിന്‍ ക്ഷമിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതും ;) )



  8. myexperimentsandme said...

    എന്റെ കുരുട്ടുബുദ്ധിയില്‍ തോന്നുന്നത് (ഇന്നലെ തൊട്ടു തുടങ്ങിയ അടി)-ഇപ്രാ‍വശ്യത്തെ സംവരണ കലാപരിപാടി വേണ്ടത്ര ഓളമുണ്ടാക്കിയില്ല-ഡിവൈഡ് ആന്റ് റൂള്‍ തിയറിപ്രകാരം സംവരണം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ കിട്ടേണ്ടവരും കിട്ടില്ലാത്തവരും തമ്മിലുള്ള അടിയും അങ്ങിനെയുള്ള വോട്ട് കണ്‍സോളിഡേഷനും-ഇപ്രാവശ്യം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കല്‍ സമയത്തേതുപോലെ അത്രയ്ക്കങ്ങ് ഏശിയില്ല. അത് സംഗതി പ്രഖ്യാപിച്ചവരില്‍ ഇച്ഛാഭംഗം ഉണ്ടാക്കുകയും അതുകാരണം അവരുടേയും കൂടെ തിരിപ്പും ഇന്നലത്തൊട്ടുണ്ടായ അടിയില്‍ കാണില്ലേ എന്നൊരു സംശയം. ആള്‍ക്കാര്‍ നിസ്സംഗരായിരുന്നാല്‍ ഡിവൈഡ് ആന്റ് റൂള്‍ നടക്കില്ലല്ലോ. ഇനിയിപ്പോള്‍ രണ്ട് ചേരിയുണ്ടാവും. രണ്ട് ചേരിയേയും സംരക്ഷിക്കാന്‍ ആള്‍ക്കാര്‍ ഉണ്ടാകും. നാട് കീഴോട്ടോ മേലോട്ടോ പോയാലും വോട്ട് കിട്ടുമല്ലോ.

    എല്ലാ സമുദായത്തിലും എല്ലാ മേഖലയിലും മണ്ടന്മാര്‍ (ശ്രീജിത്തിനെ സ്പെസിഫിക്കല്ലേ), കുറച്ച് ബുദ്ധിയുള്ളവര്‍, ശരാശരി ബുദ്ധിയുള്ളവര്‍, ബുദ്ധിരാക്ഷസന്മാര്‍ (ഞാന്‍ മാത്രമല്ലേ) ഉണ്ട്. നമ്മുടെ സാമൂഹ്യസ്ഥിതി വെച്ച് ചില സമുദായങ്ങളില്‍ കഴിവുണ്ടെങ്കിലും പല സാഹചര്യങ്ങളും കാരണം പലര്‍ക്കും ഉയര്‍ന്നുവരാനും മുധ്യധാരയുമായി മത്സരിക്കാനും സാധിക്കുന്നില്ല. അതിനു വേണ്ടത് അവരെ ചെറുപ്പത്തില്‍ തന്നെ പ്രത്യേക പരിശീലനം കൊടുത്ത് അവര്‍ക്ക് ഒരു ഇരുപത് ഇരുപത്തഞ്ച് വയസ്സാകുമ്പോഴേക്കും മുഖ്യധാരയുമായി മത്സരിക്കാന്‍ പ്രാപ്തരാക്കുക എന്നുള്ളതാണ്. ഇപ്പോഴത്തെ രീതിയില്‍ സംവരണം തുടര്‍ന്നാല്‍ അവശര്‍ എല്ലായ്‌പ്പോഴും അവശരായിത്തന്നെ ഇരിക്കില്ലേ എന്നൊരു സംശയം.സംവരണം അവരെ ശരിക്കും മത്സരിക്കാന്‍ പ്രാപ്തരാക്കുന്നുണ്ടോ എന്നൊരു ആശങ്ക. അവര്‍ക്കെന്താണ് വേണ്ടതെന്നും എങ്ങിനെ ചെയ്‌താലാണ് അവര്‍ ശരിയായ രീതിയില്‍ രക്ഷപെടുമെന്നും അവരേയും പറഞ്ഞ് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അങ്ങിനെയായാല്‍ തന്നെ വോട്ടിനുവേണ്ടിമാത്രം നടക്കുന്ന അവരുടെ ശരിയായ ഉന്നമനത്തിന് യാതൊരു താത്‌പര്യവും കാണിക്കാത്ത ഈ രാഷ്ട്രീയക്കാരെ അവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കും എന്നാണ് തോന്നുന്നത്.



  9. ചില നേരത്ത്.. said...

    സംവരണത്തിന്റെ ഭൂതം പുറത്ത് ചാടുന്നത് പലപ്പോഴും അതിന്റെ ആവശ്യക്കാര്‍ക്ക്(?) വേണ്ടിയുള്ള മുതല കണ്ണീരായാണ്.
    വര്‍ഷം അമ്പത് കഴിഞ്ഞു. ഇനിയും സംവരണം തുടരുന്നതില്‍ അര്‍ത്ഥമില്ല. മാത്രവുമല്ല, ഇനിയും തുടര്‍ന്നാലത് സമൂഹത്തില്‍ വിഭാഗീയതയുടെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
    ഇന്ത്യയിലെ പ്രശസ്ത കലാലയങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുവാന്‍ ശ്രീമാന്‍ അര്‍ജ്ജുന്‍ സിങ്ങിന്റെ മുറുമുറുപ്പ്, പ്രീണന നയത്തിന്റെ മറ്റൊരു പതിപ്പ് ആയി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ.
    സംവരണത്തിന്റെ തണല്‍ അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണമായും ആസ്വദിക്കാനായില്ലെങ്കിലും കാലപ്പഴക്കം വന്ന നിയമം നിലനിര്‍ത്തുന്നതും മുതല കണ്ണീരുകള്‍ ഒഴുകുന്നതും സമൂഹത്തില്‍ അസന്തുലിതാവസ്ഥകള്‍ക്കാണ് വഴി വെക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് അധികാരം ലഭിച്ച് ഭരണത്തിന്റെ മധു നുകര്‍ന്നിട്ട് എന്താണുണ്ടായതെന്നതിന്റെ ബാക്കി പത്രമാണ് ഐസ്ക്രീമെന്ന പദത്തിന്റെ അര്‍ത്ഥഭേദം.
    കഷ്ടപ്പെട്ട് പഠിച്ച് വരുന്നവന്റെ മുന്നില്‍ തുറക്കപ്പെടേണ്ടത് അംഗീകാരത്തിന്റെ വാതിലുകളാണ്. സംവരണത്തിന്റെ മണിചിത്രത്താഴുകള്‍ തകര്‍ത്തെറിയാന്‍ സമയമായി.
    മണ്ടത്തരം പുതിയ വഴികളിലേക്കും തുറക്കട്ടെ, ശ്രീജിത്തിനെന്റെ ആശംസകള്‍!!



  10. Kalesh Kumar said...

    ശ്രീജിത്തേ, പോസ്റ്റ് കൊള്ളാം. രസിച്ചു.
    ഇതിലെ തമാശ പണ്ട് കേട്ടിട്ടുള്ളതാ.



  11. binoymathew said...

    നല്ല പോസ്റ്റ്‌ .
    എന്നാലും ചില സംശയങ്ങള്‍.

    സംവരണം തുടങ്ങി വച്ചത്‌ ഇവിടുത്തെ ഭരണഘടനാ ശില്‍പികളോ രാഷ്ട്രീയക്കരോ അല്ല. അതു ആര്‍ഷഭാരത സംസ്കാരത്തിന്റെ ഭാഗമാണ്‌.

    ഏറ്റവും വലിയ സംവരണത്തിന്റെ ഗുണഭൊക്താക്കള്‍ ബ്രാഹ്മണരായിരുന്നു. മനുസ്മൃതി പ്രകാരം ഭാരതത്തില്‍ വിദ്യ അഭ്യസിക്കുവാന്‍ അധികാരം ഉണ്ടായിരുന്നത്‌ അവര്‍ക്കു മാത്രമായിരുന്നു, ഭൂമി സമ്പാദിക്കുവാന്‍, തുടങ്ങി ഒരു മനുഷ്യര്‍ക്കാവശ്യമായതെല്ലാം അനുഭവിക്കാന്‍ സ്മൃതി പ്രകാരം അവര്‍ക്കേ കഴിയുമായിരുന്നുള്ളൂ. അന്നത്തെ ശുദ്രന്മാര്‍(ഇന്നത്തെ നായന്മാര്‍) ക്കു പോലും(നാലാം വര്‍ണം) ഇതൊന്നും പറ്റുമായിരുന്നില്ല. ചെയ്താല്‍ ഈയം ഉരുക്കി ഒഴിക്കല്‍ മുതല്‍ പല പല ശിക്ഷകള്‍ വേറേയും. ഇതു ഒന്നോ രണ്ടോ വര്‍ഷമല്ല ഏകദേശം 2000 വര്‍ഷങ്ങളോളം തുടര്‍ന്നു.(ഇപ്പോ 33% മേ ഉള്ളൂ, അന്നത്‌ 100 % ആയിരുന്നു.)


    സരസ്വതീ ദേവത ഭാരതത്തിലെ വിദ്യാ ദേവതയാണ്‌. ഒരു പക്ഷേ ലോകത്തിലെ ഏക രാജ്യം, സ്വന്തമായി വിദ്യക്കു മാത്രമായി ഒരു ദൈവമുള്ളതിനു, പക്ഷേ എറ്റവും കൂടുതല്‍ നിരക്ഷരര്‍ ഉള്ള രാജ്യമാണ്‌ ഭാരതം. എന്തൊരു ഗതികെട്‌!, ആരാണ്‌ 80% വരുന്ന ഈ ജനതക്ക്‌ വിദ്യാഭ്യാസ അവകാശം നിഷേധിച്ചത്‌? ആ ചരിത്ര പരമായ കാരണങ്ങളാണ്‌ ഞാന്‍ മുകളില്‍ വിവരിച്ച്ത്‌.

    ഇനി കേരളത്തിന്റെ സംവരണ ചരിത്രം നോക്കാം. കേരളത്തില്‍ ഒരുകാലത്ത്‌ civil service മുഴുവനും പട്ടന്മാരും ബ്രാഹ്മണരുമായിരുന്നു. മറ്റു സമുദായക്കാര്‍ക്കാര്‍ക്കും അതിലേക്കു തിരിഞ്ഞു നോക്കാന്‍ പോലും അവകാശമില്ലായിരുന്നു-Dr പല്‍പ്പു പ്രാക്റ്റീസ്‌ ചെയ്തതു മദ്രാസിലായിരുന്നു.- അങ്ങനെയിരിക്കെ തിരുവിതാംകൂറിലെ നായന്മാര്‍ ഈഴവര്‍ മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ ചേര്‍ന്നു മഹാരാജാവിനു ഒരു നിവേദനം കൊടുത്തു. മലയാളികള്‍ക്കു മാത്രമേ ജോലി നല്‍കാവൂ എന്നു. അതാണ്‌ കേള്‍വികേട്ട " മലയാളി മെമ്മൊറിയല്‍"(1891).

    പക്ഷെ പിന്നീട്‌ നടന്നത്‌ ഒരു ചതി പ്രയോഗമായിരുന്നു. ജോലിയില്‍ കയറിയ നായന്മാര്‍ അതു 100 ശതമാനം നായര്‍ സംവരണമാക്കി മാറ്റി.ഈഴവര്‍ മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ എല്ലാം ഔട്ട്‌ . ഒടുവില്‍ കളിപ്പു മനസ്സിലായ ഈഴവര്‍ക്ക്‌ 1896 ല്‍ ഈഴവ മെമ്മോറിയല്‍ കൊടുക്കെണ്ട ഗതി വന്നു.(അതുകൊണ്ട്‌ തങ്ങളുടേതല്ലാത്ത കാരണത്തിനു അവര്‍ ജാതി വാദികളായി).

    അന്നു സര്‍ക്കാര്‍ സര്‍വീസില്‍ ലഭിച്ച ആ "സംവരണാനുകൂല്യം " വര്‍ഷങ്ങളോളം അവര്‍ അനുഭവിച്ചു.

    അപ്പൊ ഒരു കാര്യം വ്യക്തം

    " സംവരണത്തിന്റെ ആനുകൂല്യം ഇല്ലാതെ ഒരു സമുദായവും കേരളത്തിലും ഭാരതത്തിലും നന്നായിട്ടില്ല".

    ഒരിക്കല്‍ അതിന്റെ ഗുണമനുഭവിച്ചവരാണ്‌ ഇന്നതിനെ എതിര്‍ക്കുന്നത്‌ എന്നത്‌ ചരിത്രപരമായ തമാശയാണ്‌.

    ഇനി സംവരണം ഒരു മാറ്റത്തിനായി തുടങ്ങി വച്ചത്‌ മഹാരാഷ്ട്രയിലെ കൊല്ഹാപ്പൂരിലെ ശൂദ്രനായ(നായര്‍) സാഹു എന്ന മഹാരാജാവായിരുന്നു.അതും 50% - സര്‍ക്കാര്‍ സര്‍വീസ്‌ പിന്നോക്കക്കാര്‍ക്കു മാത്രമായി.അതിന്റെ കാരണവും മേല്‍ പറഞ്ഞതിനു തുല്യമാണ്‌.

    ഇനി മെരിറ്റിന്റെ കാര്യം.

    1990 ന്റെ തുടക്കത്തില്‍ കേരളത്തില്‍ നിലംബൂര്‍ എന്ന സ്തലത്ത്‌ കള്ളത്തോക്കുകള്‍ പിടികൂടി. അതില്‍ പോലീസുകാര്‍ അന്തം വിട്ടു പോയത്‌ മറ്റൊന്നിലുമല്ല അവിടെ പിടികൂടിയ rifle 12 ബുള്ളറ്റുകള്‍ ഇടാവുന്നതായിരുന്നു. ഇതിലിത്ര അല്‍ഭുതപ്പെടാന്‍ എന്താണ്‌ എന്നു തോന്നും .അതിങ്ങനെ. സംവരണം ഇല്ലാത്ത defence rearch and development organisation ല്‍ കടുത്ത test കള്‍ കഴിഞ്ഞു ജോലിക്കു കയറി( products of IITs) തല പുകഞ്ഞു ചിന്തിച്ചു അവര്‍ ഉണ്ടാകിയ മുന്തിയ rifle ല്‍ 8 ഉണ്ടയെ കയറൂ(1990-ല്‍ ആണു കേട്ടോ). അപ്പോഴാണു സ്കൂളിന്റെ പടി പോലും കണ്ടിട്ടില്ലാത്ത മലപ്പുറത്തെ കൊല്ലന്മാര്‍ 12 ഉണ്ട കയറുന്ന തോക്കുണ്ടാക്കിയത്‌.

    ഏകലവ്യന്റെ വിരലറുത്ത നാടല്ലെ എന്തു സംഭവിച്ചു എന്നൂഹിക്കാമല്ലോ.

    ഇനിയുമൂണ്ട്‌ ഈ വിഷയത്തിന്മേല്‍ ഒരുപാടെഴുതാന്‍ .. തല്‍ക്കാലം ഇത്രയും മതി.
    ഇനി ഒരു ചോദ്യം.

    നിലവിലുള്ള സംവരണം നിര്‍ത്തിയാല്‍ ഭാരതത്തിലെ നായന്മാര്‍ ജാതി പേരു ,പേരിന്റെ പുറകില്‍ ചേര്‍ക്കുന്നത്‌ നിര്‍ത്തുമോ?, ബ്രാഹ്മണര്‍ ജാതി പേരു ചേര്‍ക്കുന്നതു നിര്‍ത്തുമോ?
    ഇല്ല! കാരണം ജാതി അവര്‍ക്കു അഭിമാനം നല്‍കുന്നതും താഴേക്കു കിടക്കുന്നവര്‍ക്കു അപമാനം സൃഷ്ടിക്കുന്നതുമാണ്‌.
    binOy mathew



  12. ഉമേഷ്::Umesh said...

    ബിനോയ്,

    വളരെ നല്ല കമന്റ്. സംവരണത്തെ എതിര്‍ക്കുന്നതു പലപ്പോഴും സ്വാര്‍ത്ഥതാത്പര്യത്തിനു വേണ്ടിയാണു്. ഉദാഹരണത്തിനു്, തന്റെ ജാതിക്കു സംവരണമില്ലാത്തതു കൊണ്ടു് ജാതിസംവരണത്തെ എതിര്‍ക്കുന്നവര്‍ മറ്റു സംവരണങ്ങള്‍ (മലബാര്‍ ക്വോട്ടാ, തിരു-കൊച്ചി ക്വോട്ടാ, അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള ക്വോട്ടാ, വിമുക്തഭടപുത്രക്വോട്ടാ, സ്പോര്‍ട്സ് ക്വോട്ടാ, മാനേജ്‌മെന്റ്റിനു കാശുകൊടുത്തക്വോട്ടാ തുടങ്ങിയവ) വഴി അഡ്‌മിഷന്‍ തേടാന്‍ യാതൊരു മടിയും കാണിക്കുന്നില്ല. ഇവയൊക്കെയും മെറിറ്റില്‍ കിട്ടേണ്ട കുട്ടികള്‍ക്കവകാശപ്പെട്ടതല്ലേ?

    ഇന്നത്തെ സംവരണരീതിയില്‍ പല പ്രശ്നങ്ങളുമുണ്ടെന്നും, രാഷ്ട്രീയക്കാര്‍ അതുപയോഗിച്ചു് ഒരുപാടു കളിക്കുന്നുണ്ടു് എന്നും ശരിതന്നെ. പക്ഷേ, ജാതിസംവരണം മാറ്റി സാമ്പത്തികസംവരണം നല്‍കുന്നതു് നാറാണത്തു ഭ്രാന്തന്‍ മന്തു മാറ്റിയതുപോലെയാണു്. കോടീശ്വരനും വരുമാനമില്ലാസര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ കിട്ടുന്ന ഈ കാലത്തു് ജന്മത്തിലേ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജാതിയാണു കൂടുതല്‍ ശാസ്ത്രീയം - ആ ജാതിക്കാര്‍ ആനുകൂല്യങ്ങള്‍ക്കു് അര്‍ഹരാണെങ്കില്‍. അര്‍ഹരല്ലാത്തവര്‍ക്കും കിട്ടിയേക്കാം. എവിടെയാണു് അതില്ലാത്തതു്?

    എന്താണു മെറിറ്റ്? എന്‍‌ട്രന്‍‌സിനു കിട്ടുന്ന മാര്‍ക്കോ? അങ്ങനെയാണെങ്കില്‍ പണമുള്ളവനു മാത്രം പോകാന്‍ പറ്റുന്ന കോച്ചിംഗ് ക്ലാസ്സുകള്‍ നിരോധിക്കണം. പണമുള്ളവനു മാത്രം കിട്ടുന്ന ആനുകൂല്യം എന്തേ സംവരണമാകുന്നില്ല, കോച്ചിംഗ് ക്ലാസ്സായാലും മാനേജ്മെന്റ് ക്വാട്ട ആണെങ്കിലും?

    ഒരു കാര്യത്തിനു വിശദീകരണം നല്‍കിക്കൊള്ളട്ടേ. “നായന്മാര്‍ ജാതിപ്പേരു പേരിന്റെ പുറകില്‍ ചേര്‍ക്കുന്നത്‌ നിര്‍ത്തുമോ?, ബ്രാഹ്മണര്‍ ജാതി പേരു ചേര്‍ക്കുന്നതു നിര്‍ത്തുമോ?“ എന്നു ചോദിച്ചല്ലോ. പേരിന്റെ പിന്നില്‍ ജാതിപ്പേരു ചേര്‍ക്കുന്നവരോടു് എനിക്കും പുച്ഛമായിരുന്നു. മുപ്പതു വയസ്സുവരെ പി. എന്‍. ഉമേഷ് എന്നായിരുന്നു പേരു്. വിദേശത്തു പോയപ്പോള്‍ പാസ്പോര്‍ട്ടില്‍ ഇനിഷ്യല്‍ വലുതാക്കിയപ്പോള്‍ അച്ഛന്റെ പേരില്‍ നിന്നു കിട്ടിയ “നായര്‍” എന്റെ സര്‍നെയിമായി. ദക്ഷിണേന്ത്യയ്ക്കു വെളിയില്‍ പോയാല്‍ സര്‍നെയിമില്ലെങ്കില്‍ പല കാര്യത്തിലും ബുദ്ധിമുട്ടായതുകൊണ്ടു് ആ പേരു് ഉപയോഗിക്കാന്‍ തുടങ്ങി. ഉത്തരേന്ത്യയില്‍ പല ആളുകളും ചെരുപ്പുകുത്തി, തോട്ടി തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ജാതികളുടെ പേരുകള്‍ സര്‍നെയിമായി കൊടുക്കാറുണ്ടു്. അതില്‍ കൂടുതല്‍ പ്രാധാന്യമോ അഭിമാനമോ ഞാന്‍ പോയ നൂറ്റാണ്ടുകളിലെ കൂലിപ്പട്ടാളപ്പണി കൊണ്ടും വ്യഭിചാരം കൊണ്ടും തട്ടിപ്പു കൊണ്ടും നേടിയ അല്പപ്രാമാണ്യത്വത്തെ പര്‍വ്വതീകരിച്ചുകാണിക്കുവാന്‍ പലരും ശ്രമിക്കുന്ന ഈ ജാതിപ്പേരിനു കൊടുത്തിട്ടില്ല. അച്ഛന്റെ പേരില്‍ “നായര്‍” എന്നു് ഇല്ലായിരുന്നെങ്കില്‍ എന്റെ സര്‍നെയിം ഇപ്പോള്‍ എന്റെ വീട്ടുപേരായേനേ. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ എന്റെ വീടിന്റെ തറവാടിത്തത്തെപ്പറ്റി ദുരഭിമാനം കൊള്ളുന്നു എന്നര്‍ത്ഥമില്ലല്ലോ.

    ജാതിപ്പേര്‍ സര്‍നെയിമായി ഉള്ളവരെല്ലാം ജാതിഭ്രാന്തന്മാരല്ല എന്നു വിശദീകരിക്കുവാനാണു് ഇതു പറഞ്ഞതു്. ഇതു് എന്റെ മാത്രം കാര്യം. ബാക്കി നായന്മാരുടെ കാര്യം അറിയില്ല.



  13. ഉമേഷ്::Umesh said...

    പെരിങ്ങോടന്‍ പറഞ്ഞതിനോടു് എനിക്കു യോജിപ്പാണുള്ളതു്. സംവരണമല്ല വേണ്ടതു്, അര്‍ഹതയുള്ളവര്‍ക്കു് സാമ്പത്തികസഹായമാണു് (ഫീസിളവു പോലെയുള്ള കാര്യങ്ങള്‍). അതു സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ ജാതിയുടെയോ ദേശത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ അടിസ്ഥാനത്തില്‍ ആയിക്കൊള്ളട്ടേ. ശരാശരി പരിഗണനയില്‍ അര്‍ഹതയുള്ളവര്‍ക്കു് ഏറ്റവും ഫലപ്രദമായി സഹായം കിട്ടുന്ന ഒരു രീതി.

    മറ്റൊരു കാര്യം. കേരളത്തില്‍ ജീവിക്കുന്ന നമുക്കു് അധഃകൃതര്‍ അനുഭവിക്കുന്ന അസമത്വവും ബുദ്ധിമുട്ടും അറിയില്ല. കേരളത്തിലെ അധഃകൃതര്‍ താരതമ്യേന ഇക്കാര്യത്തില്‍ കൂടുതല്‍ ഭാഗ്യമുള്ളവരാണു് ഇപ്പോള്‍ എന്നു തോന്നുന്നു. ഉത്തരേന്ത്യയിലെ അധഃകൃതരുടെ കാര്യം അതല്ല. ഈ ആനുകൂല്യങ്ങള്‍ കൊടുത്തിട്ടും നന്നായി വരാന്‍ പലര്‍ക്കും കഴിയുന്നില്ല.



  14. രാജ് said...

    ബിനോയ് താങ്കള്‍ ചരിത്രപരമായ മണ്ടത്തരങ്ങളുടെ കണക്കെടുപ്പു നടത്തുന്നതേയുള്ളൂ. അച്ഛനും അമ്മയും സം‌വരണത്തിന്റെ ആനുകൂല്യവും സ്വീകരിച്ചു പഠിച്ചുവളര്‍ന്നു ജോലിയും നേടിയെടുത്തു സ്ഥാപിച്ചുപോരുന്ന കുടുംബത്തിലെ കുട്ടികള്‍ വീണ്ടും സംവരണം നേടുന്നതാണു് കാതലായ പ്രശ്നം. നായന്മാര്‍ അധികാരം കൈയാളിയതും പട്ടന്മാര്‍ ഐ.ഏ.എസ് ആയതുമൊന്നും ജനറലൈസ് ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങളല്ല, അവിടെയും ലാഭം ചെറിയ ഒരു ശതമാനം ആളുകള്‍ക്കേ ലഭിച്ചിട്ടുള്ളൂ എന്നര്‍ഥം. പണ്ട് നിങ്ങളൊക്കെ അങ്ങിനെ സുഖിച്ചതല്ലേ ഇന്നു ഞങ്ങള്‍ ഇങ്ങിനെ സുഖിക്കട്ടെ എന്നു ഏതെങ്കിലും സമൂഹം കരുതിയാല്‍ ഇന്നു ഇന്ത്യയെന്നെ രാജ്യമുണ്ടാവില്ല, പണ്ടു നീ എന്റെ ജാതിയെ നാടുകടത്തിയും മതം മാറ്റിയും കൊന്നും കവര്‍ന്നെടുത്തതല്ലേ ഈ ഭൂമിക എന്നു ചിന്തിക്കുവാനും ആയിരം പേര്‍ കാണും (അങ്ങിനെയാണു സംഭവിക്കുന്നതും)

    ചരിത്രം തെറ്റുകളിലേക്കുള്ള സൂചികയല്ല, അതാവര്‍ത്തിച്ചു അനുവര്‍ത്തിച്ചു തെറ്റുകള്‍ ന്യായീകരിക്കേണ്ടതുമല്ല. ചരിത്രം സമൂഹം ഉള്‍ക്കൊള്ളേണ്ട ഒന്നാണു്, തള്ളിക്കളയേണ്ട ഒന്നല്ല, തെറ്റാണെന്നു വിവക്ഷിക്കപ്പെടുന്ന ഒരു സംഭവം ചരിത്രമെന്ന പേരില്‍ നിലനിര്‍ത്തിപ്പോരുന്നതു് അതു ആവര്‍ത്തിക്കപ്പെടാതിരിക്കുവാനാണു്.



  15. Santhosh said...

    പോസ്റ്റ് കൊള്ളാം. ഫോര്‍ സിക്സ് ആക്കുന്നതും സിക്സ് എട്ടാക്കുന്നതും നൂറുമീറ്റര്‍ എണ്‍പതാക്കുന്നതുമൊക്കെ രസിച്ചു. പൊതുവേ 33% ശതമാനത്തോടാണല്ലേ കമ്പം? അതുകൊണ്ടായിരിക്കും “ബാക്കി വന്നവയെ” ശ്രദ്ധിക്കാന്‍ അത്ര മെനക്കെടാഞ്ഞത്. (ഈ 63% എവിടുന്നു കിട്ടി എന്നോര്‍ക്കുകയായിരുന്നു)

    സസ്നേഹം,
    സന്തോഷ്



  16. myexperimentsandme said...

    എന്റെ മനസ്സില്‍ തോന്നിയതും എന്നാല്‍ എങ്ങിനെ പറഞ്ഞു ഫലിപ്പിക്കാമെന്ന് ഊഹം കിട്ടാത്തതുമായ കാര്യങ്ങള്‍ വളരെ നന്നായി പെരിങ്ങോടര്‍ അവതരിപ്പിച്ചിരിക്കുന്നു.

    സംവരണം മാത്രമല്ല, സര്‍ക്കാര്‍ എന്തു കാര്യം ചെയ്‌താലും അത് ഉദ്ദേശിക്കുന്ന ഫലം ചെയ്യുന്നുണ്ടോ, അതുകൊണ്ട് നാടിന് പ്രയോജനമുണ്ടാകുന്നുണ്ടോ-ഈ രണ്ടു കാര്യങ്ങളാണ് നോക്കേണ്ടത്. സംവരണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ അമ്പതുകൊല്ലമായി അങ്ങിനെ നോക്കിയിട്ടുണ്ടോ എന്നറിയില്ല.

    ആര്‍ഷഭാരതത്തിലെ സംവരണത്തിന്റെ കാര്യം, അത് തെറ്റായിരുന്നു എന്ന ധ്വനിയോടേയും, അതുമൂലം നല്ലൊരു ജനവിഭാഗത്തിന് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു എന്നും ചൂണ്ടിക്കാട്ടി, ഇപ്പോളുള്ള സംവരണത്തിനെ ന്യായീകരിക്കുമ്പോള്‍ തെറ്റിനെ തെറ്റുകൊണ്ട് ന്യായീകരിക്കുകയല്ലേ ശരിക്കും?

    സംവരണത്തിന്റെ ലക്ഷ്യം സമത്വമായിരുന്നെങ്കില്‍, കഴിഞ്ഞ അമ്പതുകൊല്ലമായി സംവരണം കിട്ടുന്ന വിഭാഗങ്ങള്‍ സാമൂഹ്യ സാമ്പത്തിക സമത്വം നേടിയോ? പെരിങ്ങോടര്‍ പറഞ്ഞതുപോലെ മാതാപിതാക്കള്‍ക്ക് ലഭിച്ച സംവരണം അവരുടെ കുട്ടികള്‍ക്കും വേണമെന്നുണ്ടെങ്കില്‍ എവിടെയോ ഇത് പിഴച്ചില്ലേ?

    സംവരണംകൊണ്ടേ എല്ലാ സമുദായവും നന്നായുള്ളൂ എന്നും തോന്നുന്നില്ല. ഇപ്പോള്‍ സംവരണാനുകൂല്യം കിട്ടാത്ത പല സമുദായങ്ങളിലേയും പല കുടുംബങ്ങളിലും അവരുടെ അപ്പൂപ്പന്മാരുടെ കാലം മുതലെങ്കിലും നോക്കിയാല്‍ യാതൊരു സംവരണാനുകൂല്യങ്ങളും ലഭിക്കാതെതന്നെ ഉയര്‍ന്നുവന്ന പലരേയും കാണാം. അതിനുമുന്‍‌പുള്ള കാര്യങ്ങളെപ്പറ്റി അറിവില്ല. എല്ലാ സമുദായങ്ങളിലേയും കുറെ ആള്‍ക്കാര്‍ സംവരണം കൊണ്ട് ഉയര്‍ന്നിരുന്നു എന്നു വരാം. പെരിങ്ങോടര്‍ പറഞ്ഞതുപോലെ ഇത്തരം കാര്യങ്ങള്‍ എത്രമാത്രം ജനറലൈസ് ചെയ്യാമെന്നതും ഒരു ചോദ്യമാണ്? അതുപോലെതന്നെ എന്താണ് ഉയര്‍ച്ച?-സര്‍ക്കാര്‍ ജോലി കിട്ടുന്നതോ? പ്രമോഷന്‍ കിട്ടുന്നതോ?

    സംവരണത്തെ എതിര്‍ക്കുന്നവരില്‍ കാപട്യക്കാരുണ്ടാകാം. ചിലര്‍ ജാതിസംവരണത്തെ മാത്രമേ എതിര്‍ക്കുന്നുള്ളൂ എന്നും വരാം. പക്ഷേ കഴിവുള്ളവര്‍ കഴിവ് തെളിയിച്ച് മാത്രം സ്ഥാനങ്ങള്‍ നേടട്ടെ എന്ന് ആഗ്രഹിക്കുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ട്. ഇനി കാപട്യം നോക്കിയാല്‍ സംവരണത്തെ അനുകൂലിക്കുന്നവരിലുമില്ലേ കാപട്യക്കാര്‍? ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ട് കലയിലും കായികമേഖലിയിലും അത് ആവശ്യപ്പെടുന്നില്ല? ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ ക്രിക്കറ്റില്‍ സംവരണമുണ്ടായിരുന്നെങ്കില്‍ പല സമൂഹവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടുമായിരുന്നല്ലോ.

    ഒരു രീതിയിലുമുള്ള സംവരണവും വേണ്ട. കഴിവ് മാത്രം മാനദണ്ഡം. കഴിവില്ലാത്തവരെ കഴിവുള്ളവരാക്കിയെടുക്കുക. അതിനുള്ള കാര്യങ്ങള്‍ ചെയ്യുക. സാമൂഹ്യ സാമ്പത്തിക കാര്യങ്ങളില്‍ കഴിവ് കുറഞ്ഞവരെ മറ്റുള്ളവരുമായി മത്സരിക്കാന്‍ പ്രാപ്തരാക്കട്ടെ- അതാണ് ഗവണ്മെന്റ് ചെയ്യേണ്ടത്. അല്ലാതെ നിങ്ങള്‍ അവശരാണ്, നിങ്ങള്‍ക്ക് സംവരണം കൂടിയേ തീരൂ, നിങ്ങള്‍ക്കോ നിങ്ങളുടെ അടുത്ത രണ്ട് തലമുറയ്ക്കോ സംവരണമില്ലാതെ മറ്റ് ആള്‍ക്കാരുടെ ഒപ്പം ചേരാന്‍ സാധിക്കുകയില്ല എന്നു പറയുന്നത് അങ്ങിനെയുള്ള വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമാണ്.

    ബിനോയ് പറഞ്ഞ കൊല്ലന്റെ കാര്യം. എട്ട് ബുള്ളറ്റു മാത്രമിടാവുന്ന ടെക്‍നോളജി നിലവിലുള്ളപ്പോള്‍ ഒരു കൊല്ലന്‍ പന്ത്രണ്ടുബുള്ളറ്റിടാവുന്ന തോക്ക് ഉണ്ടാക്കിയെങ്കില്‍ അങ്ങിനെയുള്ള കൊല്ലന്മാരെ കണ്ടുപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഗവണ്മെന്റ് ചെയ്യേണ്ടത്.(ഇന്നത്തെ കാലത്ത്, അങ്ങിനെയൊരു കൊല്ലനുണ്ടെങ്കില്‍ അയാള്‍ക്ക് ഒരു സംവരണത്തിന്റേയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല-ഏതെങ്കിലും കമ്പനി അയാള്‍ക്ക് നല്ല ശമ്പളത്തില്‍ ജോലി കൊടുക്കുമെന്നാണ് തോന്നുന്നത്). അതല്ലാതെ ആ കൊല്ലനോട് സാമുദായിക സംവരണം കാരണം നീയും നിന്റെ മകനും അഞ്ചു ബുള്ളറ്റിടാവുന്ന തോക്കുണ്ടാക്കിയാല്‍ മതി, സര്‍ക്കാര്‍ ജോലി തന്നുകൊള്ളാം എന്നു പറയുന്നിടത്ത് അവസാനിച്ചു, അയാളുടെ കഴിവും നന്നാകാനുള്ള ആഗ്രഹവും.

    ജാതിപ്പേര് ചേര്‍ക്കുന്നതും സംവരണവും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഉമേഷ്‌ജി പറഞ്ഞതു തന്നെ. ഒന്നും ആര്‍ക്കും അപമാനമാകേണ്ട കാര്യമില്ല. എല്ലാം ചെയ്യേണ്ട രീതിയില്‍ ചെയ്യേണ്ട അളവുവരെ ചെയ്‌താല്‍.

    “ചരിത്രം തെറ്റുകളിലേക്കുള്ള സൂചികയല്ല, അതാവര്‍ത്തിച്ചു അനുവര്‍ത്തിച്ചു തെറ്റുകള്‍ ന്യായീകരിക്കേണ്ടതുമല്ല. ചരിത്രം സമൂഹം ഉള്‍ക്കൊള്ളേണ്ട ഒന്നാണു്, തള്ളിക്കളയേണ്ട ഒന്നല്ല, തെറ്റാണെന്നു വിവക്ഷിക്കപ്പെടുന്ന ഒരു സംഭവം ചരിത്രമെന്ന പേരില്‍ നിലനിര്‍ത്തിപ്പോരുന്നതു് അതു ആവര്‍ത്തിക്കപ്പെടാതിരിക്കുവാനാണ്”

    വളരെ ഇഷ്ടപ്പെട്ടു, പെരിങ്ങോടരേ...



  17. nalan::നളന്‍ said...

    സമൂഹത്തില്‍ ഉച്ച നീചത്വങ്ങളുള്ളടത്തോളം കാലം അവയ്ക്കുള്ള പരിഹാരം കാണേണ്ടത് ചിലര്‍ കരുതും പോലെ ഔദാര്യമല്ല, മറിച്ച് ജനാധിപത്യ മര്യാദയാണു് , അവകാശം കൂടിയാണെന്നു പറയേണ്ടി വരും. പല മാര്‍ഗ്ഗങ്ങളിലൊന്നാണു സംവരണം, സാമ്പത്തിക സഹായം മറ്റൊന്ന്.
    ഇതു മനസ്സിലാക്കാന്‍ ഉമേഷ് ചൂണ്ടിക്കാട്ടിയപോലെ മെറിറ്റിന്റെ പൊള്ളത്തരം മനസ്സിലാക്കിയാല്‍ മതി. (പട്ടിണിക്കോലത്തേയും മറുവശത്തൊരു ആരോഗ്യസ‌മൃദ്ധനേയും കൂടി ഓട്ടപന്തയത്തിനിരുത്തിയാല്‍ ഫലം ഊഹിക്കാവുന്നതേയുള്ളൂ.)
    ചോദ്യം ഒരുപക്ഷെ സംവരണം വേണ്ടതുണ്ടോ എന്നതിനുപകരം അത് അര്‍ഹതപ്പെട്ടവര്‍ക്കണോ കിട്ടുന്നതെന്നതിലായിരിക്കും വരേണ്ടത്. സംവരണത്തിനോടുള്ള അതൃപ്തി തുടങ്ങുന്നതും ഇവിടയാണല്ലോ. അപാതകള്‍ കുറച്ചു നിലവിലുള്ള സബ്രദായത്തെ ആവുന്നിടത്തോളം കുറ്റമറ്റതാക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും കാണുന്നില്ല (പറഞ്ഞും കണ്ടില്ല).



  18. myexperimentsandme said...

    സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ തന്നെയാണ് കാതലായ പ്രശ്നം. ഉച്ചനീചത്വങ്ങളെ കോണ്‍‌സ്റ്റന്റായി നിര്‍ത്തിക്കൊണ്ട് സംവരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഉച്ചനീചത്വങ്ങള്‍ അങ്ങിനെതന്നെ നിലനില്‍ക്കുകയും സാമൂഹ്യ വ്യവസ്ഥിതി സംവരണമുള്ളവനും ഇല്ലാത്തവനും എന്ന നിലയിലേക്ക് പതുക്കെ പതുക്കെ മാറുകയും ചെയ്യുമെന്ന് തോന്നുന്നു. അമ്പതുകൊല്ലത്തെ സംവരണം കൊണ്ടും ഉച്ചനീചത്വങ്ങള്‍ അങ്ങിനെതന്നെ നില്‍ക്കുകയാണെങ്കില്‍ അതാണോ അത് മാറ്റാനുള്ള പരിഹാരം എന്ന് തോന്നിപ്പോകുന്നു.

    അതുപോലെതന്നെ അര്‍ഹതപ്പെട്ടവനു കിട്ടണം. സംവരണല്ല, അംഗീകാരം. ശരിക്കും കഴിവു തെളിയിച്ച ആള്‍ക്കാര്‍ക്ക് സാമുദായിക ഭേദമന്യേ അംഗീകാരം കിട്ടുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്-ഏറ്റക്കുറച്ചിലുകളും exceptions (മലയാ‍ളം?) ഉം ഉണ്ടാവാം-എങ്കിലും; പ്രത്യേകിച്ചും കേരളം പോലുള്ളയിടങ്ങളില്‍. സംവരണം വഴി കിട്ടുന്ന അംഗീകാരത്തേക്കാളും കഴിവുകൊണ്ട് നേടുന്ന അംഗീകാരത്തിനാണ് എപ്പോഴും വില.

    തീര്‍ച്ചയായും സാമുദായിക കാരണങ്ങള്‍കൊണ്ടുതന്നെ ഉയര്‍ന്നുവരാന്‍ സാധിക്കാത്ത ഒരു നല്ല ജനവിഭാഗമുണ്ട്. പക്ഷേ അവരുടെ ശരിയായ ഉന്നമനത്തിനുള്ള ശരിയായ രീതി സംവരണമാണോ, അതോ, മത്സരിക്കാനും മത്സരിച്ച് ജയിക്കാനും അവരെ പ്രാപ്തരാക്കുക എന്നുള്ളതാണോ? സംവരണം ഉള്ളതുകാരണം അവരില്‍ പലര്‍ക്കും അതില്ലായിരുന്നെങ്കില്‍ കിട്ടുകയില്ലായിരുന്ന പല ജോലികളും വിദ്യാഭ്യാസവും കിട്ടി എന്നുള്ളത് നേര്. അത് വേണം താനും. പക്ഷേ സംവരണത്തിനു പകരം അവര്‍ക്ക് ശരിയായ രീതിയിലുള്ള ശിക്ഷണം കൊടുത്ത് അവരെ മറ്റുള്ളര്‍ക്കൊപ്പം എത്തിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചാല്‍ അതല്ലേ ഒന്നുകൂടി നല്ലത്. സംവരണം പ്രശ്നങ്ങളില്‍‌നിന്നുമുള്ള ഒളിച്ചോട്ടവും കുറുക്കുവഴി തേടലുമാണെന്നാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്.
    നിലവിലുള്ള സംവരണ സംവിധാനം കുറ്റമറ്റതാക്കാന്‍ നോക്കുന്നതിനു പകരം നിലവിലുള്ള സംവിധാനം തന്നെ കുറ്റമറ്റതാക്കി ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കുന്നതല്ലേ ഏറ്റവും നല്ലത്?



  19. myexperimentsandme said...

    സംവരണത്തെ എതിര്‍ക്കുന്ന കുറച്ചുപേരുടെയെങ്കിലും ആവശ്യം കഴിവ് അല്ലാതെയുള്ള എല്ലാ സംവരണവും-മാനേജ്‌മെന്റ് ക്വോട്ടയാണെങ്കിലും പ്രാദേശിക ക്വോട്ടായാണെങ്കിലും-വേണ്ട എന്നുള്ളതുതന്നെയാണ്. സാമൂഹിക സംവരണം പോലെതന്നെയാണ് മാനേജ്‌മെന്റ് ക്വോട്ടാ വഴിയുള്ള സംവരണവും. അതിന്റെ കാരണവും പ്രീണന നയം തന്നെ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പല മാനേജ്‌മെന്റ് ക്വോട്ടക്കാര്‍ക്കും സംവരണം പ്രശ്നമൊന്നുമുണ്ടാക്കുന്നില്ല. മെരിറ്റില്‍ മാത്രം വരുന്നവര്‍ക്കേ പ്രശ്നമുള്ളൂ.

    രണ്ടു സഹസ്രാബ്ദങ്ങളിലെ തെറ്റിന്റെ ഫലം മാത്രമാണോ ഇപ്പോഴുള്ള സംവരണത്തിന്റെ കാതലായ കാരണമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അങ്ങിനെയാണെങ്കില്‍ അങ്ങിനെയുള്ള വിഭാഗങ്ങള്‍ക്ക് മാത്രമല്ലല്ലോ ഇപ്പോള്‍ സംവരണം കിട്ടുന്നതും ഇനി കിട്ടാന്‍ പോകുന്നതും. ഇനി അതാണ് കാരണമെങ്കില്‍-അന്ന് നൂറു ശതമാനം സംവരണാനുകൂല്യം അനുഭവിച്ച പല സമുദായങ്ങളുടേയും ഇന്നത്തെ സ്ഥിതിയോ? രണ്ടു സഹസ്രാബ്ദങ്ങളായി അവര്‍ അനുഭവിച്ച സംവരണം അവരുടെ ഇളം തലമുറയ്ക്ക് ഒരു രീതിയിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാന്‍ പാടില്ലല്ലോ? യഥാര്‍ത്ഥ സ്ഥിതിവിശേഷം അതാണോ? അങ്ങിനെയെങ്കില്‍ ഇനി ഒരു സഹസ്രാബ്ദം കഴിയുമ്പോള്‍ ഇപ്പോള്‍ സംവരണം അനുഭവിക്കുന്ന സമൂഹങ്ങളെല്ലാം ഉന്നതനിലയിലെത്തുമോ-സംവരണം ഒന്നുകൊണ്ടു മാത്രം?

    സംവരണമെന്ന പരീക്ഷണത്തിന്റെ ഫലം അറിയാന്‍ അമ്പതുകൊല്ലം മതിയെന്നാണ് തോന്നുന്നത്. ഇതു തുടങ്ങിയത് പത്തുകൊല്ലത്തേക്കായിരുന്നു എന്നും ഓര്‍ക്കണം. അമ്പതു കൊല്ലം എന്നുപറഞ്ഞാല്‍ കുറഞ്ഞത് രണ്ടു തലമുറയെങ്കിലും അതില്‍ വരുന്നുണ്ട്. അവരുള്‍പ്പെടുന്ന സമൂഹത്തിന് സംവരണം കൊണ്ട് സാമൂഹ്യനീതിയും രണ്ടു സഹസ്രാബ്ദങ്ങളിലെ നീതി നിഷേധത്തിനുള്ള പ്രായശ്ചിത്തവും ഈ കാലയളവില്‍ കിട്ടിയോ എന്ന് പരിശോധിക്കാന്‍ അമ്പതുകൊല്ലം മതിയെന്നാണ് തോന്നുന്നത്. ഇതുവരേയും അവര്‍ക്ക് പുരോഗതിയൊന്നുമുണ്ടായില്ലെങ്കില്‍ - ഇനിയും സംവരണം വേണമെങ്കില്‍- ഇനി ഒരു നൂറുകൊല്ലം കഴിഞ്ഞാല്‍ അവര്‍ക്ക് എങ്ങിനെ പുരോഗതിയുണ്ടാകും എന്നുള്ളത് ആലോചിക്കേണ്ടിയിരിക്കുന്നു.

    നമ്മുടെ നാട്ടിലെ സംവരണത്തിന്റെ രീതി ശരിക്കറിയില്ല. പക്ഷേ അറിഞ്ഞിടത്തോളം സര്‍ക്കാര്‍ സ്കൂളില്‍ സംവരണമില്ലാത്ത ഒരു അദ്ധ്യാപകന് ഹെഡ്‌മാസ്റ്ററാകണമെങ്കില്‍ കുറഞ്ഞത് പതിനഞ്ചുകൊല്ലത്തെ സര്‍വീസും സംവരണം ഉള്ളവര്‍ക്ക് നേരിട്ട് ഹെഡ്മാസ്റ്ററായി നിയമനമെന്നുമാണ് കേട്ടത്. അപ്പോള്‍ അവിടെ മിനിമം യോഗ്യത രണ്ടു കൂട്ടര്‍ക്കും രണ്ട് എന്നു വരുന്നു.

    സ്വാധീനവും പണവും സംവരണത്തെ ന്യായീകരിക്കുന്നുണ്ടെങ്കില്‍ അതുതന്നെ സര്‍ക്കാരിന്റെ കഴിവുകേടാണ്. അങ്ങിനെയുള്ള സ്വാധീനവും പണവും ഇല്ലാതാക്കുക എന്നുള്ളതും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നുള്ളതുമാണ് സര്‍ക്കാരിന്റെ കടമ.അതല്ലാതെ സ്വാധീനവും പണക്കൊഴുപ്പും തുടരും, പകരം നിങ്ങള്‍ക്ക് സംവരണം തരാം എന്നു പറയുന്നത് എത്രമാത്രം ശരിയാണ് എന്നറിയില്ല.

    ജ്യോതിഷ് പറഞ്ഞതുപോലെ നടപ്പിലാക്കുന്നവരുടെ ആത്‌മാര്‍ത്ഥതയും നടപ്പിലാക്കുന്നതിന്റെ ആത്മാര്‍ത്ഥതയും ഇക്കാര്യത്തില്‍ പ്രധാനമാണ്. ആര്‍ത്ഥാ‍ര്‍ത്ഥതയില്ലായ്മയുടെ ഒരു ലക്ഷണമായി തോന്നുന്നത് ഇതിന്റെ ഗുണഫലങ്ങളേപ്പറ്റി ഒരു പഠനം ഇതുവരെ നടത്താത്തതും വോട്ടിനുവേണ്ടിയുള്ള സംവരണം നടപ്പാക്കലുമാണ്. ഇത് ചിലപ്പോള്‍ ശരിയായ രീതിയില്‍ അര്‍ഹതപ്പെട്ടവര്‍ക്കുമാത്രം വേണ്ട രീതിയില്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ചിലപ്പോള്‍ കുറെയെങ്കിലും പ്രയോജനം ലഭിച്ചേനെ-അവിടെയും കഴിവില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കുന്നുണ്ടെങ്കിലും. സംവരണം കൊടുത്ത് ഉയര്‍ത്തുന്നതിനേക്കാളും എത്രയോ നല്ലതാണ് സംവരണമില്ലാതെ തന്നെ ഉയരാനുള്ള വഴികള്‍ ഒരുക്കിക്കൊടുക്കുന്നത്. കഴിവ് അടിസ്ഥാന മാനദണ്ഡമാക്കി വെച്ചുകൊണ്ട് ഏതെങ്കിലും കാരണം കൊണ്ട് ആ കഴിവ് നേടാന്‍ കഴിയാത്തവരെ അതിനു പ്രാപ്തരാക്കുന്നതാണ് ഒന്നുകൂടി മെച്ചം എന്നു തോന്നുന്നു. അക്കാര്യത്തില്‍ സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തട്ടെ.

    എന്തായാലും നേരത്തേ പറഞ്ഞതുപോലെ, സംവരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നിറവേറ്റപ്പെട്ടോ-സാമൂഹ്യസമത്വം കൈവരിക്കപ്പെട്ടോ-ആര്‍ക്കൊക്കെയാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിച്ചത്- എന്നൊക്കെയുള്ള പഠനങ്ങള്‍ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.



  20. binoymathew said...

    എന്തായാലും സംവരണത്തിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കു ഒരു വ്യതിയാനം വരുത്തുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ഥ്നാണ്‌.

    ഉമേഷ്‌ സംശയിക്കുന്നത്‌ പോലെ , പേരിന്റെ കൂടെ ജാതിപേര്‍ ചേര്‍ക്കുന്നവര്‍ എല്ലാം ജാതി ഭ്രാന്തന്മാരാണ്‌ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്‌ അങ്ങനെ ഒരു അഭിപ്രായവും എനിക്കില്ല, പക്ഷെ ഞാന്‍ പറയാന്‍ ഉദ്ദെശ്ശിച്ചത്‌ ഇത്രമാത്രം, സംവരണം നിര്‍ത്തിയാലും ആളുകളുടെ മനസ്സിലെ ജാതീയത ഒരിക്കലും അവസാനിക്കില്ല.

    "തെറ്റിനെ തെറ്റുകൊണ്ടാണോ നേരിടുന്നത്‌" എന്നും ഒരു ചോദ്യം വന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ നിഷേധിക്കപ്പെട്ടത്‌ അതിന്റെ അടിസ്ഥാനത്തില്‍ തന്നയല്ലെ നേടാന്‍ പറ്റൂ? ഇനി അതല്ല കഴിവു നോക്കി ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ടാണ്‌ നിരവധി private sports coaching centreകളില്‍ നിന്നു ഒരു sc\st\obc വിഭാഗത്തില്‍ പെടുന്ന sports താരങ്ങള്‍ പോലും ഇതുവരെ ഉണ്ടവാഞ്ഞത്‌...

    അത്രക്കു സന്മനസ്സുള്ള ഒരു ഭാരതീയനും എന്റെ അറിവില്‍ ഇല്ല. നമ്മള്‍ മറു വഴികളെ കുറിച്ചു പറയുമ്പോഴും അതിന്‌ ഒരു തെളിവുപോലും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ചൂണ്ടിക്കണിക്കാനില്ല.

    ഇനി സംവരണം എന്തിനാണ്‌ ഗവ വിഭാവനം ചെയ്തത്‌ എന്ന്‌ അറിയാത്തതുകൊണ്ടാണ്‌ പലപ്പോഴും അതിനെതിരെ മുറവിളികള്‍ ഉയരുന്നത്‌.
    സംവരണം എന്നത്‌ ഗവണ്മെന്റില്‍ എല്ലാ വിഭാഗം ജങ്ങള്‍ക്കും പ്രാതിനിഥ്യം ഉറപ്പാക്കുക എന്നതാണ്‌ . അതുകൊണ്ടാണ്‌ പിന്തള്ളപ്പെട്ടു പോകാന്‍ സാധ്യത ഉള്ള ജനവിഭാഗങ്ങള്‍ക്കായി ഭരണഘടനാ പരമായ പരിരക്ഷ ഉറപ്പുവരുത്തിയത്‌. ദാരിദ്ര്യം മാറ്റാന്‍ സംവരണമല്ല ഗവണ്മെന്റിന്റെ വഴി, അതിനാണു ഭാരത സര്‍ക്കാര്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധ്തികള്‍ നടപ്പാക്കുന്നത്‌

    ഇനി സംവരണം അനുവദിക്കാത്ത മേഖലകളില്‍ ഈ വിഭാഗങ്ങളുടെ ഗതി എന്താണെന്നു നോക്കാം

    വിനോദ്‌ കാംബ്ലി നല്ല ഒരു cricket player ആയിരുന്നു എന്ന കാര്യത്തില്‍ സംശയം വരാനിടയില്ല. പക്ഷെ എന്തുകൊണ്ട്‌ അയാള്‍ പുറത്തായി?
    Dr Kamble എന്ന മഹാരഷ്ട്രക്കരനായ ഡോക്റ്റര്‍ MBBS റാങ്കോടുകൂടി പാസ്സായ ആളായിരുന്നു.SC വിഭാഗത്തില്‍ പെടുന്നയാള്‍. അയാള്‍ക്കു ഇന്ത്യയിലെ മെഡിക്കല്‍ രംഗം നല്‍കിയ സ്വീകരണം എങ്ങിനെ എന്നറിയാന്‍ അയാളുടെ autobiography ഇറങ്ങിയിട്ടുണ്ട്‌(കഷമിക്കനം ഞാന്‍ അതിന്റെ പേരോര്‍ക്കുന്നില്ല. ഞാന്‍ അതിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ഭാഷാപോഷിനിയില്‍ വായിച്ചിരുന്നു.)
    എന്തിനധികം പറയുന്നു ഭരണഘടനാ ശില്‍പിയും ദേശീയ നേതാവുമായിരുന്ന Dr BR Ambedkar ന്റെ പേരു പോലും പറയാന്‍ അഗ്രഹിക്കാത്തവരാണ്‌ ഇന്ത്യയിലെ നേതാക്കന്മാര്‍.

    ഇനി ഭാരതത്തില്‍ ജാതി വെറി മാത്രമല്ല വര്‍ണവെറിയും നിലനില്‍ക്കുന്നു. ലോകത്തിലെ പ്രമുഖ ചാനലുകളിലൊക്കെ കറുത്ത അവതാരകരെ കാണാം. അതു സിനിമയാവട്ടെ, TV യാവട്ടെ.CNN, BBC, STARWORLD തുടങ്ങി എല്ലാ ചാനലുകളിലും news reader ,anchor തുടങ്ങി ഒരുപാട്‌ കറുത്ത നിറമുള്ള മനുഷ്യരെ കാണാം. ഭാരതത്തിലെ എതെങ്കിലും ഒരു ചാനലില്‍ അങ്ങനെ ഒരാളെ കാണിച്ചു തരാമൊ?(ആണുങ്ങളെ കണ്ടേക്കാം പക്ഷെ ഒരു പെണ്ണു പോലും ഉണ്ടാവില്ല.

    ഒരു കാര്യം വ്യക്തം. ഒരു ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടയാള്‍ നടത്തുന്ന ഒരു സ്ഥാപനത്തില്‍ ഒരു താഴ്ന്ന ജാതിയില്‍പ്പെട്ടയാളെ ഇന്നത്തെ സാഹചര്യങ്ങളില്‍ ആരും വക്കില്ല.അവനെത്ര കഴിവുണ്ടായാലും. അതൊരു നഗ്ന യഥാര്‍ത്ഥ്യമാണ്‌.
    സംവരണം എന്നത്‌ private മേഖലയില്‍ നടക്കുന്ന ഒരു കാര്യവുമല്ല .അതു ഗവണ്മെന്റു തലത്തില്‍ മാത്രമെ നടക്കൂ എന്നതും സത്യമാണ്‌.

    ഞാന്‍ ചരിത്രപരമായ കാരണങ്ങള്‍ വിവരിച്ചത്‌ പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല എന്നറിയാം, കാരണം ഇതു പൊതുവെ ആരും പറയാത്ത കാര്യങ്ങള്‍ ആണ്‌.കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതും. ഒരു കാര്യത്തിനെ എതിര്‍ക്കുമ്പോള്‍ പണ്ട്‌ തങ്ങളും ഇതു കൈപ്പറ്റിയിരുന്നതാണ്‌ എന്നോര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഞാന്‍ ചരിത്രത്തെ കൂട്ടു പിടിച്ചത്‌.

    "ബിനോയ് താങ്കള്‍ ചരിത്രപരമായ മണ്ടത്തരങ്ങളുടെ കണക്കെടുപ്പു നടത്തുന്നതേയുള്ളൂ"എന്ന് താങ്കള്‍ പറഞ്ഞുവല്ലോ ആ മണ്ടത്തരങ്ങള്‍ ആണ്‌ ഇന്നു ഇവിടെ നടമാടുന്നത്‌.

    കണ്ണൂരില്‍ ചിത്രലേഖയുടെ ഓട്ടോറികഷക്കു തീവച്ചതും അവരെ "പുലച്ചി"എന്നു വിളിച്ചാക്ഷേപിച്ചതും ഒടുവില്‍ ജീവിതമാര്‍ഗം തന്നെ വഴിമുട്ടിപോയതും ഈ കേരളത്തില്‍ ഈ അടുത്ത സമയത്താണ്‌. ഇനി കേരളത്തിലെ ഏതു പട്ടികജാതിക്കാരനോടു ചോദിച്ചാലും ഇതുപോലെയുള്ള ജാതി പീഢനങ്ങളുടെ കഥകള്‍ അവര്‍ക്കു പറയാനുണ്ടാവും. എന്തായാലും ഒരു സ്ത്രീ ഓട്ടോറികഷ വാങ്ങി ഓടിച്ചത്‌ സംവരണം കൊണ്ടൊന്നുമല്ലല്ലോ.

    അപ്പൊള്‍ ഇരകളെ സംബന്ധിച്ച്‌ അവര്‍ക്കു ഇതിനെ മണ്ടത്തരമെന്നു പറയാനാവില്ല. അത്‌ അവരുടെ ജീവിതത്തേയും തന്നെ ബാധിക്കുന്ന കാര്യമാണ്‌

    ഒരു ഇന്ത്യാക്കാരന്‍ എല്ലം ഉപേക്ഷിച്ചു ലോകത്തിന്റെ വെറേതൊരു കോണിലേക്കു പോയാലും അയാള്‍ ഒന്നു മാത്രം ഉപേക്ഷിക്കുന്നില്ല, അയാളുടെ ജാതി. അതു പണ്ഡിതനായാലും , പാമരനായാലും. ഇതും ഒരു യാഥര്‍ഥ്യം. പക്ഷെ ചരിത്രത്തിന്‌ അതിന്റേതായ പ്രാധാന്യമുണ്ട്‌. അതുകൊണ്ടാണല്ലോ കഴിഞ്ഞ സര്‍ക്കരിന്റെ കാലത്ത്‌ "കാവിവല്‍ക്കരണം" എന്ന ബഹളം നാം ആവോളം കേട്ടത്‌.ഇന്നും ഭാരതത്തിന്റെ സിരകളില്‍ പഴയ ചരിത്രം തന്നെയാണ്‌ ഓടുന്നത്‌.

    ഒരു കാര്യം വിട്ടുപോയി 12 ഉണ്ട കയറുന്ന ബുള്ളറ്റ്‌ ഉണ്ടാകിയ കൊല്ലന്റെ കാര്യം. മലപ്പുറത്തു തന്നെ ആണ്‌ ഒരു കാലു വയ്യാത്ത ആള്‍ക്കുവേണ്ടി ഒരു വണ്ടിയുടെ full mechanism കൈകൊണ്ട്‌ പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തില്‍ ആക്കി കൊടുത്ത കൊല്ലന്മാരുള്ളത്‌ . അവരെയൊന്നും ഇതുവരേയും ആരും പൊക്കികൊണ്ടുപൊയതായി അറിവില്ല.

    സംവരണ കാര്യത്തില്‍ ഇവിടെ പലരും പറഞ്ഞ അഭിപ്രായത്തോട്‌ യോജിക്കുന്ന വ്യക്തിയാണ്‌ ഞാനും. പിന്നൊക്കം നില്‍ക്കുന്നവരെ മല്‍സരിക്കാന്‍ പ്രാപ്തരാക്കുകയാണ്‌ ഗവ ചെയ്യേണ്ടത്‌ .

    ഇനി ഇവിടെ ഉദിക്കുന്ന പ്രധാന ചോദ്യം ഇതാണ്‌ ഇതിന്റെയെല്ലം മൂല കാരണം ജാതി വ്യവസ്ഥിതിയാണ്‌ അതിനെ എങ്ങനെ അവസാനിപ്പിക്കാം...? അതില്ലങ്കില്‍ ഈ പ്രശ്നനങ്ങളില്‍ പകുതിയും തീരുമല്ലോ? അതിനെന്തു വഴി..?
    സംവരണം നിര്‍ത്തിയാലും എന്തൊക്കെ പരിഷ്കാരങ്ങള്‍ വരുത്തിയാലും ജാതിക്കവസാനമുണ്ടാകുമൊ?

    ശ്രീനാരായണഗുരു കണ്ണാടിക്കൂടില്‍ ഇരുന്നു ചിരിക്കുന്നുണ്ടാവാം !!!



  21. ഉമേഷ്::Umesh said...

    ബിനോയ് ചോദിക്കുന്നു:

    CNN, BBC, STARWORLD തുടങ്ങി എല്ലാ ചാനലുകളിലും news reader ,anchor തുടങ്ങി ഒരുപാട്‌ കറുത്ത നിറമുള്ള മനുഷ്യരെ കാണാം. ഭാരതത്തിലെ എതെങ്കിലും ഒരു ചാനലില്‍ അങ്ങനെ ഒരാളെ കാണിച്ചു തരാമൊ?(ആണുങ്ങളെ കണ്ടേക്കാം പക്ഷെ ഒരു പെണ്ണു പോലും ഉണ്ടാവില്ല.)

    അവിടെയൊക്കെ എന്നു മുതലാണു കറുത്തവര്‍ വന്നതെന്നറിയാമോ? അധികം കാലമായിട്ടില്ല. കറുത്തവരെയും ജൂതന്മാരെയും മരത്തില്‍ കെട്ടിത്തൂക്കി അടിച്ചുകൊല്ലുന്നവര്‍ ഈ അടുത്ത കാലം വരെ അമേരിക്കയിലുണ്ടായിരുന്നു.

    ഇതുവരെ തൊലി വെളുത്ത ഒരു അമേരിക്കക്കാരന്‍ ക്രിസ്ത്യാനി കൊക്കേഷ്യന്‍ പുരുഷനല്ലാതെ മറ്റാരെയും പ്രെസിഡണ്ടായി സങ്കല്‍പ്പിക്കാന്‍ പറ്റാത്ത അമേരിക്കയല്ല നമ്മുടെ മാതൃക. അധഃകൃതനും, സ്ത്രീയും, മുസ്ലീമും (ഇന്ത്യയ്ക്കു വെളിയില്‍ പലരുടെയും വിചാരം ഇന്ത്യ ഒരു ഹിന്ദുരാഷ്ടവും മുസ്ലീം വിരോധിയുമാണെന്നാണു്) ഒക്കെ പ്രെസിഡണ്ടും പ്രധാനമന്ത്രിയുമായിട്ടുള്ള ചരിത്രമുള്ള നാം അവര്‍ക്കു മാതൃകയാണു്. ഒരു വിദേശിയെപ്പോലും വേണമെങ്കില്‍ നമ്മള്‍ പ്രധാനമന്ത്രിയാക്കിയേനേ.

    പിന്നെ, കറുത്തവരെ TV-യില്‍ കാണാത്തതിന്റെ (ഇതു ശരിയാണെന്നു് എനിക്കു തോന്നിയിട്ടില്ല) കാരണം നമ്മുടെ സൌന്ദര്യബോധമാണു്. ബ്രിട്ടീഷുകാരുടെ സ്വാധീനമാവണം, നമുക്കു തൊലി വെളുപ്പിനോടു് കമ്പം അല്പം കൂടുതലാണു്. പ്രത്യേകിച്ചു പെണ്ണുങ്ങളുടെ കാര്യത്തില്‍. തമിഴ് സിനിമയില്‍ നോക്കുക. എല്ലാ നായകന്മാരും കറമ്പന്മാര്‍. എല്ലാ നായികമാരും വെളുമ്പികള്‍! അതും ജാതിവര്‍ണ്ണവിവേചനവുമായി വലിയ ബന്ധമൊന്നുമില്ല.

    ടീവിയില്‍ പൊക്കം കുറഞ്ഞു അമിതമായ തടിയുള്ള പെണ്ണുങ്ങളെയും കാണാറില്ലല്ലോ.

    എല്ലാവര്‍ക്കും ഇവിടെയൊക്കെ തുല്യപങ്കാളിത്തം വേണമെന്നു പറഞ്ഞാല്‍ ബുദ്ധിമുട്ടാണു്. ഇവിടെ സൌന്ദര്യത്തിനു പ്രോഡ്യൂസര്‍ക്കുള്ള മാനദണ്ഡം ഒരുതരം സംവരണമാണു്. കോളേജില്‍ മാര്‍ക്കുള്ളവനു മാത്രം പ്രവേശനം നല്‍കിയാല്‍ അതും സംവരണമാണു്. എല്ലാവര്‍ക്കും തുല്യപരിഗണനയില്ലല്ലോ. മെറിറ്റും ഒരുതരം സംവരണമാണെന്നര്‍ത്ഥം.

    എല്ലാവര്‍ക്കും തുല്യപരിഗണന ഒരു മൂഢസങ്കല്പമാണു്. ഏതെങ്കിലും വിധത്തിലുള്ള സംവരണം എല്ലായിടത്തും ആവശ്യമാണു്, ആവശ്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍. ഈ ക്രൈറ്റീരിയ ശരിയായ രീതിയിലാണോ ഉള്ളതു് എന്നതാണു പ്രശ്നം.



  22. myexperimentsandme said...

    ബിനോയി ചൂണ്ടിക്കാണിച്ചതുപോലെയുള്ള specific examples സംവരണത്തിനെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടാകും എന്നാണ് തോന്നുന്നത്. വിനോദ് കാംബ്ലി ടീമില്‍നിന്നു പുറത്തയതിനെപ്പറ്റി പറയുമ്പോള്‍ സംവരണമില്ലാതെ തന്നെ കാംബ്ലി ടീമില്‍ വന്നു എന്നും ആലോചിക്കേണ്ടേ? പുറത്തായതിന്റെ കാരണം അന്വേഷിച്ചാല്‍ കാംബ്ലിയുടെ ടീമിലെ പെരുമാറ്റവും മറ്റു പല കാര്യങ്ങളും അന്വേഷിക്കേണ്ടി വരില്ലേ. ഇതുപോലുള്ള ഉദാഹരണങ്ങള്‍ എല്ലാ മേഖലയിലും കാണില്ലേ.

    തെറ്റിനെ തെറ്റുകൊണ്ട് നേരിടുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല എന്നു തന്നെയാണ് തോന്നുന്നത്. ജാതിയുടെ അടിസ്ഥാനത്തില്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് കുറ്റപ്പെടുത്തുന്നവര്‍ അതേ ജാതി തന്നെ ഇപ്പോഴും അടിസ്ഥനമാക്കണമെന്നു പറയുമ്പോള്‍ പെരിങ്ങോടര്‍ പറഞ്ഞതുപോലെ പണ്ട് ഞങ്ങള്‍ അനുഭവിച്ചു, ഇനി നിങ്ങള്‍ അനുഭവിക്ക് എന്നുള്ള ധ്വനിയല്ലേ വരുന്നത്? അത് എങ്ങിനെ സാമൂഹ്യ സമത്വം കൊണ്ടുവരും? സംഗതി നേരേ തിരിഞ്ഞു മറിഞ്ഞു എന്നതില്‍ കവിഞ്ഞ് അത് എങ്ങിനെ നാടിന് പുരോഗതി കൊണ്ടുവരും?

    എല്ലാ ജനവിഭാഗങ്ങള്‍ക്കും എല്ലാ തുറയിലും പ്രാതിനിധ്യം വേണം. അതിനെ എതിര്‍ക്കുന്നത് തെറ്റാണ്. പക്ഷേ കഴിവിനെ കോമ്പ്രമൈസ് ചെയ്യാതെ അത് സാധിക്കില്ലേ. ഡോക്ടര്‍ അംബേദ്‌ക്കര്‍ പോലും പറഞ്ഞിരുന്നത് പത്തുകൊല്ലം കഴിയുമ്പോള്‍ ഇപ്പോള്‍ സംവരണം അനുഭവിക്കുന്ന ജനത അതില്ലാതെ തന്നെ ഉയരണം എന്നല്ലേ. അമ്പതുകൊല്ലം കഴിഞ്ഞിട്ടും ആ ലക്ഷ്യം നിറവേറ്റിയോ?

    ഉയര്‍ന്ന സമുദായത്തില്‍ പെട്ടയാള്‍ താഴ്‌ന്ന സമുദായത്തില്‍ പെട്ടവരെ ജോലിക്കു വെക്കില്ല എന്നുള്ളത് എത്രമാത്രം ജനറലൈസ് ചെയ്യാം എന്നറിയില്ല. ഉയര്‍ന്ന സമുദായക്കാര്‍ നടത്തുന്ന കമ്പനികളില്‍ ഒരു കണക്കെടുപ്പ് നടത്തേണ്ടി വരും. ഉദാഹരണത്തിന് റ്റാറ്റായിലോ ഇന്‍ഫോസിസിലോ താഴ്ന്ന സമുദായക്കാര്‍ ആരും ജോലി ചെയ്യുന്നില്ലേ?

    ടി.വിയിലും സിനിമയിലും കറുത്തവരെ കാണാത്തതിന് ജാതീയത മാത്രമാണോ കാരണം? ആള്‍ക്കാരുടെ സൌന്ദര്യ സങ്കല്പങ്ങളുമില്ലേ? കറുത്ത ആള്‍ക്കാരും കറുത്തതാണ് എന്നുള്ളതുകൊണ്ടു മാത്രം കറുത്തവരെ മാത്രം കാണാന്‍ ഇഷ്ടപ്പെടുന്നില്ലല്ലോ. അവരുടെ സൌന്ദര്യാസ്വാദനം കറുത്തവരല്ലാത്തതിനേക്കാള്‍ എത്രമാത്രം വ്യത്യസ്തമാണ്?

    ജാതീയത സാമുദായിക സൌഹാര്‍ദ്ദത്തിന് ഒരു വിലങ്ങുതടി തന്നെയാണ്. പക്ഷേ ജാതിയില്ലാതാക്കുക എന്നതിനേക്കാള്‍ എല്ലാ ജാതികളും തമ്മില്‍ പരസ്പര വിശ്വാസവും ബഹുമാനവും ഉണ്ടാക്കുക എന്നുള്ളതാണ് ഒന്നുകൂടെ നല്ല വഴി എന്നു തോന്നുന്നു. സംവരണം പോലുള്ള കാര്യങ്ങള്‍ അത്തരം സാമുദായിക സൌഹാര്‍ദ്ദത്തിന് വിലങ്ങുതടി ആവുകയല്ലേ ഉള്ളൂ. അതിനുപകരം ഏതു ജാതിക്കാരനാണെങ്കിലും കഴിവുണ്ടെങ്കില്‍ മാത്രമേ നേട്ടമുള്ളൂ എന്നുള്ള തോന്നല്‍ എല്ലാ ജനവിഭാഗങ്ങളിലുമുണ്ടെങ്കില്‍ ജാതിയുടെ പേരിലുള്ള പ്രശ്നങ്ങള്‍ കുറെയെങ്കിലും തീരില്ലേ?

    കഴിവുള്ളവരെ കണ്ടുപിടിച്ച് കൈപിടിച്ചുയര്‍ത്തുക എന്നുള്ളത് സര്‍ക്കാരിന്റെ ദൌത്യം-പ്രത്യേകിച്ചും സാമൂഹികമായി പിന്നോക്കം നില്‍‌ക്കുന്നവരില്‍. സര്‍ക്കാരിന്റെ അത്തരം കഴിവുകേടുകള്‍ക്ക് സംവരണം ഒരു പരിഹാരമാകുമോ. പന്ത്രണ്ട് ബുള്ളറ്റിടാവുന്ന ഒരു തോക്കുണ്ടാക്കുന്ന ആളിനെ ഒരു കമ്പനി അന്വേഷിക്കുകയാണെങ്കില്‍ സര്‍ക്കാരിന് അങ്ങിനത്തെ ആളുകളെ ചൂണ്ടിക്കാണിക്കാം. ജാതിയുടെ മാത്രം പേരില്‍ അയാള്‍ക്ക് അവസരം നിഷേധിച്ചാല്‍ സര്‍ക്കാരിന് അത് ചോദ്യം ചെയ്യുകയും വേണ്ട നടപടി എടുക്കുകയും ആവാം. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന് സംവരണം ഒരു പരിഹാരമാകുമോ?

    പഴയകാല ചരിത്രങ്ങളെ മുഴുവന്‍ തള്ളിക്കളയാതെ ചരിത്രങ്ങളില്‍‌നിന്നും പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്ന് തോന്നുന്നു. ബിനോയ് ചരിത്രപരമായ കാര്യങ്ങള്‍ വിശദീകരിച്ചത് ആര്‍ക്കെങ്കിലും നീരസം ഉണ്ടാക്കിയോ എന്നറിയില്ല. ഇല്ല എന്നുതന്നെയാണ് വിശ്വാസം. പക്ഷേ ആ ചിന്താഗതിയാണോ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന് പരിഹാരം എന്നാലോചിച്ചുപോകുന്നു.



  23. myexperimentsandme said...

    ഉമേഷ്‌ജിയുടെ കമന്റ് ക്ലിക്കുന്നതിനു തൊട്ടുമുന്‍പാണ് കണ്ടത്. :)

    ഇതൊക്കെയാണെങ്കിലും ഇതിട്ടിട്ട് മണ്‍-ജിത് എവിടെപ്പോയി? മണ്‍‌-ജിത്തേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചൂടുപാലും മുക്കിത്തിന്നാന്‍ മത്തിവറുത്തതും.



  24. ഉമേഷ്::Umesh said...

    മണ്‍-ജിത്തല്ല വക്കാരീ ശ്രീജിത്ത്. വക്കാരിയുടെ ആ തലയില്‍ നിന്നു മണ്ണൊക്കെ മാറ്റി പകരം കുറച്ചു ശ്രീത്വം കയറ്റിവെച്ചേ...



  25. myexperimentsandme said...

    ഈ ഉമേഷ്‌ജി ഇത്രയ്ക്കും ശുദ്ധനായിപ്പോയല്ലോ..

    ശ്രീജിത്ത് മണ്ടത്തരങ്ങള്‍ കാണിച്ചാല്‍, മണ്‍-ജിത്ത്.
    മണ്‍-മണ്ടത്തരത്തിന്റെ മ യും ണ്‍-ഉം. (തലയിലുള്ള മണ്‍ ആണോ എന്ന്.....)
    ജിത്-ശ്രീജിത്തിന്റെ ജിത്.

    അപ്പോള്‍ എയീസീക്കൊല്‍റ്റു ബീയും ബീയീസീക്കല്‍റ്റു സീയുമാണെങ്കില്‍ എയീസീക്കല്‍റ്റു എഡീ എന്ന തത്വപ്രകാരം ശ്രീജിത്ത് മണ്‍-ജിത്. ഭാവിയില്‍ അത് ലോപിച്ച് ലോപിച്ച് മഞ്ജിത്താവുകയും കുട്ട്യേടത്തിയുടെ കയ്യില്‍നിന്നും ഞാന്‍ ആവശ്യത്തിന് തല്ല് വാങ്ങിക്കുകയും ചെയ്യും.

    മണ്ടന്‍, മണ്ണ് ഇതൊക്കെ പറഞ്ഞപ്പോള്‍ മണ്ടത്തരം കാണിക്കുന്നവരെയൊക്കെ നിന്റെ തലയിലെന്താടാ കുണ്ടറയാണോ എന്ന് ചോദിച്ചിരുന്നതോര്‍മ്മ വരുന്നു (ദേവേട്ടന്‍ ഇന്ന് ഓഫാണല്ലോ അല്ലേ)



  26. ഉമേഷ്::Umesh said...

    ബിനോയിയുടെ വാക്കുകളില്‍ ഞാന്‍ “പീഡിപ്പിക്കപ്പെട്ടതു് ഒരു ദളിത് പെണ്‍കുട്ടിയായിരുന്നു” എന്നു പറയുന്ന പത്രക്കാരനെ കാണുന്നു. പീഡനവും ദളിതത്വവും തമ്മില്‍ എന്തു ബന്ധം? ദളിതരല്ലാത്തവരും പീഡിപ്പിക്കപ്പെടുന്നില്ലേ? പക്ഷേ ചൂഷണം ചെയ്യപ്പെടുന്നവന്‍ ദളിതനായാല്‍ പത്രക്കാര്‍ക്കു ചൂടു കൂടും. ഇതു മറ്റൊരു തരത്തിലുള്ള സംവരണം.

    കാംബ്ലി പുറത്തായതു ജാതി മൂലമാണോ? അപ്പോള്‍ വക്കാരി ചോദിച്ചതുപോലെ അകത്തായതോ? ഒരുപാടു പേര്‍ ഇതിനു മുമ്പു പുറത്തായിട്ടില്ലേ?

    ലോകത്തില്‍ അസമത്വം ഉണ്ടു്. കാംബ്ലിയുടെ അച്ഛനു സംഭവിച്ചതുപോലെയുള്ള അസമത്വം പലയിടത്തുമുണ്ടു്. വിദേശത്തു്, സ്കൂളില്‍, ഓഫീസില്‍, അങ്ങനെ പലയിടത്തും. കുറെയൊക്കെ നമ്മുടെ കഴിവുകേടു കൊണ്ടു്. കുറെയൊക്കെ സമൂഹത്തിന്റെ ചിന്താഗതിയുടെ വികലത്വം കൊണ്ടു്. ന്യൂനപക്ഷങ്ങള്‍ക്കു് എപ്പോഴും ഈ പ്രശ്നമുണ്ടു്. ജാതിയുടെ പേരിലുള്ള വിവേചനവും അതു തന്നെ.

    ഇതു മാറ്റാന്‍ നാം ശ്രമിക്കണം. പക്ഷേ, ആരാണു് ഈ “നാം”?



  27. Manjithkaini said...

    കടല്‍ക്കിഴവന്‍ അര്‍ജ്ജുന്‍ സിംഗ് വയാസുകാലത്ത് കോണ്‍ഗ്രസുകാരെ ക്ഷ വരപ്പിക്കുന്ന ലക്ഷണമാ :)

    ഒരിടത്തും സംവരണം വേണ്ട എല്ലാവരും പരസ്പരം മത്സരിച്ചു ജയിക്കട്ടെ എന്നൊക്കെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നു പറഞ്ഞാലതു കടന്നകയ്യല്ലേ. ഐ ഐ ടികളിലൊക്കെ സംവരണമേര്‍പ്പെടുത്തിയാല്‍ മൊത്തം ക്വാളിറ്റി പോകുമെന്ന കപില്‍ സിബാലിന്റെ ബ്രാഹ്മണ്യാശങ്ക തന്നെ ഇതിലേക്കു വിരല്‍ച്ചൂണ്ടുന്നു.

    സംവരണം നല്ല ആശയം തന്നെയാണ്. അതു നടപ്പാക്കിയശേഷം വേണ്ടത്ര വിലയിരുത്തലുകള്‍ നടത്താത്തതാണു പ്രശ്നം. സംവാരണാനുകൂല്യത്തിലൂടെയോ അല്ലാതെയോ സാമൂഹികമായും സാമ്പത്തികമായും മേല്‍ത്തട്ടിലെത്തിയവരെ ഒഴിവാക്കുന്നില്ല എന്നതാണു പ്രശ്നം. നമ്മുടെ വെള്ളാപ്പള്ളി മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെടൂന്ന ഈഴവ സമൂഹത്തിന്റെ നേതാവാണല്ലോ. ഞാന്‍ പലപ്പോഴുമദ്ദേഹത്തോടു സംസാരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ചെറുപ്പകാലം മുതല്‍ നടേശനും കുടുംബവും സ്ഥലത്തെ ജന്മിമാരായിരുന്നു എന്നു പറയാന്‍ അങ്ങോര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായി നിരീക്ഷിച്ചുട്ടുണ്ട്. ഈ വെള്ളാപ്പള്ളിക്കെന്തിനു സംവരണമെന്ന്‌ അപ്പോഴൊക്കെയും തോന്നിയുട്ടുമുണ്ട്. പക്ഷേ ഈ നടേശന്റെ മക്കള്‍ക്കും സംവരണാനുകൂല്യം ലഭിക്കുന്നു. അല്ലെങ്കില്‍ ഇത്തരം നടേശന്മാരും മക്കളും സംവരണത്തിന്റെ ആനുകൂല്യം അപ്പാടെ കവര്‍ന്നെടുക്കുന്നു. കഴിവുണ്ടായിട്ടും പിന്നോട്ടടിക്കപ്പെടുന്ന പാവപ്പെട്ടവര്‍ പിന്നാക്കവിഭാഗങ്ങളില്‍ ഇന്നുമവശേഷിക്കുന്നു.

    അര്‍ജുനന്‍ സിംഗ് നടപ്പാക്കാനുദ്ദേശിക്കുന്ന സംവരണം സ്വാഗതം ചെയ്യും; വെണ്ണപ്പാളികള്‍ ഒഴിവാക്കിയെങ്കില്‍ മാത്രം.

    ജോലിയും വിദ്യാഭ്യാസ സൌകര്യങ്ങളുമൊക്കെ തുറന്ന മത്സരത്തിനു വിട്ടുകൊടുക്കണം എന്നു പറയാന്‍ മാത്രം പക്വതയായില്ല ഇന്ത്യന്‍ സമൂഹത്തിന്. മധ്യവര്‍ഗ്ഗത്തിന്റെ അഹങ്കാര ജല്പനങ്ങളായേ അതിനേ തല്‍ക്കാലത്തേക്കെങ്കിലും കാണാനൊക്കൂ. ഇപ്പറയുന്നവരല്ലാം പരോക്ഷമായി ഏതെങ്കിലും വിധത്തിലുള്ള സംവരണത്തിലൂടെയത്രേ ഈനിലയിലെത്തിയത്. അതു മറക്കാതിരിക്കാം.



  28. രാജ് said...

    ജ്യോ കര്‍ണാടകയിലും മറ്റും സംവരണാനുകൂല്യങ്ങളില്‍ ഒന്നു ഈ മിനിമം യോഗ്യതയുമാണു്. 50% പൊതുമിനിമം യോഗ്യതായി കരുതുമ്പോള്‍ 40% മതി എസ്.സി/എസ്.ടിക്കാര്‍ക്കു്.

    ബിനോയ്അധികാരത്തിനുവേണ്ടിയുള്ള സംവരണവും അറിവു സ്വീകരിക്കേണ്ടിയവരെ തിരഞ്ഞെടുക്കുന്നതിനുള്ള സംവരണവും തമ്മില്‍ അന്തരമുണ്ടു് (അറിവു നേടുന്നതും സ്വീകരിക്കുന്നതും തമ്മില്‍ മാറിപ്പോകേണ്ടാ) അധികാരത്തിന്റെ പേരിലുള്ള സംവരണം ഭരണം കൈയാളുന്നവരില്‍ എല്ലാത്തരക്കാര്‍ക്കും പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ ഉള്ളതു തന്നെയാണു്, അതില്‍ ജാതീയതമാത്രമല്ല മാനദണ്ഡം. എന്തായാലും അതല്ലല്ലോ നമ്മുടെ തര്‍ക്കവിഷയം. അറിവു സ്വീകരിക്കുവാനും അതു ഫലപ്രദമായി വിനിയോഗിക്കുവാനൂം കഴിവാവശ്യമാണു്. ഇവിടെ കഴിവ് എന്നൊരു മാനദണ്ഡത്തിനുപകരമാണു സംവരണം എന്ന പ്രക്രിയ ഇളവുകള്‍ ഒരുക്കുന്നതു്.



  29. myexperimentsandme said...

    ഒരിടത്തും സംവരണം വേണ്ട, എല്ലാവരും മത്സരിച്ച് ജയിക്കട്ടെ എന്ന് ഒരു സുപ്രഭാതത്തിലല്ലല്ലോ നമ്മള്‍ പറയുന്നത്. ഇപ്പോഴത്തെ രീതിയിലുള്ള സംവരണം തുടങ്ങി അമ്പതുവര്‍ഷങ്ങള്‍ക്കു ശേഷമല്ലേ? സംവരണം വേണ്ടാ എന്നു പറഞ്ഞാല്‍ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുക എന്നല്ലല്ലോ. അതോ സംവരണം മാത്രമാണോ ന്യായമായ അവകാശം? ഇത്രയും കാലമായിട്ടും അവശവിഭാഗങ്ങളെ മത്സരിക്കാന്‍ പ്രാപ്തരാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെങ്കില്‍ എവിടെയോ പ്രശ്നങ്ങളില്ലേ? സംവരണത്തിലൂന്നിയുള്ള ചിന്താഗതിയും ആ പ്രശ്നത്തിന് ഒരു കാരണമായോ?

    വെണ്ണപ്പാളികളെ എന്തു മാനദണ്ഡത്തില്‍ കണ്ടുപിടിക്കാന്‍ പറ്റും? ഉമേഷ്ജി പറഞ്ഞതുപോലെ ഏതു കോടീശ്വരനും വരുമാനമില്ലാ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ഈ കാലത്ത്.അതിനുള്ള പക്വതയും നമ്മള്‍ ആര്‍ജ്ജിച്ചിട്ടില്ലല്ലോ.

    സംവരണം മൂലം നിലവാരത്തകര്‍ച്ച ഊണ്ടാകുമോ ഇല്ലയോ എന്നുള്ളത് ഒരു പഠനം വഴിയേ കണ്ടുപിടിക്കാന്‍ സാധിക്കൂ എന്നു തോന്നുന്നു. ഊഹങ്ങളേയും മുന്‍‌വിധികളേയും അടിസ്ഥാനമാക്കി അതിനെപ്പറ്റി അഭിപ്രായം പറയുന്നതില്‍ കാര്യമില്ല. സംവരണമുള്ള പ്രസ്ഥാനങ്ങളും ഇല്ലാത്ത പ്രസ്ഥാനങ്ങളും തമ്മിലുള്ള ഒരു താരതമ്യ പഠനം. പക്ഷേ അതുപോലുള്ള ഒരു പഠനത്തിന് സമൂഹവും സര്‍ക്കാരും തയ്യാറാകുമോ? പക്ഷേ കഴിവുമൂലം നിലവാരത്തകര്‍ച്ച ഉണ്ടാകില്ലാ എന്നു തന്നെയാണ് തോന്നുന്നത്. കഴിവില്ലാത്തവര്‍ക്ക് കഴിവുണ്ടാക്കിക്കൊടുക്കുക. സംവരണം കുറുക്കുവഴിമാത്രമാണെന്നാണ് തോന്നുന്നത്. മത്സരിക്കാന്‍ വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുക. കുറഞ്ഞപക്ഷം ആ രീതിയിലുള്ള ഒരു നീക്കമെങ്കിലും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോ?

    എന്തായാലും കപില്‍ സിബലിനു മാത്രമല്ല ബ്രാഹ്‌മണ്യാശങ്ക ഉണ്ടായതെന്നു തോന്നുന്നു. അസിം പ്രേംജിക്കും തോന്നി. മറ്റു പലര്‍ക്കും തോന്നി.

    ജോലിയും വിദ്യാഭ്യാസവുമൊക്കെ മത്സരത്തിനായി തുറന്നുകൊടുക്കണമെന്നു പറയുന്നത് നീ എന്തു കാണിച്ചാലും നേടാന്‍ പോകുന്നില്ല എന്നുള്ള അഹങ്കാരം കൊണ്ടല്ല എന്നു തോന്നുന്നു. നളന്‍ പറഞ്ഞതുപോലെ പട്ടിണിക്കാരനും നല്ല ആരോഗ്യമുള്ളവനും കൂടി മത്സരിക്കുന്നതുപോലെയല്ല. പട്ടിണിക്കാരനേയും ആരോഗ്യമുള്ളവനൊപ്പം മത്സരിക്കാന്‍ പ്രാപ്തനാക്കുക, എന്നിട്ട് ഒരേ രീതിയില്‍ മത്സരിപ്പിക്കുക. ആ രീതിയില്‍ എന്തെങ്കിലും സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇതൊന്നും ഇവിടെ ഇപ്പോള്‍ നടക്കില്ല എന്നു വിചാരിക്കാന്‍ നടത്താനായി ശ്രമിച്ചിട്ടുണ്ടോ എന്നറിയില്ല. ഇപ്പോഴല്ല എങ്കില്‍ എപ്പോഴാണ് എന്നുള്ള ഒരു റോഡ് മാപ്പെങ്കിലും ഉണ്ടോ നമുക്ക്?

    ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്താന്‍ സംവരണം മാത്രമാണോ വഴി? ആദ്യനാളുകളില്‍ അതു വേണമായിരുന്നു. അന്നും ലക്ഷ്യം അടുത്ത തലമുറയെങ്കിലും ഇതില്ലാതെ ഉയര്‍ന്നുവരണം എന്നുള്ളതായിരുന്നു. അതിനുള്ള ഒരു ചവിട്ടുപടി മാത്രമായിരുന്നു, ആദ്യനാളുകളിലെ സംവരണം. പക്ഷേ, രണ്ടു തലമുറ കഴിഞ്ഞിട്ടും ഇത് തുടരേണ്ടിവരുന്നു എന്നു വരുമ്പോള്‍......



  30. myexperimentsandme said...

    നമ്മുടെ പക്വതയേയും പാകതയേയും പറ്റി പറഞ്ഞപ്പോഴാ ഓര്‍ത്തത്. പണ്ട് ഒരു റോക്കറ്റ് വിക്ഷേപിക്കാനായി അബ്ദുള്‍ കലാമും മറ്റും സൈക്കിളില്‍ റോക്കറ്റും വെച്ചുകെട്ടി തുമ്പയ്ക്കു വെച്ചുപിടിപ്പിച്ചപ്പോള്‍ അമേരിക്കയിലെ സായിപ്പന്മാരും പറ്റും നമുക്കൊന്നും ഇതിനുള്ള കപ്പാസിറ്റി ആയിട്ടില്ല എന്നാണ് വിചാരിച്ചത്. അന്ന് അബ്ദുള്‍ കലാമും വിക്രം സാരാഭായിയും കൂടി ഇതൊന്നും ഇപ്പോഴൊന്നും ശരിയാവില്ല എന്നു വിചാരിച്ചിരുന്നെങ്കില്‍ ബഹിരാകാശരംഗത്ത് ഇന്ത്യയ്ക്ക് ഇന്നത്തെപ്പോലെ തലയുയര്‍ത്തി നില്‍ക്കാന്‍ പറ്റുമായിരുന്നോ എന്നൊരു സംശയം (സംവരണവുമായി ബന്ധമൊന്നുമില്ല, എങ്കിലും...)

    അതുപോലെ എല്ലാവരും ഏതെങ്കിലും രീതിയിലുള്ള സംവരണാനുകൂല്ല്യം അനുഭവിച്ചിട്ടുള്ളവരാണ് എന്നു പറഞ്ഞാല്‍ സംവരണത്തിനെ പിന്നെ വളരെ ഫിലോസഫിക്കലായൊക്കെ വ്യാഖ്യാനിക്കേണ്ടി വരും. ഉമേഷ്‌ജി പറഞ്ഞതുപോലെ മെരിറ്റും ഒരു തരത്തിലുള്ള സംവരണമാണെന്നൊക്കെ പറയേണ്ടി വരും. കെമിസ്റ്റാവാന്‍ കെമിസ്ട്രി പാസ്സാകണമെന്നു പറയുമ്പോള്‍ ഓ, അത് കെമിസ്ട്രിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുകയാണെന്ന് ഫിസിക്സ് കാര്‍ പറയുന്നതുപോലെയൊക്കെ.



  31. ദേവന്‍ said...

    ജാതി അടിസ്ഥാനത്തില്‍ സംവരണം വേണോ വേണ്ടേ എന്നു ചോദിച്ചാല്‍ ജാതി തന്നെ വേണ്ടാ എന്നേ ഞാന്‍ പറയൂ. കാരണം ഈ ജാതി ജാതി എന്നു പറയുന്ന കിടുതാപ്പ്‌ എന്താണെന്നു നോക്കിയാല്‍ ബ്രാഹ്മണ്യം മാങ്ങാതേങ്ങായൊന്നുമല്ല ഞാന്‍ കാണുന്നത്‌. ഉള്ളവന്‍ മേല്‍ ജാതി. ഇല്ലാത്തവന്‍ കീഴ്ജാതി. അതിപ്പോ കാശുള്ളവനോ ആയുധമുള്ളവനോ സാങ്കേതിക വിദ്യ ഉള്ളവനോ വെറും പറ്റിപ്പുള്ളവനോ എന്ന വത്യാസം മാത്രമേയുള്ളു. ഉള്ളവന്‍ കുറച്ച്‌ ഇല്ലാത്തവനു കൊടുക്കുക എന്ന സാമൂഹ്യ നീതിയാണ്‌ ശരിയായ രീതിയ്ലോ തെറ്റായ രീതിയിലോ എന്തോ, സംവരണം വഴി നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌.

    അംബേഡ്കറുടെ പരിഷ്കാരങ്ങള്‍ പിന്നോക്കക്കാര്‍ക്ക്‌ ഗുണം ചെയ്തോ എന്ന കാര്യം സംവരണം ഒരു രാഷ്ട്രീയവല്‍കരിക്കപ്പെട്ട പ്രശ്നമായതിനാല്‍ വളരെയിന്നും പഠനവിഷയമായിട്ടില്ല (അതേസമയം അദ്ദേഹത്തെ പിന്നോക്കജാതിക്കാരനായതുകൊണ്ട്‌ മറന്നെന്ന ബിനോയുടെ വാദം ഞാനംഗീകരിക്കില്ല. ഇത്രയും കാലം കഴിഞ്ഞിട്ടും അംബേദ്കര്‍ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്‌ "ഇന്ത്യയില്‍ ചേരുക ഇല്ലെങ്കില്‍ എന്റെ കയ്യാലെ മരിക്കുക" എന്നു ഗര്‍ജ്ജിച്ച ഉരുക്കുമനുഷ്യനെ എതാണ്ട്‌ മൊത്തത്തില്‍ നമ്മള്‍ മറന്നുപോയി) രാഷ്ട്രപിതാവിനെ മറക്കാന്‍ പറ്റാത്തതുകൊണ്ട്‌ അദ്ദേഹമിന്നും ഉണ്ട്‌. ബാക്കിയെല്ലാവരേയും നെഹൃകുടുംബത്തിന്റെ വീരഗാഥകള്‍ പാടി വിസ്മൃതരാക്കാനാണ്‌
    ഭരണമെന്നും ശ്രമിച്ചിട്ടുള്ളത്‌)

    കേരളത്തില്‍ പ്രത്യക്ഷമായിട്ടെങ്കിലും ജാതിവ്യവസ്ഥ മരിച്ചതിനു ശ്രീ അയ്യന്‍ കാളി, നാരായണ ഗുരു, ചട്ടമ്പി സ്വാമി എന്നിവരുടെ സാംസ്കാരിക നവോത്ഥാനത്തിനും ആദ്യകാല കമ്യൂണിസ്റ്റുകള്‍ നടത്തിയ സാമൂഹ്യ നവോത്ഥാനത്തിനുമാണ്‌ നമ്മള്‍ നന്ദി പറയേണ്ടത്‌. (ആ തലമുറയിലെ ജീവിച്ചിരിക്കുന്ന അവസാന കമ്യൂണിസ്റ്റ്‌ ശ്രീ പാലൊളി മുഹമ്മദ്‌ കുട്ടി തന്റെ എഴാം വയസ്സില്‍ സംഘം ചേര്‍ന്ന് ഒരു ദലിത്‌ കുട്ടിയെ കാപ്പിക്കടയില്‍ കൊന്റു പോയി ബെഞ്ചിലിരുത്തി ചായ വാങ്ങിക്കൊടുത്തതിന്റെ പേരില്‍ ജയിലില്‍ പോയ വ്യക്തി)

    ഒരു കവി, അറിവില്ലായ്മ കൊണ്ടാണോ എന്തോ, ജാതി മടുത്തു ഞാന്‍ ബുദ്ധമതക്കാരനാകാന്‍ പോകുന്നു എന്നൊക്കെ വിളിച്ചു കൂക്കുന്നതുകേട്ടു കുറെക്കാലം മുന്നേ. കേരളത്തിലെന്നല്ല ഇത്യമുഴുവന്‍ അയിത്തം ആളിക്കത്തിക്കാന്‍ ബുദ്ധ ജൈനന്മാര്‍ക്ക്‌ കഴിഞ്ഞു. മരണത്തിനെക്കാള്‍ അയിത്തം വലുതെന്നു വിശ്വസിച്ച ശുംഭന്മാരെ കൊടുങ്ങല്ലൂരില്‍ കാവു തീണ്ടിയല്ലേ ഇറക്കി വിട്ടത്‌? നളന്‍ദയും തക്ഷശിലയും എത്ര ജംബൂകമഹര്‍ഷിമാക്ക്‌ പ്രവേശനം കൊടുത്ത്‌?

    ജാതിയെന്നാല്‍ ഉള്ളതും ഇല്ലാത്തതും തമ്മിലുള്‍ല വര്‍ഗ്ഗസമരമെന്നു പറഞ്ഞല്ലോ. (കറുത്തവന്‍ അടിമയായിരുന്ന കാലത്തല്ലേ പോപ്പ്‌ പറഞ്ഞത്‌ നീഗ്രോക്ക്‌ ആത്മാവില്ലാത്തതിനാല്‍ അവനെ പീഡിപ്പിക്കുന്നത്‌ പാപമല്ലെന്ന്?)
    സംവരണം കൊണ്ട്‌ സമൂഹത്തിനു വലിയ പ്രയോജനം ചെയ്യാത്തത്‌ ഇല്ലയ്മയില്‍ നിന്നും ഒരുത്തനെ പറിച്ച്‌ സമ്പന്നത്യിലേക്ക്‌ വിദ്യാസമ്പന്നതയോ സാംസ്കാരിക സമ്പന്നതയോ സാമൂഹ്യ സമ്പന്നതയോ അതെന്തായാലും ശരി. അവന്‍ വരേണ്യവര്‍ഗ്ഗത്തിന്റെ ഭാഗമാകുന്നെന്നുള്ളതാണ്‌. സംവരണത്തില്‍ ഒരാള്‍ ഐ എ എസ്സ്‌ എടുക്കുമ്പോള്‍ അവന്‍ ഒരാഴ്ച്ച മുന്നേ വരെ ആരായിരുന്നെന്ന് മറന്ന് ഐ എ എസ്‌ ക്ലബ്‌ അംഗമാകാന്‍ നിര്‍ബന്ധിതനാകുന്നു. ഭീംജി മുതം നാരായണന്‍ വരെ ഞാന്‍ ഇന്ന ജാതിക്കാരന്‍ എന്നു അഭിമാനത്തോടെ പറയാതെ ബ്രാഹ്മണസ്ത്രീകളെ വിവാഹം കഴിച്ച്‌ തന്റെ വരും തലമുറകളെ ജാതിക്കെണിയില്‍ നിന്നു ഊരിയെടുത്തവരായിരുന്നു. അയ്യന്‍ കാളിയോ? ഒന്നുമില്ലാത്തവര്‍ക്കു വേണ്ടി ഒന്നുമില്ലാക്കരങ്ങളുയര്‍ത്തി ഒരുപാട്‌ അഭിമാനം അവര്‍ക്കു നേടിക്കൊടുത്തയാള്‍.

    ഞാന്‍ DGP കാളിപ്പുലയന്‍ ഇത്‌ ജില്ലാ കളക്റ്റര്‍ തിരുതപ്പറച്ചി ഐ എ എസ്‌ എന്ന് അന്തസ്സായി നെഞ്ചു വിരിച്ച്‌ നിന്ന് പറയാന്‍ മാത്രം ആത്മാഭിമാനവും വര്‍ഗ്ഗസ്നേഹവും ഉള്ളവര്‍ ജനിക്കുന്ന ജാതി ഉച്ചനീച സങ്കല്‍പ്പങ്കളുടെ മുഖത്തു തുപ്പി എഴുന്നേല്‍ക്കും. ബാക്കിയായവ സ്വന്തം ജാതി ഗുഹ്യരോഗം പോലെ എന്തോ പുറുത്തു പറയാന്‍ വയ്യാത്ത നാണക്കേടാണെന്നും അതില്‍ നിന്നും തനിക്കു ലഭിച്ച ചികിത്സയാണു സംവരണമെന്നും വിശ്വസിച്ച്‌ ജാതി വ്യവസ്ഥയെ നില നിര്‍ത്തും.
    നായരെന്ന പേരു മുറിച്ചു കളഞ്ഞ മന്നത്തിനു പകരം യൂണിഫോമിലെ നക്ഷത്രം പോലെ ജാതിപ്പേര്‍ അഭിമാനപുരസ്സരം എടുത്തണിയുന്ന നാലു ഉന്നതസ്ഥാനീയ ദളിതരുണ്ടായാല്‍ ആ ജാതി നന്നാകും. പോരുവഴി ദുര്യോധന ക്ഷേത്രത്തില്‍ തൊഴാന്‍ പോകുമ്പോള്‍ ഞാനെന്നും തിരയാറുണ്ട്‌ ഉന്നതരുടെ വാഹങ്ങളെ. ഇതുവരെ കണ്ടിട്ടില്ല അവിടെ, എന്നാല്‍ എപ്പ്പ്പോഴും കാണാം ഗുരുവായൂരില്‍. സംവരണം ആദി ദൈവങ്ങളില്‍ നിന്നുപോലുമുള്ള ഒളിച്ചോട്ടമായിപ്പോയി.
    (സാംസ്കാരികമായ ഒരു പുനര്‍വിചിന്തനം നടത്തിയാല്‍ കേരളത്തില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌ സംവരണത്തിന്റെ ഒരു പ്രയോജനവും കിട്ടിയില്ല. ഈഴവരും മുസ്ലീങ്ങളും സംവരണത്തിന്റെ കൈപിടിച്ചല്ല മുന്നോക്കവര്‍ഗ്ഗമായത്‌. പിന്നെ മിച്ചം കുറച്ചു പട്ടികജാതിക്കാര്‍ക്ക്‌ പ്രയോജനമുണ്ടായി അവരാകട്ടെ, സ്വന്തം ജാതിയെ തള്ളിപ്പറയുകയും ചെയ്തു)



  32. സിദ്ധാര്‍ത്ഥന്‍ said...

    അംബേദ്കര്‍ ദീര്‍ഘദര്‍ശനം ചെയ്തതെന്താണെന്നു് എം പി നാരയണ പിള്ള എവിടേയോ എഴുതിയിട്ടിട്ടുണ്ടു്. കൊല്ലന്‍ ആ നിലയില്‍ കൊല്ലനായി കാളക്കും അതിന്റെ വണ്ടിക്കും ലാടമടിച്ചു് തുടര്‍ന്നു്, ഇതു രണ്ടും ഇല്ലാതായിതീരുന്ന ഒരു അവസ്ഥയില്‍ തൂങ്ങിച്ചാവുമ്പോള്‍, സ്വസ്ഥാനത്തു നിന്നും പുറപ്പെട്ടു പോയ ടിയാന്റെ രണ്ടു കണ്ണുകളും‍, രണ്ടുകാതത്തിനിപ്പുറത്തു് രണ്ടു ഷട്ടറുള്ള ഒരു കെട്ടിടത്തില്‍ തൂങ്ങുന്ന നമ്പൂതിരീസ് ലെയ്ത്ത്`വര്‍ക്സ് എന്നൊരു ബോര്‍‌ഡില്‍ തറഞ്ഞു നില്‍പ്പുണ്ടാവും. ഈ അടിസ്ഥാനത്തിലാണദ്ദേഹം സംവരണം വേണമെന്നു പറഞ്ഞതെങ്കില്‍ ‍, അതിപ്പോള്‍ ചെയ്യുന്ന രീതിയില്‍ ചെയ്തതുകൊണ്ടു മാത്രം ഈ ഉച്ച-നീചത്വം ഉച്ചാടനം ചെയ്യാനാവതല്ലെന്നിത്രയും കാലം കൊണ്ടു് നമ്മളെങ്കിലും, (അല്ലെങ്കില്‍, ഇത്രയും കാലം കൊണ്ടെങ്കിലും നമ്മള്‍) മനസ്സിലാക്കണം.

    ചില്ലുകൂട്ടിലിരുന്നു് ( എന്റെ ഒരു സുഹൃത്തു പറഞ്ഞതു് ബാര്‍ബര്‍ഷാപ്പിലിരുന്നാണിയാള്‍ മരിച്ചതെന്നാണു്) ചിരിക്കുന്നുണ്ടാവുമെന്നു് ബിനോയ് പറഞ്ഞയാള്‍ മരിക്കുന്നതിനുമുന്‍പേ ഈ ചിരി ചിരിച്ചിരുന്നു. അന്നാ ചിരിക്കു മറുപടിയാ‍യി ഒന്നുമുണ്ടായിരുന്നില്ല നമ്മുടെ രാഷ്ട്രപിതാവിന്റെ കൈയില്‍. സംഭാഷണം പകുതിക്കു നിര്‍ത്തിവക്കുകയായിരുന്നു അന്നദ്ദേഹം ചെയ്തതത്രേ. സംവരണം നടത്തുമ്പോള്‍ ആ വര്‍ഗ്ഗം അതായി തന്നെ അവശേഷിക്കുകയല്ലേ ചെയ്യുന്നതു് എന്നതു് രാഷ്ട്രത്തിനും ഭരണാധികാരികള്‍ക്കും മനസ്സിലാവാന്‍ അമ്പതുകൊല്ലം പോര എന്നു് വരുമ്പോള്‍ സ്വാഭാവികമായും എന്റെ ബുദ്ധിയില്‍ രാഷ്ട്രീയ മുതലെടുപ്പുകളുടെ ലോജിക്കു് മാത്രമേ തെളിയുന്നുള്ളൂ.

    കേരളത്തില്‍ ഇത്തരം ജാതി-മത വേര്‍തിരിവുകള്‍ കുറവാണെന്നുമേഷ് പറഞ്ഞ കാര്യവും നമ്മുടെ അനുഭവവും കണക്കിലെടുത്താല്‍, വിദ്യഭ്യാസമാണിതിനു കാരണം എന്നു് തോന്നിക്കൂടായ്കയില്ല. അധഃകൃതന്റെ വിദ്യാഭ്യാസം കൊണ്ടു മാത്രമല്ല അങ്ങനെയല്ലാത്തവന്റെ വിദ്യാഭ്യാസവും ഇതിനു കാരണമാണു്. എന്റെ ബുദ്ധിയില്‍ ഇതിനു തോന്നുന്ന ഒരേയൊരു പരിഹാരവും ഈ വിദ്യാഭ്യാസം മാത്രമാണു്.

    അതല്ല ഇതല്ല എന്നു പറയുന്ന കൂട്ടത്തില്‍ ഇതെങ്ങനെ വേണമെന്നു കൂടി പറയാന്‍ നമുക്കു ശ്രമിക്കാം. എനിക്കുതോന്നിയവ ഞാനിവിടെയിടുന്നു. ബ്ലൊഗ്ഗര്‍മാര്‍, വ്യത്യസ്ഥ് സ്ഥലങ്ങളിലും രൂപങ്ങളിലും ഭാ‍വങ്ങളിലുമുള്ളവര്‍, ഒന്നാഞ്ഞുചിന്തിച്ചാല്‍ ചിലപ്പോള്‍ ഇതൊന്നും നടക്കില്ല എന്ന തീരുമാനത്തിലേക്കു് നമുക്കെത്തിച്ചേരാന്‍ സാധിച്ചേക്കും ;)

    1) ഞാന്‍ ശ്രീജിത്തിന്റെ കൂടെയാണു്. സംവരണം എന്ന വാക്കു തന്നെ മണ്ടത്തരമാണു്. നിവാരണമാണു് നമ്മുടെ ലക്ഷ്യം. ജാതിയുടെ, സാമ്പത്തികാസമത്വത്തിന്റെ, അനാ‍രോഗ്യകരമായ വര്‍ഗീകരണത്തിന്റെ - നിവാരണം.
    2) അടിസ്ഥാനവിദ്യാഭ്യാസങ്ങള്‍ മുതല്‍ സാമ്പത്തിക സഹായം നല്‍കുക, എന്നതു് മാത്രമല്ല ഇതു് അര്‍ഹതയുള്ളവര്‍ക്കു് ലഭിക്കുന്നുവെന്നുറപ്പു വരുത്തുവാനുള്ള സംവിധാനം കൂടെ ഉണ്ടാക്കുക.
    3) വിദ്യാഭ്യാ‍സത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക. ലൌഡേലിന്റേയും ഡോണ്‍ബോസ്ക്കോയുടേയും പോലെയുള്ള സംവിധാനം വേണമെന്നല്ല, മറിച്ചു് നല്ല കുട്ടികളെ വാര്‍ത്തെടുക്കുന്ന ഒരു സംവിധാനം ഉണ്ടാക്കണം. നാലുമുതല്‍ നാല്പതു വരെ ലക്ഷങ്ങള്‍ കൊടുത്തു് ടീച്ചറായിചമഞ്ഞെത്തുന്ന നപുംസകങ്ങളെ നിഷ്ക്കാസനം ചെയ്യുന്നതു മുതല്‍ തുടങ്ങണം ഈ നിവാരണം. പഠിച്ചുതീര്‍ന്നാല്‍ ലഭിക്കുവാന്‍ പോകുന്ന നയാപൈസകളിലല്ലാതെ യഥാര്‍ത്ഥജീവിത മൂല്യങ്ങളിലേക്കു് ദൃഷ്ടിപതിപ്പിച്ചിട്ടുള്ള കുഞ്ഞുങ്ങളായിരിക്കണം ഇതിന്റെ ഉല്പന്നങ്ങള്‍.

    ഇത്രയുമെഴുതിയപ്പോള്‍ ജ്യോതിഷിന്റെ കമന്റുകണ്ണില്‍പെട്ടു. അങ്ങനെ ഒരു കാലം വരുമോ ആവോ?
    എഴുത്തു മതിയാക്കി.



  33. binoymathew said...

    എന്തായാലും ഈ ചര്‍ച്ച നല്ല രീതിയില്‍ തന്നെ മുന്നേറുന്നത്‌ കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്‌. ഒരു വശം മാത്രം ചിന്തിക്കുന്ന അവസ്ഥയില്‍ നിന്ന് രണ്ടു വശം നോക്കാന്‍ ഇടയാക്കിയെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

    ഇതില്‍ എന്റെ ഭാഗം വളരെ വ്യക്തമായി തന്നെ ഞാന്‍ പറയാനഗ്രഹിക്കുക്കുകയാണ്‌.
    സംവരണത്തെ എതിര്‍ക്കുമ്പോല്‍ അതില്‍ ഇരട്ട നിലപാട്‌ പാടില്ല. സംവരണം നിര്‍ത്തലാക്കാന്‍ ഗവ തീരുമാനിക്കുന്നുവെങ്കില്‍ ഒരു തരത്തിലുള്ള സംവരണവും പാടില്ല.

    ഉമേഷ്‌ പറഞ്ഞതുപോലെ, management quota , ex-service men quota, ന്യൂനപക്ഷ സംവരണം, തുടങ്ങി ഏതു തരത്തിലുള്ളതും നിര്‍ത്തലാക്കാന്‍ വാദിക്കണം. അല്ലാതെ വരുന്ന ഏതൊരു സംവരണവിരുദ്ധ വാദവും hypocracyആണ്‌ എന്നു തന്നെ വിശ്വസിക്കുന്ന വ്യക്തിയാണ്‌ ഞാന്‍.

    എല്ലാം ഗവ തന്നെ ചെയ്യണം എന്നു പറയുന്നു. സാമ്പത്തിക സംവരണം വേണമെന്നു പറയുന്നവര്‍പോലും തങ്ങളുടെ അധീനതയിലുള്ള ഒരു സ്ഥാപനത്തിലും അതു നടപ്പാക്കന്‍ തുനിഞ്ഞിട്ടില്ല. NSS, SNDP, Christian management,തുടങ്ങി ആരും ഇതുവരേയും തങ്ങളുടെ സ്ഥാപനത്തില്‍ നിയമിക്കപ്പെടുന്ന ഏതൊരു ജീവനക്കാരനും എണ്ണിക്കൊടുത്ത ലക്ഷത്തിന്റെ നോട്ട്‌ കണ്ടു മാത്രമെ അതു ചെയ്തിട്ടുള്ളൂ.

    ഞാന്‍ പറഞ്ഞ മറ്റൊരു (പ്രസക്തമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു) കാര്യതില്‍ പലരും നിശബ്ദത പാലിച്ചു എന്നെനിക്കു തോന്നുന്നു. നമ്മള്‍ മറു വഴികളെ കുറിച്ചു പറയുമ്പോഴും അതിനു ഒരു ഉദാഹരണവും സ്വാതന്ത്ര്യാനന്തര ഭാരത്തില്‍ എന്റെ അറിവില്‍ പെട്ടിടത്തോളം കേട്ടിട്ടില്ല, കണ്ടിട്ടുമില്ല.

    സംവരണത്തിന്റെ പ്രയോജനത്തെ പറ്റി പഠനം നടത്തണം എന്നു പലരും പറഞ്ഞു കണ്ടു.

    സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ജീവിതത്തിലേക്കു ഇറങ്ങിചെന്നാല്‍ അത്‌ അവര്‍ക്കു എത്രമാത്രം ലഭ്യമായെന്നും അന്നേരം അറിയാന്‍ സാധിക്കും. സംവരണം ആദ്യം ഏര്‍പ്പെടുത്തിയതു തന്നെ sc st വിഭാഗങ്ങള്‍ക്കയിരുന്നു. അവര്‍ക്കു അതിന്റെ ഫലം ലഭിച്ചു തുടങ്ങാന്‍ തന്നെ 1970 കളൊളം ആയി. അപ്പൊ അതിന്റെ കാലവധിയെക്കുറിച്ച്‌ എത്രമാത്രം പറയാന്‍ കഴിയും നമ്മള്‍ക്ക്‌. ഇനി പിന്നോക്കക്കാര്‍ക്കു വേണ്ടിയുള്ള സംവരണം ആരംഭിക്കുന്നത്‌ മണ്ഡല്‍ കമ്മീഷന്‍ വന്നതോടു കൂടിയാണ്‌. 1960 - ല്‍ തന്നെ നടത്തിയ പഠനം പുറത്തു വരാന്‍ തന്നെ കാല താമസം എടുത്തു. ഭരണഘടനയില്‍ അതിന്റെ രൂപികരണ സമയത്തു തന്നെ പിന്നോക്കവിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നത്‌ പഠിച്ച്‌ അവര്‍ക്കാവശ്യമായ തോതില്‍ അതേര്‍പ്പെടുത്തണം എന്നു പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ അതു നടന്നത്‌ 90 നു ശേഷം മാത്രം.

    ഇനി ഇപ്പോള്‍ സര്‍ക്കര്‍ രംഗത്ത്‌ നിലവിലുള്ള സംവരണത്തിന്റെ അവസ്ഥയെപറ്റി ഒന്നു സൂചിപ്പിക്കം.

    സര്‍ക്കാര്‍ ജോലിക്കു വിവിധ വിഭാഗങ്ങള്‍ക്കു സംവരണം ലഭിക്കുന്നുണ്ട്‌. സംവരണം വഴി നേരിട്ടു ഒരാള്‍ക്കു head master ആയി നിയമനം ലഭിച്ച കാലം ഒക്കെ എന്നേ കഴിഞ്ഞു. അതുപോലെ തന്നെ പ്രൊമോഷന്‍ ലഭിക്കുന്നതും എന്നെ അവസാനിച്ചു.

    ഇന്ന്‌ സര്‍വീസില്‍ കയറുന്ന കാര്യത്തിലെ സംവരണമുള്ളൂ. കയറിക്കഴിഞ്ഞാല്‍ പല ജോലിക്കും കഠിനമായ പരിശീലനം കഴിഞ്ഞെ ജൊലിയില്‍ സ്ഥിരത കിട്ടൂ. ഒരാള്‍ക്കു probation declare ചെയ്യണമെങ്കിലൊ promotion ലഭിക്കണമെങ്കിലോ ഒന്നുകില്‍ പരിശീലനകാലത്തുള്ള പരീക്ഷ പാസ്സവണം , അതല്ലങ്കില്‍ പറഞ്ഞിട്ടുള്ള test കള്‍ പാസ്സവണം. (eg; police constable മാര്‍ക്കു 14 paper പാസ്സാവണം, SI traineesനു 25 ഓളം paper VEO ക്കു 14 paper പിന്നെ MOP, treasury code അങ്ങനെ പലതും)
    കഴിവില്ലാത്ത ഒരുത്തനാണു ജോലിക്കു കയറുന്നതെങ്കില്‍ അവന്റെ ഗതി ആദ്യം മുതല്‍ അവസാനം വരെ LD CLERK, അല്ലങ്കില്‍ Constable, തുടങ്ങി ഏതു പോസ്റ്റ്‌ ല്‍ കയറുന്നൊ അവിടിരുന്നു തന്നെ വിടവാങ്ങും. മുന്‍പ്‌ സര്‍വീസില്‍ കയറിയ പല ആശാന്മാരും, സംവരണം വഴി കയറിയവനും, ജനറല്‍ മെറിറ്റില്‍ കയറിയവനും ഇങ്ങനെ ഇരിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. ആ തലമുറ കഴിഞ്ഞു പോയി. ഇപ്പോള്‍ ഉള്ളവര്‍ എല്ലാം 90% competant ആണ്‌

    വാസ്തവത്തില്‍ അതു തന്നെ അല്ലെ IIT,IIM, AIIMS തുടങ്ങിയ സ്ഥാപനങ്ങളിലും സംവരണം വന്നലും ഉണ്ടാവൂ? "തലക്ക്‌ ആള്‍ താമസമില്ലത്തവന്‍" ഇതിനു പോകും എന്ന്‌ എനിക്കു തോന്നുന്നില്ല. സംവരണം വഴി കയറുന്നവന്‍ തന്റെ നിലനില്‍പ്പിന്‌ അദ്ധ്വാനിച്ചല്ലേ പറ്റൂ...?

    അതുകൊണ്ട്‌ തന്നെ ഈ പറയുന്ന വാദങ്ങളില്‍ പലതും കഴംബില്ലത്തതാണ്‌ എന്നാണെനിക്കു തോന്നുന്നത്‌. sc സംവരണത്തില്‍ കയറി IIM-hyderabad ലെ top ആയ 3 കുട്ടികളേപ്പറ്റി frontline march issueല്‍ വന്നിരുന്നു. അവര്‍ 3 പേരേയും വിദേസ കമ്പനികള്‍ കൊണ്ടു പോവുകയായിരുന്നു എന്ന്‌ അവര്‍ റിപ്പോര്‍റ്റ്‌ ചെയ്തിരുന്നു.

    ദേവരാഗത്തിനോട്‌ ഒരു ചെറിയ ചോദ്യം. . താങ്കള്‍ ദയവുചെയ്ത്‌ ambedkar ന്റെ ജീവ ചരിത്രം വായിക്കുക. സ്വന്തം ജാതി പറയാന്‍ മടിച്ച വ്യക്തി എന്നൊക്കെ വായിച്ചു കണ്ടു എവിടെ നിന്നാണ്‌ അതു താങ്കള്‍ മനസ്സിലാക്കിയത്‌ എന്ന്‌ എനിക്കു മനസ്സിലായില്ല. അദ്ദേഹം ബ്രാഹ്മണ സ്ത്രീയെ വിവഹം കഴിച്ച്ത്‌ എപ്പോഴാണെന്നും എന്തിനാണെന്നും അന്നെരം മനസ്സിലാകും.

    ഇനി മറ്റൊന്നു കൂടി ജ്യോതിഷ്‌ പറഞ്ഞ അഭിപ്രായങ്ങളോട്‌ ഞാന്‍ പൂര്‍ണമായും യൊജിക്കുന്നു(april 29) വെള്ളാപ്പള്ളിയെ പറ്റി താങ്കള്‍ പറഞ്ഞത്‌ 100% ശരി( അംബെദ്കര്‍ പറഞ്ഞു:when sudra attains brahminical quality, he becomes 101 brahmin എന്ന്‌)(ഇതു വായിച്ച്‌ ഞാന്‍ ബ്രാഹ്മണ വിരോധിയാണ്‌ എന്ന് ആരും തെറ്റി ധരിക്കരുത്‌. അത്തരം മനോഭാവം വച്ചു പുലര്‍ത്തുന്നവന്‍ ആരും അതു ഏതു ജാതിക്കാരന്‍ അയാലും അതിനെ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല ഞാന്‍ എന്നു മാത്രം.)

    എന്റെ ഈ ചര്‍ച്ചയിന്മേലുള്ള പ്രതികരണം ഞാന്‍ ഇതോടെ അവസാനിപ്പിക്കുന്നു. എന്തായാലും ഇത്തരം ചര്‍ച്ചകള്‍ നല്ലതാണ്‌ എന്നു വിശ്വസിക്കുന്ന വ്യക്തിയാണ്‌. ഇനിയും ഇതുപോലെ ചൂടുള്ള തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ വരുമ്പോള്‍ വീണ്ടും കണ്ടുമുട്ടാം അതുവരേക്കും..... ഗുഡ്‌ ബൈ



  34. myexperimentsandme said...

    നാട്ടിലെ ഇപ്പോഴത്തെ നില അറിയില്ല-പക്ഷേ അറിഞ്ഞിടത്തോളം....

    (ഈ പറയുന്നത് സംവരണം വേണോ, അതിന്റെ ഗുണം എന്ത് എന്നുള്ള ചര്‍ച്ചയ്ക്ക് പ്രയോജനപ്പെടുമോ എന്നും അറിയില്ല).

    നാട്ടില്‍ നേരത്തെ ഉണ്ടായിരുന്ന ഒരു സ്ഥിതിവിശേഷം സംവരണമുള്ള ഒരാള്‍ക്ക് നേരിട്ട് ഹെഡ്‌മാസ്റ്ററായി നിയമനം ലഭിക്കുന്നു. അതിനുശേഷം അയാള്‍ക്ക് അതില്‍ പരിശീലനം കൊടുക്കുന്നു. അയാള്‍ ഹെഡ്മാസ്റ്ററായി ജോലി തുടങ്ങുന്നു. ഹെഡ്മാസ്റ്ററായിക്കഴിഞ്ഞാല്‍ ഹെഡ്മാസ്റ്ററായുള്ള അയാളുടെ സര്‍വീസ് അനുസരിച്ച് അയാള്‍ക്ക് മറ്റാരേയും പോലെ പ്രൊമോഷന്‍ ലഭിക്കുന്നു.

    ഇവിടെയുള്ള കുഴപ്പം ആള്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്, സംവരണമില്ലാത്ത ഒരാള്‍ക്ക് പതിനഞ്ചുകൊല്ലത്തോളം എങ്കിലും ടീച്ചറായി ഇരുന്നതിനു ശേഷം മാത്രമേ ഹെഡ്മാസ്റ്ററാകാന്‍ സാധിക്കൂ. അതിനുശേഷം രണ്ടോ മൂന്നോ കൊല്ലത്തിനുശേഷം അവര്‍ റിട്ടയറാകും. അങ്ങിനെ അവരില്‍ പലര്‍ക്കും അതിനുശേഷമുള്ള പ്രൊമോഷന്‍ നഷ്ടപ്പെടും. അതിനെതിരെ വാദിച്ചവര്‍ പറഞ്ഞത് സംവരണമുള്ളവരെ ടീച്ചര്‍മാരായി നിയമിക്കുക, അതിനുശേഷം എല്ലാം സാധാരണപോലെ. പക്ഷേ നടന്നില്ല. ഞാന്‍ അറിഞ്ഞ കാലയളവുകളിലെ സ്ഥിതിവിശേഷം ഇതായിരുന്നു. ഇപ്പോള്‍ എങ്ങിനെയെന്നറിയില്ല.

    ഇത് തികച്ചും ഇന്റേണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാര്യം. ഇവിടുത്തെ ചര്‍ച്ചയുമായി ബന്ധമൊന്നുമില്ലേ.

    ഞാനും മടുത്തു. മണ്‍-ജിത്താണെങ്കില്‍ ചായയും വടയുമൊട്ട് തരുന്നുമില്ല.



  35. nalan::നളന്‍ said...

    സംവരണവും ജാതി ഉച്ചാടാനവും രണ്ടായിട്ടാണു കാണേണ്ടത്.. ജാതി ഉച്ചാടാനം ചെയ്യുകയല്ല സംവരണത്തിന്റെ ലക്ഷ്യം. ഇതു കൊണ്ടുവന്ന സമയത്ത് കാരണവന്മാരിതൊരു മാനദണ്ഡമായെടുത്തതുമുതലാണു രണ്ടും കൂടി മിക്സായിപ്പോയത്..ജാതി കിടക്കുന്നത് മനസ്സിലാണു, അത് സംവരണം മാത്രമല്ല ഒന്നും കൊണ്ടും മാറ്റുക സാദ്ധ്യമല്ല. (ഇതു വേറെ വിഷയമായിട്ടു വേണം കാണേണ്ടത്)
    മെറിറ്റെന്നു പറയുന്നതിന്റേയും കഴിവെന്നുപറയുന്നതിന്റേയും പൊള്ളത്തരം കാണിക്കുവാന്‍ വേണ്ടിയാണു ഓട്ടപ്പന്തയത്തിന്റെ കാര്യം എടുത്തിട്ടത്. രണ്ടു പേരെയും ഒരേ ലെവലില്‍ കൊണ്ടുവന്നു മത്സരിപ്പിക്കുകയാണു നീതി എന്നുതന്നെയാണു ഞാനും പറഞ്ഞത്. അതിനു ശേഷമേ കഴിവിനും മെറിറ്റിനും പ്രസക്തിയുള്ളൂ. അതിനെന്താ വേണ്ടതെന്നുവച്ചാല്‍ അത്. സംവരണമെങ്കില്‍ അത് അല്ലെങ്കില്‍ മറ്റൊന്ന്. സംവരണമേറ്റവും ശാസ്ത്രീയമായ രീതിയാവണമെന്നില്ല, പക്ഷെ മറ്റൊന്നിന്റെ അഭാവത്തില്‍ (ഈ വഴിക്കൊരു പഠനം ഇല്ലാത്ത സ്ഥിതിക്ക്) വേറെ മാര്‍ഗ്ഗമില്ലെന്നേ പറഞ്ഞുള്ളൂ.

    പിന്നെ അമ്പതുകൊല്ലം കൊണ്ട് അതിന്റെ ഫലങ്ങള്‍ കണ്ടില്ലെന്നു പറയുന്നതില്‍ കാര്യമില്ല. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും ഇതൊരുപാടു ഫലം ചെയ്തുവെന്നുതന്നെയാണു ഞാന്‍ കരുതുന്നത്. ഒരുപക്ഷെ ഇതല്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം അനന്തമായിത്തന്നെ തുടരേണ്ടിവന്നേക്കും. അര്‍ഹതയ്ക്കുള്ള മാനദണ്ഡം മാത്രമായിരിക്കും മാറുന്നത്. അതീ വ്യവസ്ഥിതിയുടെ കുഴപ്പമാണു.(ഈശ്വരാ! എല്ലം ചെന്നു നില്‍ക്കുന്നത് വ്യവസ്ഥിതിയിലാണല്ലോ)



  36. ദേവന്‍ said...

    ചര്‍ച്ച ഞാന്‍ കണ്ടപ്പോള്‍ തന്നേ എതാണ്ട്‌ പൂര്‍ണ്ണമായിക്കഴിഞ്ഞിരുന്നുവെങ്കിലും എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്‌ ഞാന്‍. ആയതിനാല്‍ മേല്‍പ്പറഞ്ഞതിലെ വിശദീകരണങ്ങള്‍ മാത്രം അവസാന കമന്റാക്കി ഞാനും പിന്വാങ്ങട്ടെ (എന്തും മൂന്നു ദിവസത്തേക്ക്‌ ഓവറാക്കി നാലാം ദിവസം മറക്കുന്ന പത്രങ്ങള്‍ വായിച്ചു ശീലിച്ചവരല്ലേ നമ്മള്‍)

    ഒന്നാമതായി, കുറച്ചു കാര്യങ്ങള്‍ നിഷേധിക്കേണ്ടതുണ്ട്‌ .
    1. അംബേദ്കറുടെ ജീവചരിത്രം വായിച്ചിട്ടില്ല എന്നു ഞാന്‍ പ്രസ്താവിച്ചിട്ടില്ല. എനിക്കത്‌ ഹൈസ്കൂള്‍ പാഠപുസ്തകം ആയിരുന്നു. അദ്ദേഹത്തിന്റെ ഒട്ടനവധി ലേഖനങ്ങളും ജീവിതത്തിന്റെ പല മേഖലകളിലായി പലവട്ടം വായിക്കുകയും ചെയ്തിട്ടുണ്ട്‌

    2. വ്യക്തിയെന്ന നിലക്ക്‌ അംബേദ്കര്‍ വലിയ വിജയമാണെന്നും നിയമസഭയിലും അന്താരാഷ്ട്ര തലത്തിലും അയിത്തത്തെക്കുറിച്ച്‌ ആളുകളെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച മിക്ക പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായിരുന്നു എന്നതും ഞാന്‍ അംഗീകരിച്ച കാര്യം തന്നെയാണ്‌.

    3. ഇത്രയും വലിയൊരു വ്യക്തി ആയതുകൊണ്ട്‌ അദ്ദേഹത്തിനു പിഴവുകളൊന്നും ഒരിക്കലും പറ്റിയിട്ടില്ല എന്നു ഞാന്‍ ചിന്തിക്കുന്നില്ല. അദ്ദേഹത്തിനു പറ്റിയ പാളിച്ചകള്‍ ഞാന്‍ അക്കമിട്ടു താഴെ നിരത്താം (വിജയത്തിന്റെ കഥകള്‍ തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം, ഇപ്പോള്‍
    തന്നെ ആറിയുമെന്ന് കരുതി ആവര്‍ത്തന വിരസതയുണ്ടാക്കാത്തതാണു ഞാന്‍. അംബേദ്കര്‍.ഓര്‍ഗ്‌ ഒന്നാന്തരം ലേഖന സമാഹാരങ്ങള്‍ ഓണ്‍ ലൈന്‍ പ്രകാശനം ചെയ്തിട്ടുണ്ട്‌.

    ഇത്രയും നിഷേധം നിരത്തിയ ശേഷം വിശദീകരണത്തിലേക്ക്‌:
    1. മഹാഭൂരിപക്ഷം അബ്രാഹ്മണര്‍ ആയിരിക്കുന്ന ഹിന്ദുമതത്തില്‍ ബ്രാഹ്മണ്യത്തെ മറിച്ചിടാനായിരുന്നു മതപരിവര്‍തനം നടത്തുന്നതിനെക്കാള്‍ എളുപ്പവും പ്രായോഗികതയും പ്രത്യേകിച്ച്‌ വിഗ്രഹങ്ങള്‍ സങ്കല്‍പ്പിക്കുന്നതില്‍ നിന്നും ബ്രഹ്മരാഹിത്യത്തിലേക്കും ഇഹ്രനൈഷധത്തിലേക്കും ആളുകളെ കൊണ്ടുപോകല്‍ അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നിരിക്കെ.

    2. പ്രിയ സുഹൃത്ത്‌ ബിനോയി, നിയമമന്ത്രി ഡോ. അംബേദ്കര്‍ ആണു രണ്ടാം ഭാര്യയായി ഡോ. ശാര്‍ദ കബീറിനെ വരിച്ചത്‌ . എല്ലാവരും ഇതുപോലെ ചെയ്യിന്‍ എന്ന ആഹ്വാനംതെ ആര്‍ക്കു പ്രായോഹികമാക്കാന്‍ കഴിഞ്ഞു? ഡോക്റ്ററും മന്ത്രിയുമായ കുറച്ചുപേര്‍ക്ക്‌. അല്ലെങ്കില്‍ത്തന്നെ ബ്രാഹ്മണരെക്കാള്‍ ശൂദ്രരല്ലേ നാട്ടില്‍ എണ്ണത്തില്‍ കൂടുതല്‍? അപ്പോള്‍ പിന്നെ വിവാഹം കഴിച്ച്‌ ജാതി ഇല്ലാതാക്കല്‍ വ്യക്തികളില്‍ അധിഷ്ടിതമായി. കുറച്ചുപേര്‍- ചിലപ്പോള്‍ ആയിരങ്ങള്‍ വരുമായിരിക്കും എണ്ണം അയിത്തത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു . മഹാഭൂരിപക്ഷം ഇപ്പോഴും തെരുവില്‍ തന്നെ (ഈ ചാളയൊന്നു കാണണം സുഹൃത്തേ, അതു വിവരിക്കനാവില്ല, നേരില്‍ കാണാതെ) റൊട്ടിയില്ലെങ്കില്‍ ദേ
    എന്നെപ്പോലെ കേക്ക്‌ തിന്നൂ എന്നു പണ്ടു രാജ്ഞി പറഞ്ഞപോലെയായി ബ്രാഹ്മണ വിവാഹം എന്നത്‌ അതിന്റെ പ്രായോഗിക പരാജയം. അറിവുള്ള ശൂദ്രന്‍ ബ്രാഹ്മണന്‍ ആകുന്നെന്നുള്ള പ്രസ്ഥാവന പ്ര്യത്യക്ഷത്തില്‍ത്തന്നെ ബ്രാഹ്മണ്യത്തിന്റെ മേല്‍ക്കോയ്മ അംഗീകരിക്കലാണെന്നത്‌ താത്വിക പരായജം. "എന്റെ ജാതിയില്‍ പെട്ട കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറാകാത്തവരുടെ വയലിലെല്ലാം ഞാന്‍ പുല്ലുവിതക്കും" എന്ന് അന്തസ്സോടെ പറഞ്ഞഞ്ഞ അയ്യങ്കാളിയില്‍ നിന്നും താഴെത്തന്നെ ഈ ഓടി രക്ഷപ്പെടല്‍ സമീപനം എന്നു ഞാന്‍ നേരത്തേ പറഞ്ഞു. ഈ വിശദീകരണത്തിനു ശേഷം ഞാനാവാചകം ആവര്‍ത്തിക്കുന്നു.

    3. അംബേദ്കര്‍ വളരെ ആഡംബരപൂര്‍ണ്ണമായ ഒരു പില്‍ക്കാല ജീവിതം നയിച്ചിരുന്നു (ദാരിദ്ര്യവും അവഹേളനയും നിറഞ്ഞുനിന്ന ചെറുപ്പത്തിന്റെ ഒരനന്തരഫലമാണത്‌, കുറ്റമായി പറഞ്ഞതല്ല എന്നും സ്യൂട്ട്‌, വിദേശ ചെരുപ്പ്‌, നായകള്‍ തലപ്പാവുകള്‍ എന്നിവയുടെ വന്‍ ശേഖരമുണ്ടാക്കലായിരുന്നു പ്രിയ വിനോദമെന്നും ജീവചരിത്രത്തില്‍ ബിനോയി വായിച്ചിട്ടുണ്ടാവുമല്ലോ? അദ്ദേഹം ജനിച്ച മഹര്‍ ജാതിയില്‍ പെട്ടവര്‍ കണ്മുന്നില്‍ പട്ടിണിയിലും പൊറുതിയിലും വലയുമ്പോള്‍ തന്നെ ആയിരുന്നു അത്‌. നാരായണഗുരുവും പ്രത്യേകിച്ച്‌ അയ്യങ്കാളിയും ഇങ്ങനെ വേറിട്ടൊരു ജീവിതം ആഗ്രഹിച്ചവരല്ല എന്നാണു ഞാന്‍ മുകളില്‍ പറഞ്ഞത്‌ ജാതിയുടെ ഭാഗം എന്നു
    പറഞ്ഞത്‌.

    4. ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ദളിതര്‍ക്കു വേണ്ടി നടത്തിയെങ്കിലും അവരോട്‌ കൈകോര്‍ത്ത്‌ അംബേദ്കര്‍ രണ്ടു സമരങ്ങള്‍ മാത്രമാണു നടത്തിയത്‌ (അദ്ദേഹത്തിന്റെ ജീവചരിത്രപ്രകാരം, അതില്‍ എഴുതാന്‍ വിട്ടുപോയതെന്തെങ്കിലും ഉണ്ടോയെന്നറിവില്ല)- മഹദ്‌ വാട്ടര്‍ ടാങ്ക്‌ സമരവും കാല്‍റാം ക്ഷേത്രപ്രവേശന സത്യാഗ്രഹവും. അതില്‍ കൂടുതല്‍ സമരങ്ങള്‍ അന്നത്തെ കോണ്‍ഗ്രസ്‌ ദളിതര്‍ക്കുവേണ്ടി ചെയ്തിരുന്നുവെന്നത്‌ അംബേദ്കര്‍ക്ക്‌ ദളിത്‌ പിന്തുണ കുറക്കാന്‍ കാരണമായി - രണ്ടു ലോകസഭാ തിരഞ്ഞെടുപ്പിലും അംബേദ്കര്‍ പരാജയപ്പെടുകാണുടായതെന്നും എന്നാല്‍ മത്സരിച്ചത്‌ പിന്നോക്ക ഭൂരിപക്ഷ മണ്ഡലങ്ങളിലാണെന്നുമെന്നത്‌ അതിനു ഉപബലമാകുന്നു. തിരഞ്ഞെടുപ്പു പരാജയം രണ്ടു തവണയും കോണ്‍ഗ്രസ്‌ രാജ്യസഭാ എം പി ആയി ഇരിക്കാന്‍ ഭീംജിയെ നിര്‍ബ്ബന്ധിതനാക്കിയെന്നത്‌ പില്‍ക്കാല നിയമസഭയില്‍ സര്‍ദാര്‍ പട്ടേലിന്റെയും നെഹൃുവിന്റെയും അയിത്തത്തെക്കുറിച്ചുള്ള ഗാന്ധിയേതര കോണ്‍ഗ്രസ്‌ വീക്ഷണവും തദനുസരണമുള്ള നിയമനിര്‍മ്മാണവും അപ്പടി അംഗീകരിക്കാന്‍ ബാദ്ധ്യസ്ഥനുമാക്കി.

    പുലപ്പേടിയും മണ്ണാപ്പേടിയും എന്നൊക്കെ ഇന്ത്യയില്‍ എറ്റവും നീചമായ ഭ്രാന്തന്‍ അയിത്തമുണ്ടായിരുന്ന കേരളമണ്ണില്‍ മാറുമറക്കാനവകാശമില്ലാത്ത ചാന്നാരില്‍ നിന്നും ആര്‍ ശങ്കറിലേക്കുള്ള യാത്രയുടെ വിജയവും ബ്രാഹ്മണസ്ത്രീയുടെ ദൃഷ്ടിയില്‍
    പെട്ടാല്‍ അവളെ പുറന്തള്ളേണ്ട വര്‍ഗ്ഗമെന്നതില്‍ നിന്നും മറ്റൊരു വ്യക്തി മന്ത്രിപദത്തിലേക്കുമുള്ള യാത്ര ആവേശകരമായ ഒരു സാംസ്കാരിക വിപ്ലവവും സാമൂഹ്യ വിപ്ലവവുമായിരുന്നെന്നും അതിനു നേതൃത്വം നല്‍കിയ ബഹുജന സമ്മതരായ സാരതികളെ എനിക്ക്‌- ഞാനെന്ന വ്യക്തിക്ക്‌ നിയമം മൂലം ഇത്തിരി സംരക്ഷണം ഉറപ്പാക്കിയ ഒരു നല്ല ഭരണാധികാരിയായ ഭീംജിയെക്കാളും വളരെ വലിയ ആരാധനയാണെന്നുമായിരുന്നു കഴിഞ്ഞ പോസ്റ്റിന്റെ സാരം അതിനിപ്പോഴും മാറ്റവുമില്ല.
    (ബ്രാഹ്മണ വിരോധിയൊന്നുമല്ലെങ്കിലും ഞാനൊരു ജാതിവിരോധി തന്നെ. നളാ, സംവരണമെന്നത്‌ വിധവാ പെന്‍ഷന്‍ എന്നതുപോലെ ഒരു കോമ്പന്‍സേഷന്‍ ആണെന്നും ഇതൊരു ശാശ്വത പരിഹാരമെന്നതിനെക്കാള്‍ പ്രായശ്ചിത്തമാണെന്നതിനാല്‍ വളരെ വേഗം ജാതിയുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കണമെന്നാണ്‌ എന്റെ വ്യൂ. അതുവരെ സംവരണം നിലനില്‍ക്കണം. എങ്ങനെ ഇല്ലാതാക്കണം എന്നു ചോദിച്ചാല്‍ ഞാന്‍ ഈഴവ സമുദായത്തെ കാട്ടിത്തരും ഉദാഹരണമായി. ആ സമുദായം ഇപ്പോള്‍ പിന്നോക്കാവസ്ഥ പിന്നിട്ടു ഇപ്പോള്‍ കേരളത്തിലെ എറ്റവും മുന്നോക്കാവസ്ഥയുള്ള ഹിന്ദുക്കളാകും വളരെ അടുത്തു തന്നെ). നല്ല സംവാദം, നന്ദി സുഹൃത്തുക്കളേ.



  37. nalan::നളന്‍ said...

    ദേവോ,
    ഈഴവ സമുദായം അല്ലെങ്കില്‍ മറ്റൊരു സമുദായം മുന്നോക്കാവസ്ഥ പ്രാപിച്ചതുകൊണ്ട് പിന്നോക്കാവസ്ഥ മാറണമെന്നില്ല, അതിനു മറ്റവകാശികളുണ്ടാവും.. ജാതി! അതു വേണ്ടവ്ര്ക്കുള്ളതാ, സംവരണമൊന്നും അതിനെ ബാധിക്കുമെന്നു തോന്നുന്നില്ല.



  38. Myna said...

    Good to see that there are people who think out of the box.

    Here is my take!

    Not on Thy Grace, But on Your Merits



  39. Sreejith K. said...

    സുഹൃത്തുക്കളെ, എന്റെ ഓഫീസില്‍ ബ്ലോഗ്ഗര്‍ നിരോധിക്കപ്പെട്ടതിനാലാണ് എനിക്ക് എവിടേയും കമന്റ് ഇടാന്‍ സാധിക്കാത്തത്. ഇതു വരെ മറുപടി പറയാതിരുന്നതിനും കാരണം അതു തന്നെ. ഈ കമന്റ് ഇടുന്നതും എന്റെ പോസ്റ്റുകള്‍ ഇടുന്നതും എന്റെ കമ്പനിയുടെ US സെര്‍വറില്‍ റിമോട്ട് കണക്ഷന്‍ വഴി കയറിയാണ്. അത് തന്നെ ആരെങ്കിലും കണ്ട് പിടിച്ച് എനിക്ക് താക്കീത് തരുന്നത് വരെ മാത്രം. :(

    തമാശരൂപേണ ഒരു സാമൂഹിക പ്രശ്നത്തെക്കുറിച്ച് വിമര്‍ശനം നടത്തിയത് അതുപോലെത്തന്നെ എടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തട്ടെ. എല്ലാവരുടേയും പേര് എടുത്ത് പറയുന്നില്ല. എന്നാലും ഇതിവിടെ പോസ്റ്റ് ചെയ്യുന്നതിനു മുന്നേ സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ തന്നതിനും, പോസ്റ്റ് ഇടാന്‍ ധൈര്യം തന്നതിനും പെരിങ്ങോടര്‍ക്കും, ഇബ്രുവിനും പ്രത്യേകം നന്ദി.

    കലേഷേട്ടാ, ഉമേഷേട്ടാ‍, നിങ്ങള്‍ക്ക് ആവര്‍ത്തന വിരസത ഉളവാക്കിയ ഒരു പോസ്റ്റ് ഇട്ടതില്‍ ഖേദമുണ്ട്. എനിക്ക് ഒരു ഫോര്‍വേഡ് ആയി കിട്ടിയ മെയിലില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നതല്ലാതെ ഞാന്‍ അന്ധമായി ഒരിടത്തുനിന്നും ഈ പോസ്റ്റ് കോപ്പിയടിച്ചതല്ല. ഇങ്ങനെ ഒന്ന് വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടായിരുന്നെങ്കില്‍ ഞാനിതിവിടെ എഴുതുമായിരുന്നില്ല. മിമിക്രിയോട് ഇത്ര ആരാധനയും താല്പര്യവും ഉള്ള ഞാന്‍ ഇത്ര നല്ല ഒരു കോമഡി കേട്ടിട്ടില്ലെന്നതിനും അത് നിങ്ങള്‍ കേട്ടിട്ടുള്ളതിനും, ഞാന്‍ നോക്കിയിട്ട് ഒരു കാരണമേ കാണുന്നുള്ളു, ഇതു ഞാന്‍ ജനിക്കുന്നതിനു മുന്‍പേ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു തമാശ ആയിരിക്കണം. :D. ഇനി അഥവാ, ഞാന്‍ കണ്ട മെയില്‍ തന്നെ നിങ്ങളും കണ്ടിട്ടുണ്ട് എന്നാണ് ഉദ്ദേശിച്ചതെങ്കില്‍, ഞാന്‍ ശരിവയ്ക്കുന്നു. ആശയം മാത്രമല്ല, ചില വരികള്‍ തന്നെ ഞാന്‍ ഒരു മാറ്റവുമില്ലാതെ ഇവിടെ പകര്‍ത്തിയിട്ടുണ്ട്. മറ്റൊരാളിന്റെ തലയില്‍ ആദ്യം ഉദിച്ചു എന്ന കാരണത്താല്‍ ആ നല്ല വരികളെ ഉപേക്ഷിക്കാന്‍ തോന്നിയില്ല. അതൊരു ന്യായീകരണമല്ല എന്നറിയാം, അതു കൊണ്ട് തന്നെ ഞാന്‍ കുറ്റം ഏല്‍ക്കുന്നു, പരസ്യമായി മാപ്പ് ചോദിക്കുന്നു. ഈ തെറ്റിന്റെ ബോധപൂര്‍വ്വമായ ഒരാവര്‍ത്തനം ഇനി ഉണ്ടാവില്ല.

    സന്തോഷേട്ടാ, അറുപത്തിമൂന്ന് എന്നത് ഒരു ആശയപരമായ മണ്ടത്തരമായിരുന്നു. തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.

    വക്കാരി, മണ്‍-ജിത്ത് എന്ന പ്രയോഗം നമുക്ക് ക്ഷ പിടിച്ചിരിക്കുണു. ഉമേഷേട്ടന്റെ ശ്രീജിത്തരങ്ങള്‍ എന്ന വാക്കിനു പിറകേ വക്കാരിയുടെ മണ്‍-ജിത്തും. രണ്ടാള്‍ക്കും ഒരു പാട് നന്ദി.

    ഡ്രിസിലേ, നിനക്കു മണ്ടത്തരങ്ങളിലും സംവരണം കൊണ്ടു വരണമല്ലേ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.

    ഇനി സംവരണത്തെ പറ്റി. സംവരണം എന്നതു ഒരു മണ്ടത്തരമാണെന്ന് ഈ പോസ്റ്റിന്റെ പേരില്‍ പറഞ്ഞതില്‍ ഞാന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ഭിക്ഷ നല്‍കുന്നത് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കലാണ് എന്ന് പറയുന്നത് പോലെയാണ് സംവരണവും. സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്നതിനു ഒരു ന്യായവും ഞാന്‍ കാണുന്നില്ല. ഉത്തരേന്ത്യയിലേതിനേക്കാള്‍‍ എത്രയോ മെച്ചമാണ് കേരളത്തിലെ സ്ഥിതിയെങ്കിലും അത് ഒരു പ്രതീക്ഷകളും നല്‍കുന്നില്ല. കൊല്ലപ്പണി, സ്വര്‍ണ്ണപ്പണി, ആശാരിപ്പണി, എന്നിങ്ങനെ ഒരുപാട് തൊഴിലുകള്‍ ഇന്നും ഓരോരോ ജാതിക്കാരുടെ കൈവശാവകാശമാണ്. ഇപ്പോഴും മിശ്രവിവാഹത്തിന് അനുകൂലമായ ഒരു അന്തരീക്ഷമല്ല എങ്ങും. ഇതൊന്നും മാറേണ്ട സമയമായിട്ടില്ലെന്നാണോ?

    ആവശ്യത്തിലധികം മതങ്ങള്‍ നമുക്കുണ്ട്. അതിന്റെ ഉള്ളില്‍ തന്നെ വീണ്ടും ഒരോ ജാതിയുടെ പേരും പറഞ്ഞ് തമ്മിലടിച്ച് നില്‍ക്കേണ്ടാതിന്റെ ആവശ്യമെന്താണ്? സംവരണം എടുത്ത് കളയലല്ല എല്ലാവരേയും തുല്യരാക്കാനുള്ള വഴി. അങ്ങിനെ ചെയ്താല്‍ ഇന്ത്യ വൈക്കോല്‍ തുറുവിനെപ്പോലെ നിന്ന് കത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളു. എന്റെ അഭിപ്രായതില്‍ ഇല്ലാണ്ടാക്കേണ്ടാത് സംവരണാമല്ല, മറിച്ച് ജാതി വ്യവസ്ഥയെതന്നെയാണ്. അതിനായി ഘട്ടം ഘട്ടാമായി “ജാതി“ എന്നുള്ള കോളങ്ങള്‍ എല്ലായിടത്ത് നിന്നും ഒഴിവാക്കണം. SSLC ബുക്ക് മുതല്‍ PSC ടെസ്റ്റിനുള്ള അപേക്ഷാഫോറം വരെയുള്ള ജാതി ചോദിക്കുന്ന എല്ലായിടവും ഒഴിവാക്കണം. പിന്നെ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ത്തലാക്കണം. ഇനിയും ഒരു അന്‍പത് വര്‍ഷം കഴിഞ്ഞ് ഉണ്ടാകുന്ന തലമുറ, “ജാതിയോ, അതെന്താ” എന്ന് ചോദിക്കുന്ന അവസ്ഥയില്‍ എത്തിയാലേ എല്ലാ ജാതിക്കരും തുല്യരാകൂ. ഒരു ജാതി മതി മനുഷ്യന് എന്ന് പറഞ്ഞ ഗുരുവിനെ തന്നെ ഒരു ജാതിക്കാര്‍ ഏറ്റെടുത്ത ഒരു നാട്ടില്‍ ഇതെത്ര പ്രായോഗികമാകുന്നേ സംശയമുള്ളൂ.

    ഈ പറഞ്ഞതെല്ലാം ഇന്നേ വരെ സംവരണം അനുഭവിക്കാന്‍ യോഗമുണ്ടാകാത്ത ഒരു മേല്‍ജാതിക്കാരന്റെ മുറുമുറുപ്പായി കാണാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ എനിക്കതില്‍ എതിര്‍പ്പില്ല. എന്റെ അഭിപ്രായം ഒരു കാരണവശാലും മാറില്ല എന്ന് മാത്രമേ എനിക്ക് മറുപടി തരാനാക്കൂ.

    സംവാദത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് പുതിയ പല അറിവുകളും പകര്‍ന്ന് തന്ന ബെന്നിയെപ്പോലുള്ളവര്‍ക്ക്. എന്നാലും പണ്ട് ഞങ്ങള്‍ കുറേ അനുഭവിച്ചതാ, ഇനി ഇത്തിരി സുഖിക്കട്ടെ എന്ന വാചകം ഇത്തിരി കടന്ന് പോയി. പണ്ട് ഞങ്ങളെ കുറെ ഭരിച്ചതല്ലേ, ഇനി‍ ഞങ്ങള്‍ നിങ്ങളെ ഭരിക്കട്ടെ എന്ന് ബ്രിട്ടീഷുകാരോട് പറയാന്‍ ധൈര്യം ഇല്ലല്ലോ, അതു കൊണ്ട് ഇങ്ങനെ ഒക്കെ പറഞ്ഞ് ആളാകാം, അല്ലേ.



  40. myexperimentsandme said...

    ശ്രീ മണ്‍-ജിത്തേ... ശ്രീജിത്തരത്തിന്റെ ഉപജ്ഞാ (അതോ ഉപഞ്ജാ യോ)താവ് സിബുവല്ലേ? ഇനി ഉമേഷ്‌ജിയാണെങ്കില്‍ ഹെന്റമ്മോ...

    പിന്നെ പായും പാപ്പച്ചനും കൊച്ചും കൊച്ചമ്മേം, ബെന്നീം ബിനോയീം എല്ലാം വേറേ വേറേ എന്നാണല്ലോ പ്രമാണം.

    ജാതിമൂലം പ്രശ്നങ്ങളുണ്ടെന്നുള്ളതുകൊണ്ട് ജാതി അപ്പാടെ എടുത്തു കളയുക എന്നുള്ളതിനേക്കാള്‍ (പിന്നെ മതം മൂലം പ്രശ്നം, കനകമ്മ, കാമിനിയമ്മ.... പ്രശ്നങ്ങളൊക്കെ പ്രശ്നങ്ങളാണല്ലോ-അതുകൊണ്ടാണല്ലോ പ്രശ്നമെന്ന വാക്കുതന്നെ ഉണ്ടായത്-ബ്യോബി കൊട്ടാരക്കര-മഴവില്‍‌ക്കാവടി) നല്ലത് അതൊക്കെ വേണ്ടരീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നുള്ളതല്ലേ. ജാതിവ്യവസ്ഥയെയൊക്കെ പലരും അവരവരുടെ സൌകര്യത്തിന് വളച്ചൊടിച്ചു കുളമാക്കി. ധാരാളം പേര്‍ അതുമൂലം അനുഭവിച്ചു. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാലും... അതുമൊത്തം എടുത്തുകളയുന്നതിനു പകരം അത് ആള്‍ക്കാരുടെ സ്വകാര്യകാര്യമാക്കി മാറ്റുക എന്നുള്ളതും ജാതി വേണ്ടാ എന്നുള്ളവന് അങ്ങിനെയാകാനും ഏതുജാതിയിലുള്ളവനും അവന്റെ ജാതി ഒരു അപമാനമായി മാറാതിരിക്കാനും അതുപോലെതന്നെ ഒരു ജാതിക്കാരനും വേറൊരു ജാതിക്കാരന്റെ മേലും ജാതിയുടെ പേരില്‍ കുതിര കയറാതിരിക്കാനും...........

    നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായുള്ള കാര്യങ്ങളൊക്കെ അറത്തുമുറിച്ചു മൊത്തമായി കളയാതെ കാലത്തിനനുസരിച്ച് നേരായ രീതിയില്‍, വേണ്ട രീതിയില്‍ മാറുക മാത്രമാണ് വേണ്ടത് എന്നുള്ളതാണ് എന്റെ തികച്ചും സ്വകാര്യമായ ഒരു ചിന്താഗതി.

    (ഞാന്‍ നേരത്തേ തന്നെ പിന്‍‌വാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. അപ്പോഴാണ് കേട്ടത് അഫ്രീദി ടെസ്റ്റില്‍ മടങ്ങിയെത്താന്‍ പോകുന്നതെന്ന്. അതുകൊണ്ട് മാത്രം. ഇനിയില്ലേ)



  41. Sreejith K. said...

    ആരാ അഫ്രീദി? ഏതാ അവന്റെ ജാതി?

    സുഹൃത്തുക്കളേ, എന്റെ പ്രൊജക്റ്റ് മാറിയതിനൊപ്പം എന്റെ ഓഫീസും മാറിയതിനാല്‍ ബ്ലോഗ്ഗര്‍ എനിക്കു തിരിച്ച് കിട്ടിയിരിക്കുന്നു. നിങ്ങളുടെ ഒക്കെ ഒരു ടൈം എന്റെ അമ്മച്ചി ...

    വക്കാരീ, ശനിയാ, ഞാന്‍ ഉപസംഹരിച്ചാലും നിങ്ങള്‍ നിര്‍ത്തൂല അല്ലേ. :D അഭിപ്രായത്തിന് നന്ദി. ഇതൊരു ഗോമ്പറ്റീഷന്‍ ഐറ്റം അല്ലാത്തത് കൊണ്ട് ഒരു തര്‍ക്കത്തിന് മുതിരുന്നില്ല. നിങ്ങള്‍ പറഞ്ഞതിലും ഭേദമാണാല്ലോ ഞാന്‍ പറഞ്ഞതിലും ഭേദമാണല്ലോ എന്നാണല്ലോ ...

    ശ്രീജിത്തരം എന്ന വാക്കിന്റെ ഉപജ്ഞാതാവ്‌ സിബു തന്നെ. ഓര്‍മ്മിപ്പിച്ചതും തിരുത്തിയതിനും നന്ദി.



  42. Anonymous said...

    Great Post Sreejith. Harijanmarkku swargam alley. pathil padichoondu irunnappam back benchil ente oru saha benchan aanu ithiley mukhya katha pathram. pathil ithu randaam kollam. padikkan nalla midu midukkan aayathu kondu school avaney kondu SSLC ezhuthippichilla. randam kollam attendence onnum illathe back benchil. anyway second time pareeksha ezhuthi moderation kondu 210 marko matto oppicheduthu.

    katha thudarunnathu collegiley election time. khadar shirtum mundum okkey uduthu ella classilum KSU vinte peerum paranju karangi irangi nadakkunna time. pala tharathil pala vidhathil ulla pen kodikal. oru vallatha thrill aayirunnu aa samayam. anyway karangi thirinju sthaanarthikaley introduce cheyyan aayi njan valiya gamayil first pdc first groupinte classil chennu. avide appol 10 il ente koodey kshemikkanam ente schoolil 10 A il (midukkanmareyum midukkikaleyum thiranju pidichu 8th grade muthal A divisionil iruthum njangalude schoolil) padicha kuttikaludey oppam ee pazhaya saha benchan irikkunnu. njetti tharichu pooya njan sthaanarthikaley parichaya peduthunnathinu pakaram adyam chodhichathu "edey kazhuveri ninakkenganey first groupil seat kittiyadey" ennanu.

    aalochichittu oru piduthavum kittathirunna enikku karyam vivarichu thannathu ente karnnoranu. pulli paranju edey avan harijanilum thazhey ulla harijan aanu 210 mark poolum veenda first group kittaan ennu.

    SAMVARANAM moolam mattoru kuttiyude seat avan adicheduthu. avanu ee seat kittiyittenthu prayojanam. 10 il randu kollam irunnittum moderation mark veendi vannavan ini collegil first group eduthu engineer aavano???



  43. Unknown said...

    Poda malare nite Achan undakiyathano Samvaranm



  44. Unknown said...

    Pavagale jeevikan anuvadhikahe igane kuthi kazhapum kondu nadakuna chattakle ninakonum nanam illa