Tuesday, May 02, 2006

എന്റെ അരണയും അവന്റെ കാക്കയും

ഞാനും എന്റെ സഹമുറിയനും കൂടെ ആണ്ടിലൊരിക്കലോ രണ്ടു തവണയോ രാവിലെ നടത്താറുള്ള മോര്‍ണിങ്ങ് വാക്ക് എന്ന നടത്ത കലാപരിപാടി ആണ് രംഗം. വഴിയില്‍ ഒരു അരണയെ കാണുന്നിടത്ത് ഞങ്ങളുടെ സംഭാഷണം ആരംഭിക്കുന്നു.

ഞാന്‍: ദേടാ, ഒരു അരണ.
അവന്‍: കണ്ടു.
ഞാന്‍: അരണ കടിച്ചാല്‍ ഉടനേ മരണം എന്നാ പറയാറ്.
അവന്‍: അത് വെറുതേ പറയുന്നതാണ്. അരണക്ക് വിഷമില്ല.
ഞാന്‍: അതെനിക്കും അറിയാം. അരണ ഒരിക്കലും കടിക്കില്ല എന്നത് കൊണ്ടാണ് അങ്ങിനെ ഒരു പഴംചൊല്ല്.
അവന്‍: അരണ കടിക്കില്ല എന്നൊന്നുമില്ല. അതിന്റെ വായില്‍ കൈ ഇട്ടു ഇക്കിളിയാക്കിയാല്‍ അത് കടിക്കും.
ഞാന്‍: ഇതൊരു മുടന്തന്‍ ന്യായമാണ്. കാക്കയെ തലകീഴായി കെട്ടിയിട്ട്, ചിറകടിപ്പിച്ചാല്‍ ചിലപ്പൊ അതിത്തിരി നീങ്ങി എന്ന് വരും. അതു കൊണ്ട് അത് തലകീഴായി പറന്നു എന്ന് വിചാരിക്കാന്‍ പറ്റുമോ.
അവന്‍: അങ്ങിനെ ചെയ്‌താല്‍ കാക്ക ചത്ത് പോകും.
ഞാന്‍: ചത്ത് പോട്ടെ. നിനക്ക് നിന്റെ കാക്കയുടെ കാര്യം. എന്റെ അരണയുടെ വേദന നിനക്കൊരു പ്രശ്നമല്ലല്ലേ.
അവന്‍: ഞാന്‍ നിന്റെ അരണയുടെ വായില്‍ കൈ ഇട്ടതിനാണോ നീ എന്റെ കാക്കയെ കൊന്നത്?
ഞാന്‍: എന്റെ അരണയെ തൊട്ടാല്‍ നിന്റെ കാക്കയെ ഞാന്‍ തട്ടും കട്ടാ‍യം.
അവന്‍: നീ അത്രക്കായോടാ @#$*(#@$
ഞാന്‍: ആയെടാ $%^&#$%!
ഠിഷ്യും ഠിഷ്യും അയ്യോ, അമ്മേ.

--കര്‍ട്ടന്‍--

16 comments:

 1. bodhappayi said...

  തോപ്പില്‍ ശ്രീജിത്ത്‌... :) 2. ചില നേരത്ത്.. said...

  നീ, ശൂന്യതയില്‍ നിന്ന് ചിരി വിരിയിക്കുന്ന മാന്ത്രികന്‍ ശ്രീജിത്ത്.
  ബാംഗ്ലൂരിലെ രാജ്കുമാര്‍ ബന്ദിന് എന്തെങ്കിലും ദൂരവ്യാപക ഫലം ഉണ്ടാകുമോ? ബാംഗ്ലൂര്‍ മഴ എന്തെല്ലാം പ്രശ്നങ്ങളാ ഉണ്ടാക്കിയത് അല്ലേ? 3. വിശാല മനസ്കന്‍ said...

  എന്നിറ്റണ്..!!
  കലക്കിയെടാ ഗഡീ കലക്കി. രസകരമായിട്ടുണ്ട്. 4. Thulasi said...

  :) 5. സ്വാര്‍ത്ഥന്‍ said...

  യെനിക്ക് വയ്യേ...!!! 6. Obi T R said...

  അരണയും കാക്കയും കലക്കിയിട്ടുണ്ടു.. പക്ഷെ ഒരു സംശയം - അരണയുടെ വായില്‍ കയ്യിട്ടിളക്കിയാലും അതു കടിക്കുമോ? എനിക്കു തോന്നുന്നില്ല.. നമ്മള്‍ കയ്യെടുക്കതെ അത്‌ വായടക്കുക കൂടിയില്ലായിരിക്കും..

  (എന്തായാലും ഈ morning walk വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ആയത്‌ എന്തുകൊണ്ടാണു എന്ന് മനസ്സിലായ്‌) 7. ഗന്ധര്‍വ്വന്‍ said...

  മണ്ടത്തരങ്ങളുടെ ബ്ളോഗില്‍ സമറ്‍ത്തന്‍മാരെന്നു ഭാവിക്കുന്ന എന്നേപ്പോലുള്ള ആന മണ്ടന്‍മാറ്‍ കമെന്റുമ്പോള്‍- പറ്റിയ മണ്ടത്തരമെഴുതേണ്ടെ.

  വെനു സൌദി അറേബിയ - ലേബറ്‍ കേമ്പ്‌. തൊഴിലാളി ആയ ഗന്ധറ്‍വനും കണക്കെഴുത്തു തൊഴിലാളി ആയ ഹസ്സനിക്കയും സഹമുറിയന്‍മാറ്‍- കാലം രിലയന്‍സ്‌ കപ്‌.

  കാറ്‍ടൂണ്‍ എന്നു ആറ്‍ക്കും തോന്നുന്ന കൂശ്മാണ്ടാഗ്രേസ്വരന്‍ ആയ ഗന്ധറ്‍വന്‍ പ്റവേശിക്കുന്നു. കയ്യില്‍ യോഗറ്‍ട്‌ അല്‍മിരായ്‌.
  "ഹസ്സനിക്ക മുത്തയ്യയുടെ ബവ്ളിംഗ്‌ നോക്കു."

  യോഗറ്‍ട്‌ വായുവില്‍ കറങ്ങി തിരിഞ്ഞു ഗന്ധറ്‍വന്റെ കയ്യില്‍.

  "ഡോ അതു താഴെ വീഴും -"

  അളിയനെ കാണാന്‍ കുളിച്ചു കുട്ടപ്പനായ ഹസ്സനിക്ക പറയുന്നു.

  "ഒന്നു മീണ്ടാതിരിക്കു ഹസ്സനിക്ക-"

  യോഗറ്‍ട്‌ മനോഹരമായ്‌ ഒരു സ്പിന്നില്‍ വായുവില്‍ ഉയറ്‍ന്നു പൊങ്ങി ഹസ്സനിക്കയുടെ തലയില്‍ ചെന്നു ചിന്നി ചിതറി. പ്റക്റുതി ചികിത്സക്കു വിധേയനാകുന്ന ഒരാളൂടെ മുഖവും തലയും പോലെ യൊഗറ്‍ടില്‍ മുങ്ങിയ .......

  "ടോ മൈ... നായരെ തന്റെ അമ്മേടെ.... അവിടെ മുതയ്യയുടെ ബവുള്‍ ചെയ്യടോ."


  ഇന്നും മുതയ്യ മുരളീധരന്റെ ബവ്ളിംഗ്‌ അത്റ നല്ലതാണെന്നു എനിക്കു അഭിപ്റായമില്ല. ഹസ്സനിക്കയും ഞാനും ഇന്നും ജിഗ്രി ദോസ്തുക്കള്‍.

  പാവം മുത്തയ്യ...

  രസം രസ്കരം സ്റീജിത്തേ 8. ഡ്രിസില്‍ said...

  ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ് അ അ അ അ അ ം മ്‌ മ്‌ മ്‌...
  ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയതാ...
  തള്ളേ... കലക്കന്‍ പോസ്‌‌റ്റ്..
  ആദ്യമേ ആ അരണയെ പിടിച്ച് വായില്‍ ഒന്ന് കൈ ഇട്ടുനോക്കിയിരുന്നെങ്കില്‍ പ്രശ്‌നം തീരുമായിരുന്നു. വെറുതെ പെരടിക്കുറ്റിക്കൊന്ന് കിട്ടിയത് മിച്ചം. 9. ജേക്കബ്‌ said...

  ;-) 10. ശനിയന്‍ \OvO/ Shaniyan said...

  ശ്രീജിത്തിന്റെ വെടി പൊട്ടി പുകയും, വായുടെ വശങ്ങളിലേ വേദനയും ഒഴിയുന്നതിനു മുന്‍പേ ദാ ഗന്ധര്‍വന്‍ മാഷിന്റെ വക ഒന്നു കൂടെ!!

  കലക്കി!! 11. കണ്ണൂസ്‌ said...

  :-) 12. ദേവന്‍ said...

  ആരാടാ ഞങ്ങടെ ശ്രീജിത്തിനെയടിച്ചത്‌? ഇടിച്ചവന്റെ എപ്പ്‌ നൂക്കും, ങാ ഹാ. അരണയെ വിട്ടു കടിപ്പിക്കും, പിന്നല്ല! 13. വക്കാരിമഷ്‌ടാ said...

  മണ്ടനായാലുള്ള ഗുണം നോക്കിക്കേ, ഒരു ലച്ചമല്ല, രണ്ടു ലച്ചമല്ല, മൂന്നു ലച്ചമല്ല, മൂവായിരം പേരല്ലേ, ശ്രീ‍ജിത്തിന്റെ പുറകേ. ഞാനുമുണ്ട് ശ്രീജിത്തെ, ദേവേട്ടന്റെ കൂടെ, ഏറ്റവും പുറകിലായി. പുറകില്‍ നില്‍ക്കുന്നത് ഓക്കെ, പക്ഷേ തിരിഞ്ഞോടുമ്പോള്‍ ഏറ്റവും മുന്‍പിലാകുമെന്ന് മാന്നാര്‍ മത്തായി കണ്ടപ്പോഴാ മനസ്സിലായത്. 14. Durga said...

  mm..നന്നാവുന്നു....:)
  ഈ ആശയങ്ങളൊക്കെ എവിടന്നു വരണൂ...?
  അഭിനന്ദനങ്ങള്‍...!
  മരമണ്ടന്മാരുടെ രാജാവേ, പ്രയാണം തുടരൂ... 15. സാക്ഷി said...

  നന്നായിട്ടുണ്ട് 16. Anonymous said...

  you are really great man

  -parvathy