Tuesday, June 06, 2006

അല്ല, ആരാ ഈ മുല്ലപ്പൂ?

മുല്ലപ്പൂവിന്റെ പോസ്റ്റില്‍ ഞാന്‍ കാണിച്ച മണ്ടത്തരം കണ്ട് എന്നോട് നേരിട്ട് പ്രതികരിച്ചവര്‍ ധാരാളം. ഭീഷണി, കളിയാക്കല്‍, പുച്ഛം, എന്നീ വികാരങ്ങള്‍ അണ പൊട്ടി ഒഴുകുകയായിരുന്നു എന്റെ പരശതം ചാറ്റ് വിന്‍ഡോകളില്‍ . മുല്ലപ്പൂവിന്റെ ബ്ലോഗ് കുളമാക്കാന്‍ നീ ആരാടാ എന്നും ചോദിച്ചവരും ഇല്ലാതില്ല. അതിന്റെ ഇടയ്ക്ക് കേറി ചിലര്‍ അസ്സലായി മുതലാക്കുകയും ചെയ്തു എന്നും ഇക്കൂട്ടത്തില്‍ പറയണമല്ലോ. സംഭവം കണ്ട് അവസരോചിതമായി ഉയര്‍ന്ന് എന്നിലെ മണ്ടത്തരം ശരിക്കും ആസ്വദിച്ചു ഇക്കൂട്ടത്തില്‍ നമ്മുടെ തോന്ന്യാക്ഷരക്കുമാര്‍. പേടി, കൌതുകം, കൊതി, തമാശ, ചമ്മല്‍ എന്നീ വികാരങ്ങള്‍ ഞൊടിയിട കൊണ്ട് മാറിമറിഞ്ഞ ആ ചാറ്റ് വിശേഷം പൊതുജനതാല്പര്യപ്രകാരം ഇവിടെ കൊടുക്കുന്നു.

നടന്ന ചാറ്റില്‍ ഒരു തരി പോലും മാറ്റരുതെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ഈ പോസ്റ്റ് തീര്‍ത്തും സത്യാമായി സംഭവിച്ച ഒന്നാണ്. കുമാറേട്ടന്റേയും ഇബ്രുവിന്റേയും കയ്യില്‍ ഇതിന്റെ കോപ്പി ഉള്ളതിനാല്‍ ഞാന്‍ ഇത് എനിക്കനുകൂലമായി തിരിക്കാന്‍ ശ്രമിക്കുന്നില്ല. ആ മണ്ടത്തരം ന്യായീകരിക്കാന്‍ ഞാന്‍ വേറെ പോസ്റ്റ് ഇടേണ്ടീ വരും ചിലപ്പോള്‍.

കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ. ചാറ്റ് മലയാളം, ഇംഗ്ലീഷ്, മംഗ്ലീഷ്, ഇംഗ്ലാളം എന്നീ ഭാഷകളില്‍ ആയത് കൊണ്ട് മുഴുവനായും എനിക്കിത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യേണ്ടി വന്നു. ഇടയ്ക്ക് എന്തെങ്കിലും നഷ്ടപ്പെടുകയോ കൂടുതല്‍ ആയി വരികയോ ചെയ്താല്‍ അതെന്റെ കുറ്റമല്ല എന്ന് ഇവിടെ ഒരു ഡിസ്ക്ലൈമര്‍ ഞാന്‍ ആദ്യമേ ഇടുന്നു. കുമാറേട്ട, ഇബ്രൂ, ക്ഷമിക്കണം, എനിക്ക് എന്റെ മാനവും നോക്കണ്ടേ !

ഞാന്‍: കുമാറേട്ടാ, മുല്ലപ്പൂ കാണിച്ച മണ്ടത്തരം കണ്ടോ?
കുമാര്‍: ഇല്ലല്ലോ, എവിടെ?
ഞാന്‍: ഇതാ ലിങ്ക് - http://mullappoo.blogspot.com/2006/05/blog-post_31.html
കുമാര്‍: എനിക്കൊന്നും മന‍സ്സിലായില്ല. ഇതിലെന്താ ഒരു തമാശ?
ഞാന്‍: ബുദ്ധി ഉപയോഗിക്കണം മനസ്സിലാവാന്‍.
കുമാര്‍: അപ്പോള്‍പ്പിന്നെ എനിക്ക് മനസ്സിലാവില്ല.
ഞാന്‍: എന്നാല്‍ ഞാന്‍ പറഞ്ഞ് തരാം. മുല്ലപ്പൂവിന് ബ്ലോഗ്‌റോളിങ്ങ് വലത് വശത്ത് ഇടണം എന്ന് പറഞ്ഞു. ഞാന്‍ കോഡ് കാണിച്ച് കൊടുത്തു. മുല്ലപ്പൂ എവിടെയോ കൊണ്ടിട്ടു, അങ്ങിനെ ടെമ്പ്ലേറ്റ് ആകെ കുളമായി. ഞാനും വക്കാരിയും അത് കണ്ട് ചിരിയോ ചിരി.
കുമാര്‍: ഹ്‌മ്‌മ്.. എന്നിട്ട് എന്തരായി പയലേ?
ഞാന്‍: എന്നിട്ട് ശനിയന്‍ അത് ശരിയാക്കിക്കൊടുത്തു. ഇപ്പൊ ടെമ്പ്ലേറ്റ് ഓക്കെ ആയി. മുന്‍പു കാണേണ്ടതായിരുന്നു. മുകളിലും താഴെയും സൈഡിലും ഒക്കെ ബ്ലോഗുകളുടെ ലിങ്ക്സ്. ചിരിച്ച് മരിച്ചു.
കുമാര്‍: ഇതിലെന്ത് തമാശ? അങ്ങിനെ ചിരിച്ച് മരിക്കാന്‍?
ഞാന്‍: അന്ന് കാണണമായിരുന്നു മുല്ലപ്പൂവിന്റെ ബ്ലോഗ്.
കുമാര്‍: ആരെന്നറിയുമോ ഈ മുല്ലപ്പൂ?
ഞാന്‍: ഇല്ല, ആരാ ഈ മുല്ലപ്പൂ?
കുമാര്‍: അപ്പോള്‍ അറിയില്ല അല്ലേ?
ഞാന്‍: ഇത് വരെ ഇല്ല. കുമാരേട്ടന്‍ പറഞ്ഞ് തന്നിട്ട് വേണം മനസ്സിലാക്കാന്‍.
കുമാര്‍: എന്നാല്‍ വായ അടച്ച് മിണ്ടാതിരുന്നോ. അതാ ഇപ്പൊ നല്ലത്. സസ്പെന്‍സ് ഇരുന്നോട്ടെ.
ഞാന്‍: എനിക്ക് പ്രചോദമായി. ഇനി മുല്ലപ്പുവിന്റെ അടിച്ച് മടക്കി കയ്യില്‍ കൊടുത്തില്ലെങ്കില്‍ നോക്കിക്കോ.
കുമാര്‍: നീ അടി മേടിക്കാതെ നോക്കിക്കോ. ഇത് വരെ മനസ്സിലായില്ലേ മുല്ലപ്പൂവിനെ? ശരിക്കും?
ഞാന്‍: എനിക്കറിയില്ല. ആരാന്ന് പറ ചേട്ടാ
കുമാര്‍: പുറത്ത് പറയുവോ? സത്യം?
ഞാന്‍: പറയില്ല. ഞാന്‍ ഗ്യാരന്റി. പറ.
കുമാര്‍: ഓക്കെ. ഞാന്‍ വിശ്വസിക്കുന്നു. എന്ത് പ്രശ്നം ഉണ്ടായാലും പുറത്ത് പറയരുത് എന്റെ പേര്‍. ഞാന്‍ കുടുങ്ങും.
ഞാന്‍: ഞാന്‍ ഭയങ്കര ആത്മബലം ഉള്ളവനാ. ആരോടും പറയൂല. ആരാന്ന് പറ ചക്കരേ.
കുമാര്‍: പോയി പഞ്ചാര അടിക്കരുത്. എനിക്കാ അതിന്റെ നാണക്കേട്.
ഞാന്‍: ഇല്ല. കുമാറേട്ടന്‍ പറ.
കുമാര്‍: എന്നാലും എനിക്കൊരു ധൈര്യക്കുറവ്.
ഞാന്‍: ആട്ടെ. ഈ മുല്ലപ്പൂ എങ്ങിനെ കാണാ‍ന്‍? അതെങ്കിലും പറ.
കുമാര്‍: കാണാനൊക്കെ നല്ല ഭംഗി ഉണ്ട്.
ഞാന്‍: എന്നാല്‍ പറഞ്ഞേ ഒക്കൂ. വേഗം പറ.
കുമാര്‍: നിന്നെ വിശ്വസിക്കാ‍മോ?
ഞാന്‍: ഉവ്വെന്നേ. ശ്ശൊ. എത്ര തവണ ധൈര്യം തരണം.
കുമാര്‍: ഓക്കെ. മുല്ലപ്പൂ എന്ന് പറയുന്നത് നല്ല ഭംഗിയുള്ള, ഒരു തരം വെളുത്ത പൂവ് ആണ്. കണ്ടാല്‍ അല്പം തടിയുള്ള പിച്ചിപ്പൂവ് ആണെന്ന് തോന്നും. എന്നാല്‍ പിച്ചിപ്പൂവ് അല്ല. മാവിലും പ്ലാവിലും ഒക്കെ പടര്‍ന്ന് കിടക്കും. നല്ല മണമുള്ള പൂവ് ആണ്. ഇപ്പൊ പിടികിട്ടിയോ?
ഞാന്‍: ഇപ്പൊ പിടി കിട്ടി. ഇനി മേലാല്‍... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.
കുമാര്‍: ഹ ഹ. ഈ ചാറ്റ് ഞാന്‍ കോപ്പി & പേസ്റ്റ് ചെയ്ത് ഞാന്‍ ഒരു പോസ്റ്റ് ആക്കും. എപ്പിടി?
ഞാന്‍: ഞാന്‍ ഈ ചാറ്റ് totally fabricated by a imprecated mind എന്ന് കമന്റും ഇടും.
കുമാര്‍: അങ്ങിനെ പറയാന്‍ വരട്ടെ. ഈ ചാറ്റിന് മറ്റൊരാള്‍ കൂടി സാക്ഷി ഉണ്ട്. ഇബ്രു
ഞാന്‍: കുലദ്രോഹികളേ. നിങ്ങളെ കുറുക്കന്‍ കൊണ്ട് പോകും.
കുമാര്‍: ഇതും അവിടെ എഴുതും.
ഞാന്‍: ഇനിയും ഉണ്ടോ നിങ്ങളുടെ നാട്ടില്‍ പാണന്മാര്‍ പാടി നടക്കുന്ന ചതിക്കഥകള്‍?
കുമാര്‍: ഇല്ല. കാരണം നാട്ടുകാര്‍ എല്ലവരുംകൂടെ അവനെ തല്ലിക്കൊന്നു.
ഞാന്‍: എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്. പിന്നെക്കാണാം.
കുമാര്‍: ഓടിപ്പോകല്ലേ പ്ലീസ്.
ഞാന്‍: ഒരു കപ്പല്‍ വന്നിട്ടുണ്ട് ബംഗ്ലൂരില്‍. അത് കാണാന്‍ പോകണം.
കുമാര്‍: അതോ നിനക്ക് മുങ്ങണോ? ഇതും ഞാന്‍ അവിടെ എഴുതും.
ഞാന്‍: അതല്ല കുമാരേട്ടാ, കപ്പല്‍ കാണാന്‍ പോകണം.
കുമാര്‍: നിന്റെ മാനം കപ്പല്‍ കേറുന്നത് ഞാന്‍ പകരം കാണിച്ച് തരാം. നീ ഇവിടെ തന്നെ നില്‍ക്ക്.
sreejithk2000@gmail.com is offline and can't receive messages right now.

പിന്നെ ഇപ്പോഴാ തലപൊക്കിയത്. അപ്പോഴേക്കും കുമാരേട്ടനും ഇബ്രുവും കൂടി വീണ്ടും എന്നെ വട്ടം പിടിച്ചു. എന്റെ ദൈവമേ, പാവങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേ. ഒരിത്തിരി നിഷ്കളങ്കനായിപ്പോയതാണോ എന്റെ കുറ്റം? നിങ്ങള്‍ പറ.

17 comments:

 1. മുല്ലപ്പൂ || Mullappoo said...

  ഒട്ടിക്കലും പറ്റിക്കലും ഇല്ലായിരുന്നെങ്കില്‍...

  ശ്രീജിത്തിനെപ്പോലുള്ളവരെ കുടുക്കാന്‍ പറ്റുമായിരുന്നോ... ഉം... 2. Obi T R said...

  മോനെ ശ്രീജിത്തെ നന്നായി എഴുതിയിട്ടുണ്ടു. എന്തായലും ശ്രീജിത്തു തന്നെ ഇതു പറയും എന്നു ഞാന്‍ പറഞ്ഞതു എന്തു ശരിയായ്‌. എനിക്ക്‌ ഇതു വായിച്ചു വന്നപ്പോള്‍ തന്നെ കുമാറെട്ടന്‍ എന്താണു പറയാന്‍ പോകുന്നതു എന്നു മനസ്സിലായി(അമ്പട ഞാനേ!!)..ഇനി ഇവനുമായി ചാറ്റ്‌ ചെയ്യുമ്പോള്‍ സൂക്ഷിക്കണമെല്ലൊ, ഇതിന്റെ വൈരാഗ്യം നമ്മളോടു തീര്‍ത്താലോ. എല്ലാരും ജാഗ്രതൈ 3. kumar © said...

  മുല്ലപ്പൂ കാരണം ശ്രീജിത്തിനു ചെമ്പരത്തിപ്പൂവ് വയ്ക്കേണ്ട ഗതിയാവുമൊ?
  എന്തായാലും വഴിയേ പോയ വയ്യാവേലിയില്‍ ഇരുന്ന ചെമ്പരത്തിപ്പൂവില്‍‍ ഈ എനിക്കും ഇബ്രുവിനും പങ്കില്ലാ ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുന്നു.
  (ഹൊ, തടിയൂരി :)

  നീ കുഴിച്ചപോസ്റ്റില്‍, നീ തന്നെ ഒരു ചാറ്റ് വച്ചു. എന്നിട്ട് നീ തന്നെ അതില്‍ വീണ്ടും കുഴിക്കുന്നു. കുഴിച്ചു കുഴിച്ച് കുഴിച്ച് ഭൂമിയുടെ മറുകര എത്തുമോ? അമേരിക്കയിലെങ്ങാനുമെത്തിയാല്‍ ഇവനു തിരിച്ചു നാട്ടിലെത്താനുള്ള വഴി ഒന്നു കാണിച്ചുകൊടുക്കണേ അമേരിക്കന്‍ മലയാളികളെ.

  ശ്രീജിത്തേ, ഇനി ഇതിനെ ചൊല്ലി അടുത്ത പോസ്റ്റ് എന്നുണ്ടാവും? 4. സിദ്ധാര്‍ത്ഥന്‍ said...

  ശ്രീജിത്തേ മണ്‍ജിത്തേ,

  ന്നാലും നീ അതിനിടയ്ക്കു്‌കയറി മുല്ലപ്പൂവെങ്ങനെ? കാണാന്‍ ഭംഗിയുണ്ടോ? ന്നൊക്കെ ചോദിച്ചു കളഞ്ഞല്ലോ, നിഷ്കളങ്കാ. 5. അചിന്ത്യ said...

  ഹഹഹ അയ്യോ വയ്യ.
  പാച്ചൂസ്സേ...ഈ രണ്ട്കള്ളപ്പിള്ളേരും കൂടി ന്റ്റെ കുട്ടീടെ മണ്ടത്തര മാസ്ക് കേടുവരുത്തീ ല്ലേ ! 6. വര്‍ണ്ണമേഘങ്ങള്‍ said...

  പോട്ടെ നീ ക്ഷമീര്‌.
  വിട്ടുകള.
  തല്‍ക്കാലം പോട്ടെ..
  ശ്രദ്ധിക്കണ്ടാ..


  എന്നൊന്നും ഞാന്‍ പറയില്ല..
  നീ നിനക്ക്‌ ഇഷ്ടമുള്ളതു ചെയ്യ്‌.
  സാധാരണ പോലെ തന്നെ. 7. .::Anil അനില്‍::. said...

  ഈ ബിലോ ആവറേജ് മണ്ടത്തരം ആണോ ഇടൂ ഇടൂ എന്നു പറഞ്ഞ നിങ്ങള്‍;)എല്ലാവരും തെരക്കു കൂട്ടിയത്?
  ഇതിലും എത്രയോ കിടിലം ശ്രീജിത്തരങ്ങള്‍ എന്റെ ചാറ്റ്‌ആര്‍കൈവില്‍ ഉണ്ട്. അല്ലേ കുട്ടാ? 8. ബിന്ദു said...

  ചാറ്റു ചെയ്യുന്നതൊക്കെ സേവു ചെയ്തു വയ്ക്കലാണ്‌ പണി അല്ലേ?? ഉം.. നടക്കട്ടെ...
  :) 9. Anonymous said...

  :( ഇനി എന്നെക്കൊണ്ടു വായിക്കാന്‍ വയ്യായ്യേ! ഇതിലെ മണ്ടത്തരം ഒന്നു കണ്ടുപിടിക്കാന്‍ ഞാന്‍ കാലത്തും ഉച്ചക്കും രാത്രിയുമൊക്കെ വായിച്ചു നോക്കി......നൊ രക്ഷ! 10. ബിന്ദു said...

  കരഞ്ഞിട്ടു കാര്യമില്ല എല്‍ ജീ.. നമ്മള്‍ ലേശം വൈകിപ്പോയി.. നേരത്തെ ഉണരുന്ന കിളികള്‍ക്കേ തീറ്റ കിട്ടൂ എന്നാരോ പറഞ്ഞിട്ടില്ലേ... സാരമില്ല, ശ്രീജിത്തവിടെ തന്നെയുണ്ടല്ലൊ:) 11. kumar © said...

  LG യുടെ ചോദ്യം ശരിയാണല്ലൊ. ഇതിലെവിടെയാ തമാശ? ഞാനും ഒന്നുകൂടി വായിച്ചു. ശ്രീജിത്തേ മ്യോനേ. ഇതു ചീറ്റി.
  അതിലും എനിക്കു പങ്കില്ല. :) 12. Anonymous said...

  ഒഹ്! ഒക്കെ. അപ്പൊ ആര്‍ക്കും മനസ്സിലായില്ലെ?അപ്പൊ വെറുതെ ഇരുന്നു എല്ലാരും കൂടെ ചിരിക്കുവാ മനുഷ്യനെ വട്ടിളക്കാന്‍?
  എന്നിട്ടു കാ‍ലത്തെ കിളി എന്നൊക്കെ ബിന്ദുക്കുട്ടീ എന്തൊ പിച്ചും പേയും പറയുന്നു... 13. മുല്ലപ്പൂ || Mullappoo said...

  ആണേ .. നിങ്ങളെല്ലാം സമ്മതിച്ചേ.. ഇതില്‍ ഒരു തമാശയും ഇല്ലാന്നു..

  മോനെ ശ്രീജിത്തെ ഈ പോസ്റ്റ്‌ വേഗം എടുതു മാറ്റിക്കോ 14. Satheesh :: സതീഷ് said...

  പോസ്റ്റെല്ലാം വായിച്ച് ചിരിച്ച് ചിരിച്ച് കഴിഞ്ഞപ്പോളാണ് കമന്റ് വാ‍യിച്ചത്. ഞാന്‍ ഇത്രയും നേരം ചിരിച്ചതെന്തിനാണെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല..ശരിയാ ശ്രീജിത്തേ, തമാശ ഒട്ടും ഇല്ല ഈ പോസ്റ്റില്‍... 15. ശ്രീജിത്ത്‌ കെ said...

  കുമാരേട്ടാ, ഇത് ചതിയായിപ്പോയി. എന്നെക്കൊണ്ട് ഈ പോസ്റ്റ് ഇടീപ്പിച്ച്, എന്നെ നാണം കെടുത്തിയിട്ട് അവസാനം പോസ്റ്റ് കൊള്ളില്ലെന്നോ. അതില്‍ പങ്കില്ലെന്നോ? മാനിഷാദാ, സോറി, മാകുമാറാ.

  ബോണ്‍ജിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞത് മനസ്സിലാക്കാം. ബോണ്‍ജിക്ക് ഇക്കാലമത്രയും കൊണ്ട് മനസ്സിലായ കാര്യങ്ങള്‍ എഴുതിയാല്‍ അത് ഒരു മിനിസാഗയ്ക്ക് പോലും തികയില്ല. അത് വിട്.

  എന്നാലും എന്റെ സതീശേ, ചിരിച്ച് കഴിഞ്ഞിട്ടാണോ എന്താ തമാശ എന്ന് ആലോചിക്കുന്നത്? എന്തോ എവിടെയോ കുഴപ്പം കാണുന്നുണ്ടല്ലോ !

  കമന്റിട്ട ബാക്കി എല്ലാവര്‍ക്കും നന്ദി. അനിലേട്ടന്റെ വാക്കുകള്‍ കടമെടുത്താല്‍, ഈ ബിലോ ആവറേജ് തമാശയ്ക്കും കമന്റിട്ട നിങ്ങള്‍ക്ക് നന്ദി പറഞ്ഞാല്‍ മതിയാകില്ല. എന്നാലും, നിങ്ങള്‍ ക്ഷമി. 16. മഴനൂലുകള്‍ .:|:. Mazhanoolukal said...

  ശ്രീജിത്ത്‌,

  തിരിച്ചെത്തുന്നതിന്‌ കാത്തിരിയ്ക്കുകയായിരുന്നു, ഞങ്ങളില്‍ ചിലര്‍...

  മറ്റൊന്നിനുമല്ല, നാട്ടില്‍ ചെയ്തുകൂട്ടിയ നിന്റെ പതിവു കലാപരിപാടികളെക്കുറിച്ചറിയാന്‍ മാത്രം :)

  പ്രതീക്ഷകള്‍ അസ്ഥാനത്തല്ലെന്ന ഉറച്ച വിശ്വാസത്തോടെ... ;) 17. Anonymous said...

  എവിടെപ്പോയി?