മുല്ലപ്പൂവിന്റെ മണ്ടത്തരം
അഹങ്കാരം കേറിയാല്‍ മനുഷ്യന്‍ അശ്വമേധം കളിക്കുമെന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞു. എന്നാല്‍ കഷ്ടകാലം കേറിയാന്‍ മനുഷ്യന്‍ എന്ത് ചെയ്യും? അവന്‍ ടെമ്പ്ലേറ്റില്‍ കേറി പണിയും. അതാണ് മുല്ലപ്പൂവിനും പറ്റിയത്.
വെറുതേയിരിക്കും മനസ്സില്‍ ചെകുത്താന്‍ കളിയരങ്ങാക്കീടും എന്ന ഒരു ശ്ലോകമുണ്ടല്ലോ ഇംഗ്ലീഷില്‍. അത് പോലെ വെറുതേയിരിക്കുന്ന മുല്ലപ്പൂവിന്റെ മനസ്സില്‍ ഒരാശ. എന്റെ ബ്ലോഗിലും വേണം മലയാളം ബ്ലോഗുകളുടെ കണ്ണികള്‍.
കുറ്റം പറയാന്‍ ഒക്കുകയില്ല. തികച്ചും ന്യായമായ ആവശ്യം. ഈ ആവശ്യമുന്നയിച്ചുകൊണ്ട് മുല്ലപ്പൂ സ്വന്തം പോസ്റ്റില്‍ ഒരു കമന്റിട്ടു. അതോടെ തുടങ്ങി മുല്ലപ്പൂവിന്റെ കഷ്ടകാലം.
ആദ്യം മറുപടി കൊടുത്തത് ഞാന്‍. വരമൊഴി പ്രശ്നോത്തരിയില്‍ ഇതിനെപ്പറ്റി പറഞ്ഞതിന്റെ ലിങ്ക് ഞാന്‍ കൊടുത്തു. അവിടെ പറയുന്നത് ചുവടെ കൊടുത്തിരിക്കുന്ന കോഡ് ചുമ്മാ കേറി ടെമ്പ്ലേറ്റില്‍ ഇട്ടാല്‍ മതി എന്നാണ്.
<script language="javascript" type="text/javascript" src=" http://rpc.bloglines.com/blogroll?id=blog4comments"></script>
ഈ കോഡിടാന്‍ ബ്ലോഗ്‌റോള്‍ പരിപാലിക്കുന്ന എനിക്കോ, തനിമലയാളം പരിപാലിക്കുന്ന ഏവൂരാനോ, പിന്മൊഴികള്‍ പരിപാലിക്കുന്ന പെരിങ്ങോടനോ ചില്ലിക്കാശ് പോലും തരേണ്ടതില്ല. എന്നാല്‍ തന്നാല്‍ വാങ്ങാതിരിക്കുകയൊന്നുമില്ല എന്നത് വേറെക്കാര്യം.
ഈ കോഡ് കിട്ടിക്കഴിഞ്ഞപ്പൊ മുല്ലപ്പൂവിന്റെ മട്ട് മാറി. എങ്ങിനെ എന്നറിഞ്ഞല്ലോ, ഇനി പിന്നെ നോക്കാം എന്ന് മുല്ലപ്പൂ. ഞാന്‍ വിടുമോ, ഇപ്പൊ തന്നെ ചെയ്യണമെന്ന് ഞാന്‍. അങ്ങിനെ മുല്ലപ്പൂ ആ പരീക്ഷണത്തിന് തയ്യാറായി.
മുല്ലപ്പൂ കോഡ് എടുത്തു, ടെമ്പ്ലേറ്റ് തുറന്നു, കോഡ് അവിടെ ഇട്ടു, ബ്ലോഗ് പബ്ലിഷ് ചെയ്തു. തുടര്‍ന്ന്, തന്റെ ബ്ലോഗില്‍ മറ്റെല്ലാ ബ്ലോഗുകളും, കാര്‍ണിവല്‍ കാണാന്‍ റോഡ് വക്കില്‍ ഒരു അരിക്‌ചേര്‍ന്ന് നില്‍ക്കുന്നത്പോലെ വന്ന് നില്‍ക്കുമെന്ന് കരുതിയ മുല്ലപ്പൂ, സ്വന്തം ബ്ലോഗ് കണ്ട് അന്തം വിട്ടു. പഞ്ചാരപാത്രത്തില്‍ ഉറുമ്പ് വന്നിരിക്കുന്നപോലെയായിരുന്നു എല്ലാ ബ്ലോഗും അവിടെ വന്നത്.
ചില ബ്ലോഗുകള്‍ മുകളില്‍, ചില ബ്ലോഗുകള്‍ ഒരു അരികില്‍, സ്ഥലം കിട്ടാത്ത മറ്റു ബ്ലോഗുകള്‍ താഴെയും. അനിലേട്ടന്റെ അക്ഷരവും, ദേവേട്ടന്റെ ആയുരാരോഗ്യവും, പെരിങ്ങോടരുടെ എന്റെ ലോകവും മുകളില്‍ നിന്ന് താഴോട്ട് നോക്കുമ്പോള്‍ സന്തോഷേട്ടന്റെ ശേഷം ചിന്ത്യവും കണ്ണൂസിന്റെ സര്‍വ്വകലാശാലയും നമ്മുടെ ഹെല്‍പ്പ് വിക്കിയും താഴെ നിന്ന് മുകളിലേക്ക് നോക്കുന്നു. എന്നാല്‍ കലേഷും കുട്ട്യേടത്തിയും ചാത്തുണ്ണിയുമെല്ലാം നടുക്ക് വലത്പക്ഷത്ത്നിന്ന് ഞങ്ങളെ മുകളിലേക്കോ താഴോട്ടോ എടുക്കണേ, ഇവിടെ നിന്ന് പേടിയാകുന്നേ എന്ന് കരച്ചിലും. ആകെമൊത്തം ഗുലുമാല്‍, ഒരു ഉത്സവപ്പറമ്പ് ലുക്ക്.
ആ വഴിപോയ വക്കാരി കാക്കചിക്കിയിട്ടപോലെ കിടക്കുന്ന മലയാളം ബ്ലോഗ്‌റോള്‍ കണ്ടിട്ട്, വലത്തോട്ടും ഇടത്തോട്ടും താഴോട്ടും തല തിരിച്ച്, ബ്രൌസര്‍ സ്പീഡില്‍ താഴോട്ടോടിച്ച്, അതിന്റെ ബ്യൂട്ടി മൊത്തത്തില്‍ ആസ്വദിച്ച് ആര്‍ത്താര്‍ത്ത് ചിരി തുടങ്ങി. കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി, ഞാന്‍ കോഡ് ശരിയാക്കിയിടുന്ന വിധം പറഞ്ഞ് കൊടുത്തു.
എന്നാല്‍ മുങ്ങാക്കയത്തില്‍പ്പെട്ട മുല്ലപ്പൂ എന്റെ പിടിവള്ളിയില്‍ പിടിക്കാതെ അലമുറയിടാന്‍ തുടങ്ങി. അത് കണ്ട് അത്രനേരം പിടിച്ച് നിന്ന ഞാനും ചിരി തുടങ്ങി. കൂട്ടിന് സുവും.
പെരിങ്ങോടന്‍ അവസരത്തിനൊത്തുയര്‍ന്ന്‍ സഹായവുമായി ഓടിയെത്തി. മറ്റ് മാന്യന്മാര്‍ ഈ മണ്ടത്തരം ലൈവ്, ഗ്രുണ്ടിലിറങ്ങാതെ ഗാലറിയില്‍തന്നെയിരുന്ന്, കണ്ടാസ്വദിച്ച് മാറിനിന്നു. പിന്നീടെപ്പോഴോ ശനിയനും ആദിത്യനും ചേര്‍ന്ന് പ്രശ്നം പരിഹരിച്ചുകൊടുത്തതോടുകൂടി ഈ ഓണ്‍ലൈന്‍ ലൈവ് മണ്ടത്തരത്തിന് തിരശ്ശീല വീണു.
തുളസിയുടെകയ്യില്‍ നിന്ന് അടിച്ചുമാറ്റിയ കുറച്ച് പൂക്കള്‍ എനിക്കായി ഡെഡിക്കേറ്റ് ചെയ്തും, വക്കാരിയെ കണ്ണുരുട്ടിക്കാണിച്ചും, പിന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും മുല്ലപ്പൂ പിന്നീട് ഒരു പോസ്റ്റ് ഇട്ടു. അത് ഇതാ ഇവിടെ. എങ്കിലും ഈ മണ്ടത്തരം എനിക്ക് മറക്കാനാവുന്നില്ല. ഇത് മണ്ടത്തരമാണോ അബദ്ധമാണോ എന്നും എനിക്കറിയില്ല. എങ്കിലും എന്റെ സ്വന്തം മണ്ടത്തരങ്ങള്‍ മാത്രം ഞാന്‍ വിളിച്ച് പറയുന്ന ഈ ബ്ലോഗില്‍ ഞാന്‍ സഹായിച്ച് വേറെ ഒരാള്‍ ഉണ്ടാക്കിയ മണ്ടത്തരം ആദ്യമായി ഇടുന്നു. മുല്ലപ്പുവിന് നുറ് നൂറ് അഭിവാദ്യങ്ങള്‍. ഇനിയും ഇത്പോലെ ...
20 comments:
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍.. ആയിരമായിരമഭിവാദ്യങ്ങള്‍...
ശ്രീജിത്തേ.. മണ്ടത്തരത്തില്‍ ശ്രീജിത്തിന്റെ ചേച്ചി എന്നഭിമാനിക്കാവുന്ന ഞാന്‍ ഏതായാലും പറഞ്ഞതു പോലെ ചെയ്തു എല്ലാരേം അസംബ്ലിക്കു നിര്‍ത്തി. പക്ഷേ ആ മുല്ലപ്പൂവിനെന്തു പറ്റിയതാണോ ആവോ??
എനിക്കു മുല്ലപ്പൂവിന്റെ ടെമ്പ്ലേറ്റിന്റെ ഭംഗി ഒന്നു കാണാന്‍ പറ്റിയില്ലെല്ലൊ :-( മണ്ടന്‍ ശ്രീജിത്തെ ഒരു സ്ക്രീന്‍ ഷോട്ട് അപ്പോള്‍ തന്നെ എടുത്തുവെക്കണ്ടേ?
ഈ മുല്ലപ്പൂ മണ്ടത്തരത്തിന്ന് അനുബന്ധമായി ശ്രീജിത്തിന് സംഭവിച്ച മറ്റൊരു മണ്ടത്തരത്തിന് ഞാന്‍ സാക്ഷിയാണെന്നും ആരെങ്കിലും നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാനത് cut & paste ചെയ്യാന്‍ തയ്യാറാണെന്നും ഇതിനാല്‍ അറിയിക്കുന്നു.
(ശ്രീജിത്തേ ..എനിക്കിത്രയേ പറ്റൂ)
സാക്ഷിയായ ഇബ്രു cut & paste ചെയ്യാനിരിക്കുന്ന സംഭവത്തിന്റെ ശരിക്കുള്ള ഓണര്‍ ആയ ഞാന്‍ cut & paste ചെയ്യുവാനുള്ള അവകാശം ഇബ്രുവിനു കൊടുക്കാന്‍ തയ്യാറാണെന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.
(ശ്രീജിത്തേ എനിക്കും ഇത്രയേ പറ്റു. ബുഹുഹാ ഹാ ഹാ ഹാ..!)
സു .. പറഞ്ഞ പോലെ "ശ്രീജിതിനു കിട്ടിയ മുല്ലപ്പൂ " എന്നു ഇതിന്റെ തലക്കെട്ടു തിരുത്തി വായിക്കാന്‍ അപേക്ഷ..
(ഒറ്റ ദിവസം ബ്ലൊഗില്‍നിന്നു മാറി നിന്നാല്‍ ഇതല്ല ഇതിലും വലിയതു സംഭവിക്കും..)
ഇബ്രു.. എന്തോ പറഞ്ഞിരുന്നല്ലോ? :)
ചുമ്മാ ഒന്നു ചിരിച്ചത് (ചിരിച്ചപ്പോള്‍ അതങ്ങ് പൊട്ടിപ്പോയി) ഇത്ര വലിയ തെറ്റാ..... മുല്ലപ്പൂവേ, ക്ഷമിക്കണേ, എനിക്കെന്തോ ചിരിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. കുറച്ചും കൂടെ നോക്കട്ടേന്നാ ഡോക്‍ടറ് പറഞ്ഞത്... അതുകൊണ്ട് ചിരിച്ചോണ്ടൊരു ഗൂഗിള്‍ മാപ്പ്. (യാഹൂ വേണ്ടെന്നേ, ഗൂഗിളു മതി).
ശ്രീജിത്തിന്റെ എഴുത്തു ശൈലി അപാരം.... ഞാനൊരു മണ്ടനാണെന്നൊക്കെ വിളിച്ചു പറയാന്‍ അപാര ധൈര്യം വേണം. ഞാനെത്ര നോക്കി. പറ്റീല്ല. മുല്ലപ്പൂവിനൊക്കെ ഒരു സെക്കന്റ് മതി...
(തല്ലല്ലേ..........)
മുല്ലപ്പൂ, ഇബ്രുവും കുമാറേട്ടനും ഒരു തമാശ പറഞ്ഞതല്ലേ, അത് അപ്പോഴേക്കും കാര്യമായി എടുത്തോ. ഈ മുല്ലപ്പൂവിന്റെ ഒരു കാര്യം.
ഇബ്രൂ, കുമാറേട്ടാ, പ്ലീസ്, കോമ്പ്രമൈസ്. നാണം കെടുത്തരുത്. ഞാന്‍ നാരങ്ങാമുട്ടായി വാങ്ങിത്തരാം. സത്യം.
പ്ലീസ് ഇബ്രുവോ കുമാറോ ആ ചാറ്റൊന്ന് ഇടൂ... ഇല്ലെങ്കില്‍ അവകാശലംഘനത്തിനു നോട്ടീസ് കൊടുക്കുന്നതായിരിക്കും.
ഇബ്രൂ, കുമാറേട്ടാ, ഞാന്‍ പോപ്പിന്‍സ് വാങ്ങിത്തരാം, പ്ലീസ് എന്താന്നൊന്ന് പറയ്.
ശ്രീജിത്തേ.
നാരങ്ങാമിഠായി വാങ്ങി തന്നില്ലേലും ഇനിയത് cut & paste നടക്കുമെന്ന് തോന്നുന്നില്ല. അതെല്ലാം ഓഫ് റെക്കോര്‍ഡ് ചാറ്റിംഗ് ആയിരുന്നു. ഇനി കുമാര്‍ജിയ്ക്ക് നാരങ്ങാമിഠായിയോ എള്ളുണ്ടയോ (means..നല്ലെണ്ണയ്ക്കുപയോഗിക്കുന്ന എള്ള്+മധുരം ചേര്‍ത്ത് മിക്സ് ചെയ്ത് ഉരുട്ടിയുണ്ടാക്കുന്ന മിഠായി) വാങ്ങി കൊടുത്തോളൂ. അല്ലേല്‍ ഇപ്പം പോസ്റ്റും എന്ന് കുമാര്‍ജി ദാ ഇപ്പോഴും പറഞ്ഞു.
യൂ റ്റൂ അനിലേട്ടാ ...
ഒബീ, നീ എന്റെ നാരങ്ങാമുട്ടായിയെ പോപ്പിന്‍സ് വച്ച് പൊളിക്കും, അല്ലേ. ഇനി ഞാന്‍ അടവ് മാറ്റും, വേറെ വഴിയില്ല.
കുമാറേട്ടാ, ഇബ്രൂ, നമ്മള്‍ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ അല്ലേ. എല്ലാത്തിലും മീതെ സ്നേഹം എന്നൊരു വികാരമില്ലേ. എന്റെ കണ്ണീര്‍ നിങ്ങള്‍ക്ക് താങ്ങാനാകുമോ
ആഹാ, ശ്രീജിത്തിന്‍റെയും എവൂരാന്‍റെയും പെരിങ്ങോടന്‍റെയുമൊക്കെ വെളുത്ത കൈകളാണിതിനു പിന്നിലല്ലെ അങ്ങിനെ വരട്ടെ. എല്ലാവര്‍ക്കും നന്ദിയുണ്ടു കേട്ടൊ. ഇവിടെ വന്നു കമന്‍റിട്ടു കളിക്കാനും കഥയെഴുതാനുമൊക്കെ അവസരമുണ്ടാക്കുന്നതിന് ‘യൂവാര് ഡൂയിങ്ങ് ഏ ഗ്രേറ്റ് ജോബ്”
പ്ലീസ്..
നാരങ്ങാ മിഠായി പോപ്പിന്‍സ്.. എല്ലാം തരാം
ആരെങ്കിലും അതൊന്നു പോസ്റ്റൂ .. ;)
മുല്ലപ്പൂവേ, ശ്രീജിത്ത് പറഞ്ഞാല്‍ പോസ്റ്റാം. അതാനു അതിന്റെ ശരി.
ഇതൊക്കെ വായിച്ചപ്പോള്‍ എനിക്കൊരു മോഹം...എന്‍റെ ബ്ലോഗിലും വേണം ബ്ലോഗ്റോള്‍...പിന്നെ എനിക്ക് ഭയങ്കര വിവരമല്ലേ...അതുകൊണ്ട് മുല്ലപ്പൂവിനു സംഭവിച്ചതൊന്നും എനിക്ക് സംഭവിക്കില്ല..........
[കഴിഞ്ഞ ദിവസം ഇബ്രു എന്നോട് ചോദിച്ചു ,
ഇവിടത്തെ ലേബര്‍ laws അറിയാമോ?
ഞാന്‍ പറഞ്ഞു,
ഞാന്‍ നിനക്കൊരു ഹെല്പ്ലൈന്‍ നമ്പര്‍ തരാം...എന്‍റെ സുഹ്രുത്തിനോടന്വേഷിച്ച് ആ നമ്പര്‍ അവന് കൊടുത്തു..
പിറ്റേന്ന് എന്‍റെ സുഹ്രുത്തിനെ കണ്ടപ്പോള്‍ അവന്‍ ചോദിച്ചു,“ഇബ്രുവിനെ അടുത്ത് പരിചയപ്പെട്ടതാണല്ലേ?”
എങ്ങനെ മനസ്സിലായി എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു,“കുറച്ചെങ്കിലും നിന്നെയറിയുന്നവര്‍ ആരെങ്കിലും നിന്നോടിങ്ങനെ ചോദിക്കുമോ?“....അതാണെന്‍റെ വിവരം.........]
ഒഫ്ട്ടോപ്പിക്കിനു സോറി.....ശ്രീയേട്ടാ
....
അപ്പോള്‍ ആരെങ്കിലും സഹായിക്കുമോ?...
ചാറ്റ് ശ്രീജിത്ത് തന്നെ പോസ്റ്റ് ചെയ്യും. അവനാണ് അതിനു പറ്റിയ ആള്‍.
അതു അവന്‍ പോസ്റ്റ് ചെയ്യുമെന്നുള്ളതു ഉറപ്പല്ലെ.. പിന്നെ ചോദിച്ചു ചോദിച്ച് നമ്മള്‍ അവന്റെ വെയ്റ്റ് അല്‍പം കൂട്ടിയതു അല്ലേ.
കുമാര്‍ ചേട്ടന്‍ എന്നെ വച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ആ ചാറ്റ് എനിക്ക് മെയില്‍ ആയി അയച്ചു തന്നു. എല്ലാത്തിനും ആദ്യവസാനം സാക്ഷിയായി നിന്ന ഇബ്രു എനിക്ക് മൌനാനുവാദം തന്നു. ഞാന്‍ അതിവിടെ ഇട്ടു. മുല്ലപ്പൂവേ ക്ഷമിക്കുക.
http://mandatharangal.blogspot.com/2006/06/blog-post_06.html
ബൂലോകരേ, ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെങ്കില്‍ അഥവാ ജീവനുണ്ടെങ്കില്‍ ഇനിയും കാണാം എവിടെയെങ്കിലുംമൊക്കെയായി.
മുല്ലപ്പൂവിന്റെ വര്‍ണ്ണശബളമായ പേജ് മിസ്സു ചെയ്തല്ലോ. ആരെങ്കിലും ഒരു സ്ക്രീന്‍ഷോട്ട് എടുത്തുവെച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, മുല്ലപ്പൂ, പ്ലീസ്, ഒന്നു കൂടി അങ്ങനെ ഇടൂ. ഞങ്ങളൊക്കെ ഒന്നു കാണട്ടേ....
Post a Comment