Thursday, June 29, 2006

ഗൃഹലക്ഷ്മി ബ്ലോഗ് ആര്‍ട്ടിക്കിള്‍ പ്രതിഷേധക്കുറിപ്പ്

ഗൃഹലക്ഷ്മിയുടെ ജൂലായി ലക്കത്തില്‍ മലയാളീ ബ്ലോഗിങ്ങിനെപ്പറ്റി ഒരു വാര്‍ത്ത വന്നിരിക്കുന്നു. വാര്‍ത്തയുടെ ചിത്രം ഇവിടെ.

ഇതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു. ശക്തമായി പ്രതിഷേധിക്കുന്നു.

വെറും അസംബന്ധമാണ് ലേഖനം. കാര്യമാത്രപ്രസക്തമായ ഒന്നും അതില്‍ ഇല്ല. പറയേണ്ടത് പലതു പറയാതെ വിട്ട്, വേറുതേ എന്തൊക്കെയോ എഴുതി നിറച്ചിരിക്കുന്നു മൂന്ന് പേജുകളില്‍.

ഉദാഹരണമായി, എന്റെ ബ്ലോഗിനെക്കുറിച്ച് ഒരു നാല് പാരഗ്രാഫ് പ്രതീക്ഷിച്ചിരുന്നിടത്താണ് എന്നെ പാടെ ഒഴിവാക്കി അവര്‍ ഈ ഫീച്ചര്‍ ചെയ്തിരിക്കുന്നത്. അത് സഹിക്കാം, പക്ഷെ എന്റെ ഫൂള്‍സ്കാപ്പ് ചിത്രമെങ്കിലും... എന്തൊരു ക്രൂരത ഇത്!!! എന്റെ പേര് തലക്കെട്ടില്‍ കൊടുത്തിട്ടില്ല, ബ്ലോഗിന്റെ സ്ക്രീന്‍ഷോട്ടില്ല, കാരിക്കേച്ചറില്ല, ചുരുക്കിപ്പറഞ്ഞാല്‍ ഒന്നുമില്ല. ഐ ഒബ്ജക്റ്റ് യുവര്‍ ഓണര്‍. യേ സറാസര്‍ നാ ഇന്‍സാഫി ഹെ.

തേജസ്വിനിപ്പുഴയൂടെ സൂക്ഷ്മമായ ഭാവമാറ്റങ്ങള്‍ ഒപ്പിയെടുത്ത ചിത്രം തുളസി പോസ്റ്റ് ചെയ്തത് കണ്ട് അമേരിക്കയിലേ ഏതോ ഒരു സേതുലക്ഷ്മിക്ക് ഗൃഹാതുരത്വം ഉണര്‍ന്നുവത്രേ! ഞാന്‍ തെങ്ങിന്‍പൂക്കുലാദിവിവാഹഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ എത്ര പേര്‍ക്ക് ഗ്രുഹാതുരത്വം വന്നു എന്നതിന് കയ്യുംകണക്കുംമുണ്ടോ? എത്രയെത്ര വിവാഹച്ചടങ്ങുകള്‍ക്ക് ഫൊട്ടോഗ്രഫറാകാന്‍ എനിക്ക് ക്ഷണം വന്നു! ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റിനും കേരളാ ബ്ലോഗേര്‍സ് മീറ്റിനും ക്ഷണിച്ച ഒരോരുത്തരും എന്റെ ക്യാമറ കൊണ്ട്‌വരുന്നുണ്ടോ എന്നന്വേഷിച്ചു എന്ന സത്യം ആര്‍ക്ക് നിഷേധിക്കാനാകും. എറണാകുളത്തെ പ്രശസ്തമായ അഡ്വര്‍ട്ടൈസിങ്ങ് കമ്പനിയായ മുദ്ര കമ്യൂണിക്കേഷനിലെ ആര്‍ട്ട് ഡൈറക്റ്ററായ കുമാര്‍ എന്നെ അവിടെ ഒരു ഫോട്ടോഗ്രാഫറായി ക്ഷണിക്കുക വരെ ചെയ്തതാണ്. എന്നിട്ടും ...

ടെക്നിക്കല്‍ ആര്‍ട്ടിക്കിള്‍ എഴുതുന്ന അരുണ്‍ എന്ന വ്യക്തിയുടെ അഭിപ്രായം ലേഖിക രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഓറക്കിളിനെക്കുറിച്ചും, ഫ്ലോപ്പിഡ്രൈവിനെക്കുറിച്ചും വളരെ ടെക്നിക്കലായ ആര്‍ട്ടിക്കിളുകള്‍ ഞാനും എഴുതിയിട്ടുണ്ട്. എന്തേ എന്റെകൂടെ ഒരു കൂടിക്കാഴ്ച നടത്തിയില്ല ലേഖിക?

ബ്ലോഗിങ്ങിലൂടെ ഒരുപാട് പുതിയ സുഹൃത്തുക്കളെ കിട്ടി എന്ന് മഞ്ജു പറയുന്നു. എന്റെ ബ്ലോഗില്‍ കമന്റുകള്‍ വരാഞ്ഞിട്ട് “ഒരു കമന്റിടുമോ” എന്ന് ചോദിച്ച് ഞാന്‍ എത്ര ബ്ലോഗേര്‍സിനെ പരിചയപ്പെട്ടു? അതെന്താ ലേഖിക കാണാത്തത്? ഇന്ന് മലയാളം ബ്ലോഗുകള്‍ എഴുതുന്ന ഒരു അഞ്ച്പേരെ എടുത്ത് ശ്രീജിത്തിനെ അറിയുമോ എന്ന് ചോദിച്ചാല്‍ അതില്‍ നാലുപേരെങ്കിലും പറയും, “ഒരു കമന്റിടുമോ പ്ലീസ് എന്നും ചോദിച്ച് എന്റെ പിറകേ കുറേ നടന്നിട്ടുള്ളതാ ഇവന്‍” എന്ന്. എന്നിട്ടാണ് എന്നോടീ അതിക്രമം.

സോഫ്റ്റ്വെയര്‍ എഞ്ചിനിയറായ കീര്‍ത്തന പറയുന്നത് ബ്ലോഗിങ്ങ് തനിക്ക് ഒരു ഇമോഷണല്‍ ഔട്ട്‌ലെറ്റാണെന്നാണ്. എനിക്കും അങ്ങിനെയൊക്കെ തന്നെ. ഈ മണ്ടത്തരം മണ്ടത്തരം എന്ന് പറയുന്നത് ഒരു ഇമോഷന്‍ അല്ലേ എന്ന് ഈ അവസരത്തില്‍ ഞാന്‍ ചോദിച്ച് പോകുകയാണ് സുഹൃത്തുക്കളേ.

ആയതിനാല്‍ നല്ലവരായ എല്ലാ ബ്ലോഗന്‍‌മാരോടും ബ്ലോഗിനി‌മാരോടും ഞാനെന്റെ പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. മാധ്യമ രംഗത്തെ ഈ അനാരോഗ്യകരമായ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. അതോടൊപ്പം എന്റെ പേരും പടവും ഉള്‍ക്കൊള്ളിച്ച് പ്രസ്തുത ലേഖനം തിരുത്തി അടുത്ത ലക്കത്തില്‍ പുനഃപ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട വായനക്കാര്‍, പത്രാധിപര്‍ക്ക് ആയിരം കത്തുകള്‍ എഴുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന വിവരവും ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഈ സംരംഭത്തില്‍ ഭാഗഭൃക്കുകളാകുവാന്‍ മുഴുവന്‍ ബ്ലോഗുവായനക്കാരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.

ജെയ് ഞാന്‍

25 comments:

  1. Durga said...

    buhaaaahaaahaa!!!!! there u r!! ;-) :-D



  2. വര്‍ണ്ണമേഘങ്ങള്‍ said...

    ധീരാ വീരാ ശ്രീജിത്തേ..
    ധീരതയോടെ നടന്നോളൂ...
    അഞ്ചാറെണ്ണം പിന്നാലെ...
    ജെയ്‌ നീ..!



  3. മുല്ലപ്പൂ said...

    ഒഫ്ഫീസ്സില്‍ ഇരുന്നു ഉറക്കെ ചിരിക്കാന്‍ ഒരു പോസ്റ്റ് തന്ന ശ്രീജിക്കു.. നന്ദി..

    സെല്‍ഫ് ഗോള്‍ അടിക്കന്‍ ഉള്ള് ചങ്കൂറ്റം വളരെ കുറച്ചാളുകള്‍ക്കു മാത്രം....



  4. Obi T R said...

    bloggers meet ന്‌ വരുമ്പോള്‍ ശ്രീജിത്തിന്റെ ഒരു exclusive interview എതേലും മലയാളം ചാനലില്‍ വരുത്താന്‍ പറ്റുമോ എന്നു ശ്രമിച്ചു നോക്കാം.. ഞാനൊക്കെ ഈ മലയാളം ബൂലൊഗത്തില്‍ ഇത്രമാത്രം സമയം ചിലവഴിക്കാന്‍ ഒരു കാരണക്കാരന്‍ തന്നെ ഈ മഹാനാണു. അപ്പോള്‍ എന്തു ചെയ്താല്‍ ആ കടപ്പാട്‌ തീരും.. ഞാന്‍ എന്റെ മാധ്യമ സുഹൃത്തുക്കളെ ഒന്നു വിളിച്ചു നോക്കട്ടെ.



  5. ചില നേരത്ത്.. said...

    ശ്രീജിത്തേ
    ഒറാക്കിളും ഫ്ലോപ്പിയും വായിക്കാന്‍ ഞാന്‍ വിട്ട് പോയിരുന്നു..
    നല്ല ആസ്വാദനം പകര്‍ന്ന പ്രതിഷേധകുറിപ്പ്!!



  6. Kalesh Kumar said...

    ‘എന്നെക്കൊണ്ട് ഞാന്‍ തോറ്റു’ അല്ലേ ശ്രീജിത്തേ?
    നമിച്ചു ശ്രീജിത്തേ നമിച്ചു.
    കിടിലന്‍ പോസ്റ്റ്!



  7. Anonymous said...

    ശ്രീജിത്ത് പറയുന്നതു ഞാന്‍ ശക്തമായി പിന്താങ്ങുന്നു...മന:പൂര്‍വ്വം ഏതൊ കറുത്ത കൈകള്‍ ശ്രീജിത്തിന്റെ പടം വരാതെ ഇരിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും..!! എന്റെ ഫുള്‍ സപ്പോര്‍ട്ട്!! (അങ്ങിനെ എങ്കിലും നാലാള് എന്നേയും അറിയട്ടേ :))



  8. ഡാലി said...

    ശ്രീയല്ലെ ഇതു നേരത്തെ പോസ്റ്റ് ചെയ്തത്. പിന്നെ കുറെ കണ്‍ഫൂഷന്‍ കാരണം പിന്നത്തേക്കു മാറ്റിയത്...ഞാന്‍ കരുതിയത് ശ്രീയാണ് ഈ ലേഘനത്തിനു മുന്‍കൈ എടുത്തത് എന്നാണ്... അപ്പോ അങിനെയല്ലേ...
    എന്തായാലും ആ കല്യാണ ഫോട്ടൊ ഉഗ്രന്‍ ..ഇപ്പഴാ കണ്ടെ...



  9. Visala Manaskan said...

    അതും ഒരു പോസ്റ്റ്.
    ഇത് നമ്മുടെ വല്ലഭന്റെ കാര്യം പറഞ്ഞോണമാണല്ലോ ചുള്ളാ. രസകരം.



  10. അരവിന്ദ് :: aravind said...

    ഹ ഹ ഹ ഹ..
    സംഭവം കലക്കി ശ്രീജ്യേ..:-))



  11. bodhappayi said...

    അപ്പൊ സാറു പുലിയാണല്ലേ!!!



  12. Ajith Krishnanunni said...

    ബാംഗളൂര്‍ ബൂലോഗന്മാരുടെ അനിഷേധ്യ നേതാവായ ശ്രീജിത്തിനെ ഒഴിവാക്കിയതില്‍ അതിശക്തമായ പ്രതിഷേധം എന്റെ സ്വന്തം പേരിലും സംഘടനയുടെ പേരിലും രേഖപ്പെടുത്തിക്കൊള്ളുന്നു.



  13. ഇടിവാള്‍ said...

    എന്നാലും, പാവം ശ്രീജിത്തിനോടീ ചതി വേണ്ടായിരുന്നു !
    എന്റെ പ്രതിഷേധം ഞാന്‍ ഇതിനാല്‍ രേഖപ്പെടുത്തുന്നു !



  14. ഇടിവാള്‍ said...

    ശ്രീജിത്തേ.. 3 ആം പേജില്‍, മണ്ടത്തരങ്ങളെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌ !! ശ്രീജിത്തും ഫേമസ്സായെ !!!!!!!!!!!!! എപ്പഴാ പാര്‍ട്ടീ !!!!



  15. കുറുമാന്‍ said...

    വേണ്ടാ, വേണ്ടാന്ന് മനസ്സെത്ര പറഞ്ഞിട്ടും, ശ്രീജിത്തിന്റെ ഒരു പോസ്റ്റ് കണ്ടപ്പോള്‍, വായിക്കാതിരിക്കാനായില്ല.

    ഞാന്‍ എഴുതാന്‍ തുന്നിഞ്ഞ കാര്യങ്ങള്‍ നീയെഴുതിയപ്പോള്‍ തന്നെ മനസ്സിലായില്ലെ നമ്മുടെ മന:പൊരുത്തം.

    കലക്കിപൊളിച്ചു....



  16. aneel kumar said...

    :D
    ഈ പോസ്റ്റിനെങ്കിലും ശ്രീജി ആവശ്യപ്പെടാതെ ഒരു കമന്റിടാന്‍ കഴിഞ്ഞ സന്തോഷം ;)

    തകര്‍ത്തൂ!



  17. myexperimentsandme said...

    ശ്രീജിത്തേ, കര്‍മ്മണ്യേ.... ത്രേ ള്ളൂന്ന്...അതായത് ചെയ്യാനുള്ളത് ചെയ്യുക വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ. എന്റെ കാര്യം തന്നെ നോക്കിക്കേ. ഇപ്പം കിട്ടും നോബല്‍ ഇപ്പം കിട്ടും നോബല്‍ എന്നും പറഞ്ഞ് കുറേ ഗവേഷിച്ചു. എവിടെ? അതുകൊണ്ട് നോബല്‍ പുല്ല് നോബല്‍ പുല്ല് എന്നും പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നു, ഇപ്പോള്‍. നോക്കട്ടെ വല്ലതും തടയുമോ എന്ന്.

    ജോക്‍സ് എപ്പാര്‍ട്ട് (ചിലര്‍ ജോസ് എയര്‍‌പോര്‍ട്ട് എന്നും പറയും), ഞാനാലോചിച്ചിട്ട്, കുറുമയ്യന്‍ പറഞ്ഞതുപോലെ, ശ്രീജിത്തിന്റെ മുടിഞ്ഞ ആ ഗ്ലാമര്‍ മാത്രമേ ഇതിനൊരു കാരണമായി കാണുന്നുള്ളൂ. ഒരു മൂന്നു പേജ് ശ്രീജിത്തിനെപ്പറ്റി അവരെഴുതിയിരുന്നെങ്കില്‍ നാട്ടിലെ ഗ്ലാമര്‍ താരങ്ങളൊക്കെ വീട്ടില്‍ പോയിരുന്നേനെ. കുത്താന്‍ ചൊറിയുള്ളവര്‍ക്ക് പിന്നെ അതെങ്കിലും ചെയ്യാം. അതും കൂടിയില്ലാത്തവരുടെ കാര്യമോ.

    അതുകൊണ്ട് സംഭവിച്ചതെല്ലാം നല്ലതങ്ക.

    ഇനി സീരിയസ് അലി. ഉഗ്രന്‍ പോസ്റ്റ് കേട്ടോ. നല്ല അവതരണവും കുറിക്കു കൊള്ളുന്ന ഉദാഹരണങ്ങളും. വല്ലഭനു പുല്ലും വെറും പുല്ല് എന്ന് വിശാലന്‍ പറഞ്ഞല്ലോ.



  18. സ്നേഹിതന്‍ said...

    ഹാ...ഹാ...ഹാ...ഹാ...
    പത്രാധിപര്‍ക്കായി ഒരെഴുത്തെഴുതി, 999 കോപ്പിയെടുത്ത് അയയ്ക്കുന്നതിനു മുമ്പ് എല്ലാമൊന്ന് വായിച്ച് അക്ഷരത്തെറ്റില്ലെന്ന് ഉറപ്പു വരുത്തി പ്രതിഷേധമറിയിയ്ക്കു.
    :)



  19. Santhosh said...

    വിധി എത്ര ക്രൂരമായാണ് ശ്രീജിത്തിനോട് പെരുമാറുന്നത്? ഈ ചെറു പ്രായത്തിനുള്ളില്‍ എന്തെല്ലാം വിഷമതകള്‍ അദ്ദേഹം അനുഭവിച്ചു (ഇനിയും അനുഭവിക്കാന്‍ കിടക്കുന്നു). പിന്നെ, ഈ മഞ്ജു ശ്രീജിത്തിന്‍റെ ഫ്രണ്ടാണോ? ശ്രീജിത്തിനെ ഫ്രണ്ടായിക്കിട്ടിയില്ലെങ്കില്‍ പിന്നെ വേരേ ഒരു നൂറാളെ കിട്ടിയിട്ടെന്തു കാര്യം? കീര്‍ത്തനയുടെയും അരുണിന്‍റെയും മറ്റും വാദങ്ങളെപ്പറ്റി ഞാന്‍ അധികം പറഞ്ഞു വഷളാക്കുന്നില്ല. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ: ശ്രീജിത്തിന് ശിഷ്യപ്പെടുക. ജീവിതം ധന്യമാക്കുക:)



  20. Adithyan said...

    കരഞ്ഞു പോയളിയാ കരഞ്ഞു പോയി... ഇതു വായിച്ചു കരഞ്ഞു കരഞ്ഞ് എനിക്കിപ്പോ മ്വാണിറ്ററും ക്വീബോറ്ഡും ഒരു മൂടല്‍ മഞ്ഞായാണു കാണുന്നത്... തപ്പിത്തടഞ്ഞാണു ടൈപ്പ് ചെയ്യുന്നത്....

    നിന്നോടീ കൊടുംചതി അവരു ചെയ്തല്ലോ... അല്ലെങ്കിലും ശുദ്ധ സാഹിത്യത്തിനും കഴിവിനും ഇവിടെ മാര്‍ക്കറ്റില്ല ജിത്തേ...

    മുല്ലപ്പൂ, ആ ചങ്കൂറ്റമുള്ള കൂട്ടത്തില്‍ ഞാനുമുണ്ടേ... ത്ര വിഷമിച്ചാണെന്നറിയോ എല്ലാര്‍ടെം കയ്യില്‍ നിന്നും ഗോളുകള്‍ വാങ്ങിപ്പിടിയ്ക്കുന്നത്...



  21. പണിക്കന്‍ said...

    ജിത്തേ...

    ഇതൊക്കെയാണ്‌ നമ്മള്‍ ജീവിക്കുന്ന ഈ മനുഷ്യ സമൂഹത്തിന്റെ കുഴപ്പം...

    നമ്മള്‍ എത്ര്യൊക്കെ കഷ്ട്ടപെട്ടാലും കഴിവില്ലാത്തവനെ അങ്കീകരിക്കാന്‍ അവര്‍ തയ്യാറാവില്ല...



  22. തണുപ്പന്‍ said...

    ഹയ്യോ..എന്‍റെ ശ്രീജിയേ, കമന്‍റിടാന്‍ പറഞ്ഞ് പുറകെനടന്നതൊന്നും ഞാനിവിടെ വിളിച്ച് പറയുന്നില്ല...എന്നാലും നിന്‍റെ വേദനയില്‍ ഞാനും ചേരാം. പത്രാധിപര്‍ക്ക് ഞാനും ഒരു കത്തയക്കാം.

    അതൊക്കെ വെറുതെ നിന്നെ സമാധാനിപ്പിക്കാന്‍, പത്രാധിപര്‍ സാറ് വളരെ സൂക്ഷിച്ചാണ് അതില് ചേര്‍ക്കാനുള്ളതൊക്കെ തെരെഞ്ഞെടുത്തത്.കണ്ടില്ലേ, അതിന്‍റെ ഹെഡ്ഡിങ്ങ് തുടങ്ങുന്നത് തന്നെ എന്‍റെ പേര് വെച്ചാണ്. പത്രാധീപരെ കുറ്റം പറയണ്ട, പോയി ഒനിഡ ടി വി വാങ്ങിക്കോ.. (അസൂയ നന്നല്ല, സ്വന്തമാക്കി അഭിമാനിക്കൂ)


    പറയാത്തത്: സത്യത്തില്‍ ഗൃഹലക്ഷ്മിയുടെ ലേഖനം ബ്ലോഗുകളെക്കുറിച്ച് വളരെ ഉപരിപ്ലവമായി മാത്രമെ പറയുന്നുള്ളൂ എന്ന് എനിക്കും തോന്നിയിരുന്നു..അപ്പോള്‍ തന്നെ ഞാനതൊരു കമന്‍റാക്കിയിടുകയും ചെയ്തിരുന്നു. പെരിങ്ങോറ്റരന്നെന്ന്നോട് പറഞ്ഞപോലെ അത് ബ്ലോഗുകള്‍ ദൂരെനിന്ന് വീക്ഷിക്കുന്ന ലേഖികയുടെ കാഴ്ച്ചപ്പാടാണ്. അതിലേക്കിറങ്ങിച്ചെന്നവര്‍ക്കേ ശരിക്ക് വിലയിരുത്താനകൂ,ഒന്ന് ക്ഷമീര്‍ ശ്രീജിയേ, ഇറങ്ങിച്ചെന്നവര്‍ക്ക് ശ്രീജിയില്ലാതെ ബ്ലോഗുലകമില്ല.



  23. aanapremi - ആനപ്രേമി said...

    Kalakkii.. ninakku ente poorna pinthuNa njan prakhyapikkunnu....



  24. ഏറനാടന്‍ said...

    ശ്രീജിത്തിന്റെ പരാതി കണ്ണുതുറപ്പിക്കുന്നതു തന്നെ...
    നമുക്ക്‌ ഒരുമിച്ച്‌ വനിത പോലെയുള്ള ഒരു മാസികയില്‍ ഒരു ബൂലോകവാര്‍ത്ത കൊടുത്താലോ?!
    മണ്ടത്തരമാണീയഭിപ്രായമെന്നുകിലെന്നോട്‌ ക്ഷമീ....



  25. ബിന്ദു said...

    ഞാനും ശക്തമായി പ്രതിക്ഷേധിക്കുന്നു. :)